ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

Preparing for the New Academic Session: A Journey Towards Growth and Excellence

11/05/2026 - വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ അധ്യാപകർക്ക് അഗ്നിസുരക്ഷാ ബോധവൽക്കരണ ക്ലാസ്

സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തീപിടുത്തം പോലുള്ള അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുമായി അധ്യാപകർക്കായി പ്രത്യേക അഗ്നിസുരക്ഷാ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിന്റെ (Fire & Rescue Services) നേതൃത്വത്തിലാണ് ഈ പരിശീലന പരിപാടി നടന്നത്.

11/05/2026 - 'സർപ്പ' മൊബൈൽ ആപ്പ് ബോധവൽക്കരണ ക്ലാസ്

വിദ്യാലയങ്ങളിൽ പാമ്പുകളുടെ സാന്നിധ്യമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട അടിയന്തര സുരക്ഷാ നടപടികളെക്കുറിച്ചും വനംവകുപ്പിന്റെ SARPA (Snake Awareness, Rescue, and Protection App) മൊബൈൽ ആപ്പിന്റെ ഉപയോഗത്തെക്കുറിച്ചും അധ്യാപകരെ ബോധവൽക്കരിക്കുന്നതിനായി ഒരു പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

LITTLE KITES CAMP PHASE 1 to be conducted on 15/05/2026

ഇന്നത്തെ ഡിജിറ്റൽ ലോകത്തിൽ സോഷ്യൽ മീഡിയയും ദൃശ്യ മാധ്യമങ്ങളും വലിയ സ്വാധീനം ചെലുത്തുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി LITTLE KITES വീഡിയോ എഡിറ്റിംഗ്, ഫോട്ടോഗ്രഫി & റീൽസ് മേക്കിംഗ് ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ആധുനിക മീഡിയ മേഖലയിലെ സാധ്യതകളെ പരിചയപ്പെടുത്തുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്യുന്നതാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

15/5/2026 LITTLE KITES CAMP -PHASE 1


ആലപ്പുഴ തിരുവമ്പാടി ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അവധിക്കാല ഏകദിന ക്യാമ്പ് നടന്നു. സ്കൂൾ മാനേജർ ശ്രീ.ഹരികൃഷ്ണൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക അനിത ടീച്ചർ അധ്യക്ഷയായിരുന്നു. PTA പ്രസിഡന്റ് ശ്രീ വിനോദ് ആശംസകൾ നൽകി. റിസോഴ്സ് പേഴ്സൺ ശ്രീമതി  ദീപ കെ ജി റീൽസ്,വീഡിയോ നിർമ്മാണം, വീഡിയോ എഡിറ്റിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസ് എടുത്തു. കൈറ്റ്‌സ് മിസ്ട്രെസ്മാരായ ശ്രീമതി ബിന്ദു ജി നായർ , ശ്രീമതി നിഷമോൾ ജി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

15/05/2026 അഭിമാന നിമിഷം - എസ്.എസ്.എൽ.സി ഫലം

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉജ്ജ്വല വിജയം നേടിയ എല്ലാ പ്രിയപ്പെട്ട വിദ്യാർത്ഥികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ഈ നേട്ടം ഒരു മാർക്ക് ലിസ്റ്റ് മാത്രമല്ല, നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള ആത്മവിശ്വാസത്തിന്റെ ആദ്യ പടിയാണ്.ജീവിതത്തിലെ ഓരോ പരീക്ഷയിലും ഇതുപോലെ തന്നെ തിളങ്ങി മുന്നേറട്ടെ. നിങ്ങളെ കുറിച്ച് കുടുംബത്തിനും അധ്യാപകർക്കും നാടിനും ഇന്ന് അതിയായ അഭിമാനമാണ്. സ്വപ്നങ്ങൾ ഉയരങ്ങളിലെത്തട്ടെ… വിജയങ്ങൾ തുടർന്നുകൊണ്ടേയിരിക്കട്ടെ.

ഹൃദയം നിറഞ്ഞ ആശംസകൾ.