ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/2025-26
WOVHSS മുട്ടിൽ, വയനാട് - പി.എം. പോഷൺ റിപ്പോർട്ട്
അധ്യയന വർഷം: 2025–2026
പി.എം. പോഷൺ പദ്ധതി നിർവഹണ റിപ്പോർട്ട്
വിദ്യാലയം: ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ
ബ്ലോക്ക്: സുൽത്താൻ ബത്തേരി
ജില്ല: വയനാട്
സംസ്ഥാനം: കേരളം
റിപ്പോർട്ട് കാലയളവ്: ഏപ്രിൽ 2025 – മാർച്ച് 2026
റിപ്പോർട്ട് തീയതി: 26 ഏപ്രിൽ 2026
എട്ടാം തരത്തിലെ മുഴുവൻ കുട്ടികളും അർഹരായ ഉച്ചഭക്ഷണ പദ്ധതി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .
ആകെ കുട്ടികൾ: 369
അടുക്കള സംവിധാനം: സ്കൂൾ അടിസ്ഥാനമാക്കിയുള്ള അടുക്കള, LPG ഉപയോഗം
200 വിദ്യാർത്ഥികൾക്ക് ഇരുന്ന് കഴിക്കാനുള്ള ഡൈനിംഗ് ഹാൾ
കഴിക്കാനുള്ള പാത്രം,കുടിവെള്ളം
കുക്ക്-കം-ഹെൽപ്പർമാർ: 1+1=2പേർ
പദ്ധതിയുടെ ലക്ഷ്യങ്ങൾ:
- പോഷകാഹാരം ഉറപ്പാക്കൽ: ക്ലാസ് മുറിയിലെ വിശപ്പ് മാറ്റുക, കുട്ടികളുടെ പോഷകനിലവാരം ഉയർത്തുക.
- വിദ്യാഭ്യാസ തുല്യത: പ്രവേശനം, ഹാജർ, കൊഴിഞ്ഞുപോക്ക് കുറയ്ക്കൽ. പ്രത്യേകിച്ച് പട്ടികവർഗ്ഗ, പെൺകുട്ടികൾക്ക് പ്രയോജനം.
- സാമൂഹിക സമത്വം: എല്ലാ കുട്ടികളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ ജാതി-മത ഭേദങ്ങൾ ഇല്ലാതാക്കുക.
- ആരോഗ്യവും പഠനവും: പോഷകാഹാരത്തിലൂടെ കുട്ടികളുടെ ബുദ്ധിവികാസം മെച്ചപ്പെടുത്തുക.
- ഭക്ഷണ മെനു – സർക്കാർ തയ്യാറാക്കി നൽകിയ മെനു അവലംബിച്ച്; പോഷകാഹാരം
- എല്ലാ വെള്ളിയാഴ്ച മുട്ട യും ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാൽ വിതരണവും നടക്കുന്നു.
ആഹാരക്രമം:
- തിങ്കൾ: ചോറ് + സാമ്പാർ + തോരൻ +
- ചൊവ്വ: ചോറ് + വെജിറ്റബിൾ കുറുമ + പാല് +ഉപ്പേരി
- ബുധൻ: ചോറ് + പരിപ്പ് + ചിക്കൻ കറി
- വ്യാഴം: ചോറ് + സോയാബീൻ കറി,ഉപ്പേരി പാല്
- വെള്ളി: വെജിറ്റബിൾ ബിരിയാണി + മുട്ട + ചട്ണി
പ്രത്യേകത: മാസത്തിൽ 2 തവണ പായസം
സ്കൂൾ പോഷകാഹാര തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ ലഭ്യമാകുന്ന മുറക്ക് ചേർക്കുന്നു .
അടിസ്ഥാന സൗകര്യവും ശുചിത്വവും
അടുക്കള: ടൈൽ പാകിയത്, പ്രത്യേക സ്റ്റോർ റൂം, എക്സ്ഹോസ്റ്റ് ഫാൻ, അഗ്നിശമന ഉപകരണം.
കുടിവെള്ളം: ഫിൽട്ടർ. 25 കുട്ടികൾക്ക് 1 എന്ന തോതിൽ സോപ്പോടുകൂടിയ കൈകഴുകൽ കേന്ദ്രം.
ഭക്ഷ്യ പരിശോധന: വഴവറ്റ പിഎച്ച്
രുചി പരിശോധന: HM അധ്യാപകൻ 1 PTA അംഗം /ദിവസവും ഭക്ഷണം രുചിച്ചുനോക്കി രജിസ്റ്ററിൽ ഒപ്പിടുന്നു. 100% പാലിക്കുന്നു. പ്രവത്തനം നൂണ് മീൽ കമ്മിറ്റി മുഖേനയാണ്. മുഴുവൻ കാര്യങ്ങളും PTA +15 അംഗ പി.എം. പോഷൺ സമിതി. മാസയോഗം നടത്തി മിനിറ്റ്സ് സൂക്ഷിക്കുന്നു .സീറോ വേസ്റ്റ് പദ്ധതി മികവാർന്ന രീതിയിൽ നടക്കുന്നു.