ജി.എ.പി.എച്ച്.എസ്സ്.എസ്സ്.എലപ്പുള്ളി/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 16-05-2026 | Govtaphs |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് അവധിക്കാല ഏകദിന ക്യാമ്പ് ജി എ പി എച്ച് എസ് എസ് എലപ്പുള്ളി സ്കൂളിൽ ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് മീഡിയ ട്രെയിനിങ് സംബന്ധിച്ച അവധിക്കാല ഏകദിന ക്യാമ്പ് 13/5/26 ന് നടന്നു. പ്രധാനാധ്യാപിക ഗിരിജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ദീപ.സി, ഷിനിൽ കുമാർ.എസ് (ജി എ പി എച്ച് എസ് എസ് എലപ്പുള്ളി), സുൽഫിത്ത് ഭാനു.കെ.എസ് ( ജി.വി ജി.എച്ച് എസ് കഞ്ചിക്കോട്), എന്നിവരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. കുട്ടികൾക്ക് ഫോട്ടോഗ്രാഫി, റീൽസ് നിർമാണം, വീഡിയോ എഡിറ്റിംഗ് എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ക്യാമ്പ് സഹായകമായി.

ഫ്രീ സോഫ്റ്റ്വെയർ വാരാചരണം
ജി എ പി എച് എസ് എലപ്പുള്ളിയിലെ ലിറ്റൽ കൈറ്റ്സ് കുട്ടികൾ ഫ്രീ സോഫ്റ്റ്വെയർ
വാരാചരണത്തിന്റെ ഭാഗമായി 22/09/2025 മുതൽ 28/09/2025 വരെ ഓരോ ദിവസവും ഓരോ സോഫ്റ്റ്വെയർ പരിചയപ്പെടുത്തി .
krita ലിയ ആർ 8I ,stellerium അജുൽ എസ് 9F ,GIMP അദ്വൈത് എ നായർ 9I,Blender ആശിഷ് എം9F,Mozzila firefox അശ്വിൻ കെ9D,OpenToonz സാനിയ സുനിൽകുമാർ 8I,Python അഞ്ജന എ 9A എന്നീ സോഫ്റ്റെവെറുകളാണ് പരിചയപ്പെടുത്തിയത്.

ഫ്രീ സോഫ്റ്റ്വെയർ
വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിന്റെ വിജയികൾ




















