എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23301 (സംവാദം | സംഭാവനകൾ)
എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട
വിലാസം
സ്ഥലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201723301





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1923 മെയ് 28-ാം തിയ്യതി ആരംഭിച്ച പ്രൈമറി സ്കൂള്‍ ഇന്ന് സകലവിധ പ്രൗഢികളോടുംകൂടി ഇരിഞ്ഞാലക്കുടയുടെ ഹൃദയഭാഗത്ത് തല ഉയര്‍ത്തിനില്‍ക്കുന്നു.1926 മെയ്31ന് ഈ വിദ്യാഭ്യാസപരമായ ഉയര്‍ച്ച, സ്വഭാവരൂപവല്‍ക്കരണവും ആത്മീയഉന്നമനവും ലക്ഷ്യമാക്കിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്.ഞാനെന്‍െറ സമയം ഭൂമിയില്‍ നന്മ ചെയ്യുന്നതിനായി വിനിയോഗിക്കുമെന്ന് പറഞ്ഞ വി.കൊച്ചുത്രേസ്യായുടെ നാമധേയത്തിലുളള ഈ വിദ്യാലയം നാനജാതി മതസ്ഥരായ കുഞ്ഞുങ്ങളെ അക്ഷരലോകത്ത് കൈപിടിച്ചുയര്‍ത്തുന്നു.കൊച്ചിമഹാരാജാവിന്‍െറയും കൊച്ചി ദിവാന്‍ സാര്‍ ആര്‍.കെ.ഷണ്‍മുഖന്‍ചെട്ടിയുടെയും ദിവാന്‍ജിയുടെയും പാദസ്പര്‍ശനത്താല്‍ അനുഗ്രഹീതവുമാണീ വിദ്യാലയം.ഇന്ന് ഈ വിദ്യാലയം വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുന്നു.

സ്കൂളിന്‍െറ സുഗമമായ നടത്തിപ്പിന് രക്ഷാധികാരികളുടെയും, നാട്ടുകാരുടെയും,രക്ഷാകര്‍ത്തൃസംഘടനയുടെയും, മാതൃസംഘടനയുടെയും,പ്രധാന അദ്ധ്യാപികയുടെയും,മറ്റ് അദ്ധ്യാപകരുടെയും കുൂട്ടായ പ്രവര്‍ത്തനം മികച്ച മുതല്‍കൂട്ടാണ്.ഈ വിജയം കൈവരിക്കാന്‍ ‍ഞങ്ങളെ സഹായിച്ച ഞങ്ങളോടൊത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടുകൂടി ഓര്‍ക്കുകയും ഇനിയും സഹകരണം പ്രതീക്ഷിക്കുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

  • ചുറ്റുമതിലോടുകൂടിയ വിദ്യാലയസമുച്ചയം.,എല്‍.പി,യു.പി,ഹൈസ്കൂള്‍,ഹയര്‍സെക്കന്‍റി
  • 17അടച്ചുറപ്പുള്ള ക്ലാസ്സുമുറികള്‍ ഉള്‍ക്കൊളളുന്ന 3 നില കെട്ടിടം.
  • ഓഫീസ് റൂം ,സ്റ്റാഫ്റൂം
  • കമ്പ്യൂട്ടര്‍ റൂം,പ്രോജക്ടര്‍ സംവിധാനവും
  • ലൈബ്രറി
  • സ്മാര്‍ട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാള്‍
  • എല്ലാക്ലാസ്സുമുറികളിലും 2ഫാന്‍,ലൈറ്റ്
  • 8 ക്ലാസ്സുമുറികളില്‍ LED Moniter സൗകര്യം
  • പാചകശാല,റഫ്രിജറേറ്റര്‍,കൂളര്‍
  • ടോയ് ലറ്റ് സൗകര്യങ്ങള്‍
  • ധാരാളം കളിയുപകരണങ്ങള്‍
  • പച്ചക്കറിത്തോട്ടം,പൂന്തോട്ടം
  • ഡിസ് പ്ലേ ബോര്‍ഡ്,ചുമര്‍ ബോര്‍ഡ്,നോട്ടീസ് ബോര്‍ഡ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • കുട്ടികളുടെ ശാരീരികക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കായികപരിശീലനകക്ലാസ്സുകളും, കരാട്ടെ ,യോഗ ക്ലാസ്സുകളും നല്‍കുന്നു.
  • കമ്പ്യൂട്ടര്‍ ,സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍
  • സംഗീത,നൃത്ത ക്ലാസ്സുകള്‍
  • ആദ്ധ്യാത്മികവും,സന്മാര്‍ഗ്ഗികവും മൂല്യബോധവും വളര്‍ത്താന്‍ തക്ക പരിശീലനം
  • ശാസ്ത്ര,സാമൂഹ്യ-ഗണിത പ്രവര്‍ത്തിപരിചയമത്സരങ്ങളിലുള്ള പങ്കാളിത്തം
  • വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം
  • പൊതുവിജ്‍ഞാനം വളര്‍ത്തുന്ന മത്സരങ്ങള്‍ എന്നിവ നടത്തിവരുന്നു.

മുന്‍ സാരഥികള്‍

  • 1923-1926 സി.ക്രിസ്റ്റീന
  • 1931-1961 സി.സെലിന്‍
  • 1961-1971 സി.ടിസെല്ല
  • 1971-1977 സി.കബ്രീനി
  • 1977-1983 സി.ലിബരാത്ത
  • 1983-1991 സി.ഐസക്
  • 1991-1996 സി.ബീഗ
  • 1996-1999 സി.റോസ്ആന്‍
  • 1999-2010 സി.ബെറ്റ്സി
  • 2010-2012 സി.മേരീസ്
  • 2012-2013 സി.റിനറ്റ്
  • 2013-2015 സി.ബെറ്റ്സി
  • 2015---------സി.ജീസ്റോസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രശസ്തസിനിമാതാരവും M.P യുമായ ശ്രീ.ഇന്നസെന്‍റ്
  • ശ്രീ.K.L ഫ്രാന്‍സീസ്
  • ശ്രീ M.C പോള്‍
  • ഫാ.അരുണ്‍ കരേപ്പറമ്പില്‍ CMI
  • ഫാ. ജിജോ തൊടുപ്പറമ്പില്‍
  • Dr.തെരേസ് ജോഷി
  • Dr.ജോം.ജേക്കബ്ബ്
  • ബിജോയി-ശാസ്ത്രജ്‍ഞന്‍
  • Dr.എഡ്വിന്‍ ബഞ്ചമിന്‍-ശാസ്ത്രജ്‍ഞന്‍
  • വര്‍ഷ ഗണേഷ്-കല
  • രമ്യ മേനോന്‍-കല
  • ജോണ്‍ പോള്‍-എന്‍ജിനീയര്‍
  • ചാള്‍സ്.എം.ജെ-എന്‍ജിനീയര്‍
  • Adv.പിയൂസ് ആന്‍റണി

നേട്ടങ്ങൾ .അവാർഡുകൾ.

  • 2011-2012 best P.T.A Award
  • 2016-2017 ലെ നേട്ടങ്ങള്‍
  • ഉപജില്ലാ ശാസ്ത്രമേള -ഓവറോള്‍ 1st
  • ഉപജില്ലാ ഗണിതമേള -ഓവറോള്‍ 1st
  • ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോള്‍ 11nd
  • ഉപജില്ലാ കലോത്‍‍‍‍‍സവം 11nd
  • കായികം-L.P Kiddies 1st
  • revenue മത്സരങ്ങളിലും അനേകം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

വഴികാട്ടി

{{#multimaps:10.3466722,76.2143246|zoom=10}}