ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/ലിറ്റിൽകൈറ്റ്സ്/2025-28
| 42008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42008 |
| യൂണിറ്റ് നമ്പർ | LK/2018/42008 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | ആലിയ ഫിറോസ് |
| ഡെപ്യൂട്ടി ലീഡർ | അഥീന റസിഖ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിജി ആർ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മിനിമോൾ ഐ |
| അവസാനം തിരുത്തിയത് | |
| 25-05-2026 | 42008 |

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2025-28 ബാച്ചിന്റെ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 25 ന് നടന്നു . പരീക്ഷയിൽ 94 കുട്ടികൾ പങ്കെടുത്തു . ഇതിൽ നിന്നും 40 കുട്ടികളെ ഈ ബാച്ചിലേക്കായി തെരഞ്ഞെടുത്തു
ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
2025-2028 ബാച്ചിന്റെ ലിറ്റിൽകൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 11 വ്യാഴാഴ്ച നടന്നു. സ്കൂൾ HM ശ്രീ ഷാജി സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. KITE MT ശ്രീമതി ഷേർളി ടീച്ചർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു . ഓപ്പൺ ടൂൾസ്, സ്ക്രാച്ച്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ പരിശീലനം നടന്നു. തുടർന്ന് രക്ഷിതാക്കളുടെ യോഗം നടന്നു. സ്കൂളിലെ UP കുട്ടികൾക്കായി JUNIOR LITTLE KITES എന്ന പുതിയൊരു യൂണിറ്റ് കൂടി ആരംഭിച്ചു.
2025 സെപ്റ്റംബറിലെ പ്രവർത്തനം
2025-28 ബാച്ചിന്റെ ആദ്യത്തെ ക്ലാസ്സ് സെപ്റ്റംബർ 17 ന് ആരംഭിച്ചു . ഹൈടെക് ഉപകരണങ്ങളുടെ സജ്ജീകരണം എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ,ആധുനിക ദൃശ്യ സാങ്കേതിക വിദ്യയുടെ അടിസ്ഥാന ഉപകരണമായ പ്രൊജക്ടറിനെ പരിചയപെടുത്തികൊണ്ട് ക്ലാസ്സ് ആരംഭിച്ചു . പ്രൊജക്ടർ കണക്ഷൻ , കമ്പ്യൂട്ടറിലെ ഇൻപുട്ട് ഔട്ട്പുട്ട് ഉപകരണങ്ങൾ ,ഇന്റർനെറ്റ് കണക്ടിവിറ്റി, കാഴ്ച പരിമിതരായ കുട്ടികൾക്ക് സഹായമാകുന്ന ഓർക്ക സ്ക്രീൻ റീഡിങ് ആപ്ലിക്കേഷൻ ഇവയെകുറിച്ചെല്ലാം ഈ പാഠഭാഗവുമായി ബന്ധപെട്ട് ക്ലാസ്സെടുത്തു . സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യേണ്ടത് LK കുട്ടികൾ ആണെന്നും ,അവയുടെ സംരക്ഷണ ചുമതല അവർക്കാണെന്നുമുള്ള ബോധ്യപെടുത്തൽ നടത്തി . Graphic Designing, Gimp, Inkscape തുടങ്ങിയ software ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും Tupi Tube Desk ഉപയോഗിച്ചുള്ള Animation പ്രവർത്തനങ്ങളും ഈ മാസം നടന്നു .
റോബോട്ടിക് ഫെസ്റ്റ് & ഐറ്റി മേള - 2025
2025 സെപ്റ്റംബർ 29 ന് സ്കൂൾ തല ശാസ്ത്രമേളയുടെ ഭാഗമായി റോബോട്ടിക് ഫെസ്റ്റും ഐറ്റി മേളയും നടത്തി . മേളയിൽ കുട്ടികൾക്ക് വിസ്മയകാഴ്ചയൊരുക്കികൊണ്ട് വിവിധ റോബോട്ടുകളുടെ പ്രദശനം ഉണ്ടായിരുന്നു . Welcome Robo , Robotic Poultry farm, Automatic Street Light, Automatic Traffic Light, Roaring Tiger, Eight different type of chasing LED, Dust Bin, Buzzer, Bye Bye Robo , കുട്ടികൾ നിർമ്മിച്ച short animation സിനിമ തുടങ്ങിയവ പ്രദർശനത്തിനുണ്ടായിരുന്നു.