എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ
വിലാസം
മമ്മിയൂർ
സ്ഥാപിതം20 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201724263





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം ആരംഭിച്ചു .1910-ബ്രിട്ടിഷ് ഭരണകാലത്തു മദ്രാസ് സംസ്ഥാനത്തിൽപെട്ട പൊന്നാനി താലൂക്കിൽ ചാവക്കാട് ഫർക്കയിലെ മമ്മിയൂർ പ്രദേശത്തു 1903 -ൽ ശ്രീ പനക്കൽ ഉതുപ്പ് 6 കുട്ടികളെ നിലത്തിരുത്തി പഠിപ്പിക്കുന്ന ആശാൻ പള്ളിക്കൂടം ആരംഭിച്ചു .ആ കാലയളവിൽ നാരായണൻ മാസ്റ്റർ ആയിരുന്നു പ്രധാന അധ്യാപകൻ. തികച്ചും ലളിതമായ രീതിയിൽ ആരംഭിച്ച ഈ വിദ്യാലയം ബ .ഊക്കൻ യോഹന്നാൻ അച്ചന്റെ പരിശ്രമ ഫലമായി 1940 ജൂൺ 20 ന് തിരുഹൃദയ ദിനത്തിൽ ശ്രീ പനക്കൽ ഉതുപ്പ് തോമസിന്റെ മാനേജുമെന്റിൽ നിന്നും ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഏറ്റെടുത്തു . വി .കൊച്ചുത്രേസ്യയുടെ ലോവർ പ്രൈമറി സ്കൂൾ എന്ന പവിത്ര നാമം സ്വീകരിക്കുകയും ചെയ്തു . ഇന്ന് 680 ആൻ കുട്ടികളും 822 പെൺകുട്ടികളും കൂടി 1502 കുട്ടികളുള്ള സ്ക്കൂൾ ആണ് എൽ .എഫ് സി.യു.പി.സ്ക്കൂൾ.

ഭൗതികസൗകര്യങ്ങള്‍

ഒരേക്കറിൽ പരന്നുകിടക്കുന്ന വിദ്യാലയം .രണ്ടു നിലകളുള്ള രണ്ടു കെട്ടിടങ്ങളിൽ മുപ്പത് ക്ലാസ് മുറികളിലായി അധ്യയനം നടക്കുന്നു .ഇതു കൂടാതെ പ്രോജെക്റ്റർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്ക് ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി ,സയൻസ് ലാബ് ,വിശാലമായ കളിസ്ഥലം ,സ്റ്റേജ് ,ഓഡിറ്റോറിയം എന്നിവയും ഒരുക്കിയിരിക്കുന്നു .ആൺകുട്ടികൾക്ക് പത്തും പെൺകുട്ടികൾക്കും പതിനാറും ടോയ്‌ലറ്റ് ഒരുക്കിയിരിക്കുന്നു . സ്കൂളിൽ രണ്ടു കിണറുകൾ ഉണ്ട് . കൂടാതെ കുട്ടികൾക്ക് കുടിവെള്ളത്തിനായി വെള്ള ഫിൽറ്റർ ചെയ്തു നൽകുന്നു .ഗ്യാസ്,ബയോ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ വലിയ അടുക്കളയും ഇവിടെയുണ്ട് .ഓപ്പൺ അസംബ്‌ളി നടത്തുന്നതിന് മഴയും വെയിലും ഏൽക്കാത്ത ട്രസ്സ് വിരിച്ചിട്ടുണ്ട് .സ്കൂളിനോട് ചേർന്ന് നഴ്സറി ക്ലാസുകൾ നടക്കുന്നു .കുട്ടികൾക്ക് കിഡ്സ് പാർക്ക് ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പൊതുവിദ്യാഭ്യാസസംരക്ഷണയ‍‍ജ്ഞം
വിദ്യാരംഗം സാഹിത്യ വേദി ,ഇംഗ്ലീഷ് ക്ലബ്,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ,മാത്‍സ് ക്ലബ് ,സോഷ്യൽ ക്ലബ് ,സയൻസ് ക്ലബ് ,ഗാന്ധി ദർശൻ ക്ലബ് ,ഇക്കോ ക്ലബ് ,റോഡ് സേഫ്റ്റി ക്ലബ് ,സ്കൗട്ട് ,ബുൾബുൾ ,KCSL ,DCL തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു .

മുന്‍ സാരഥികള്‍

ശ്രീ പനക്കൽ ഉതുപ്പ് തോമസ് (1903 -10 ) ,ശ്രീ നാരായണൻ മാസ്റ്റർ(1910 -40 ) , റവ.സി.സെബാസ്‌തീന1940 -45 ) ,റവ.സി.അമാറ്റ(1945 -46 ) , റവ സി.ബൾബീന(1946 -47 ),റവ.സി.ഗ്രിഗറി (1948 -64 ), റവ.സി.മേരി ജൽത്രൂദ് (1964 69 ),റവ.സി .ഹെർമിയാസ് (1970 -74 ) ,റവ.സി .ഫെർബൻ (1975 -80 ), റവ.സി.വലന്തീനാ (1980 -89 ),റവ .സി. അഗ്രിക്കോള (1989 -94 ), റവ.സി.ബാൾവീന (1994 -98 ),റവ.സി .റോസ്‌ലിൻ ചിറ്റിലപ്പിള്ളി (1998 -2003 ), റവ .സി .ലിനറ്റ് നീലങ്കവിൽ (2003 -10 ),റവ.സി.എമിലിന കല്ലൂക്കാരൻ (2010 -16 )

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.59933,76.03235|}}