ഉള്ളടക്കത്തിലേക്ക് പോവുക

എൽ. വി. എച്ച്.എസ്. പോത്തൻകോട്/അംഗീകാരങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 12 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhs43018 (സംവാദം | സംഭാവനകൾ) ('== '''ഏറ്റവും മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിനുള്ള  പുരസ്കാരം രണ്ടാം പ്രാവശ്യവും പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിന്''' == തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏറ്റവും മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിനുള്ള  പുരസ്കാരം രണ്ടാം പ്രാവശ്യവും പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിന്

തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ജൂനിയർ റെഡ്ക്രോസ് യൂണിറ്റിനുള്ള  പുരസ്കാരം രണ്ടാം പ്രാവശ്യവും പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്കൂളിനു ലഭിച്ചു. 2025-2026 അധ്യയന വർഷത്തിൽ ജെ.ആർ.സി യൂണിറ്റ് നടത്തിയ ശ്രദ്ധേയമായ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും വിലയിരുത്തിയാണ് അഭിമാനകരമായ അംഗീകാരം ഈവർഷവും ലഭിച്ചത്.ആർ.സി.സി രോഗികൾക്കായി സംഘടിപ്പിച്ച “ചോറുപൊതി വിതരണം” മികച്ച കാരുണ്യ പ്രവർത്തനമായി പ്രത്യേകം പരിഗണിക്കപ്പെട്ടു. വിദ്യാർത്ഥികളിൽ മാനവികതയും സഹാനുഭൂതിയും വളർത്തുന്ന ഈ പ്രവർത്തനം സമൂഹത്തിൽ വലിയ മാതൃകയായി മാറി.റെഡ്ക്രോസ് ദിനമായ ഏപ്രിൽ 8-ന് തിരുവനന്തപുരം റെഡ്ക്രോസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ശ്രീ സി.പി.ജോൺ എം.എൽ.എയിൽ നിന്ന് ലക്ഷ്മീവിലാസം ഹൈസ്കൂളിലെ ജെ.ആർ.സി കൗൺസിലർമാരും ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.സേവന മനോഭാവവും കാരുണ്യ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും ഉയർത്തിപ്പിടിക്കുന്ന ഈ നേട്ടം വിദ്യാലയത്തിനും മുഴുവൻ പോത്തൻകോടിനും അഭിമാന നിമിഷമായി.