ഉള്ളടക്കത്തിലേക്ക് പോവുക

ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

WOVHSS മുട്ടിൽ, വയനാട് - പി.എം. പോഷൺ റിപ്പോർട്ട്  

അധ്യയന വർഷം: 2025–2026

പി.എം. പോഷൺ പദ്ധതി നിർവഹണ റിപ്പോർട്ട്

വിദ്യാലയം: ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ  

ബ്ലോക്ക്: സുൽത്താൻ ബത്തേരി

ജില്ല: വയനാട്

സംസ്ഥാനം: കേരളം  

റിപ്പോർട്ട് കാലയളവ്: ഏപ്രിൽ 2025 – മാർച്ച് 2026  

റിപ്പോർട്ട് തീയതി: 26 ഏപ്രിൽ 2026

എട്ടാം തരത്തിലെ മുഴുവൻ കുട്ടികളും അർഹരായ ഉച്ചഭക്ഷണ പദ്ധതി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു .

ആകെ കുട്ടികൾ: 369

അടുക്കള സംവിധാനം: സ്കൂൾ അടിസ്ഥാനമാക്കിയുള്ള അടുക്കള, LPG ഉപയോഗം

200 വിദ്യാർത്ഥികൾക്ക് ഇരുന്ന് കഴിക്കാനുള്ള ഡൈനിംഗ് ഹാൾ

കഴിക്കാനുള്ള പാത്രം,കുടിവെള്ളം

കുക്ക്-കം-ഹെൽപ്പർമാർ: 1+1=2പേർ

പദ്ധതിയുടെ ലക്ഷ്യങ്ങൾ:

  • പോഷകാഹാരം ഉറപ്പാക്കൽ: ക്ലാസ് മുറിയിലെ വിശപ്പ് മാറ്റുക, കുട്ടികളുടെ പോഷകനിലവാരം ഉയർത്തുക.
  • വിദ്യാഭ്യാസ തുല്യത: പ്രവേശനം, ഹാജർ, കൊഴിഞ്ഞുപോക്ക് കുറയ്ക്കൽ. പ്രത്യേകിച്ച് പട്ടികവർഗ്ഗ, പെൺകുട്ടികൾക്ക് പ്രയോജനം.
  • സാമൂഹിക സമത്വം: എല്ലാ കുട്ടികളും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിലൂടെ ജാതി-മത ഭേദങ്ങൾ ഇല്ലാതാക്കുക.
  • ആരോഗ്യവും പഠനവും: പോഷകാഹാരത്തിലൂടെ കുട്ടികളുടെ ബുദ്ധിവികാസം മെച്ചപ്പെടുത്തുക.
  • ഭക്ഷണ മെനു – സർക്കാർ തയ്യാറാക്കി നൽകിയ മെനു അവലംബിച്ച്; പോഷകാഹാരം
  • എല്ലാ വെള്ളിയാഴ്ച മുട്ട യും ചൊവ്വ,വ്യാഴം ദിവസങ്ങളിൽ പാൽ വിതരണവും നടക്കുന്നു.

ആഹാരക്രമം:

  • തിങ്കൾ: ചോറ് + സാമ്പാർ + തോരൻ +
  • ചൊവ്വ: ചോറ് + വെജിറ്റബിൾ കുറുമ + പാല് +ഉപ്പേരി
  • ബുധൻ: ചോറ് + പരിപ്പ് + ചിക്കൻ കറി
  • വ്യാഴം: ചോറ് + സോയാബീൻ കറി,ഉപ്പേരി പാല്
  • വെള്ളി: വെജിറ്റബിൾ ബിരിയാണി + മുട്ട + ചട്ണി

പ്രത്യേകത: മാസത്തിൽ 2 തവണ പായസം

സ്കൂൾ പോഷകാഹാര തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ ലഭ്യമാകുന്ന മുറക്ക് ചേർക്കുന്നു .

അടിസ്ഥാന സൗകര്യവും ശുചിത്വവും

അടുക്കള: ടൈൽ പാകിയത്, പ്രത്യേക സ്റ്റോർ റൂം, എക്സ്ഹോസ്റ്റ് ഫാൻ, അഗ്നിശമന ഉപകരണം.

കുടിവെള്ളം: ഫിൽട്ടർ. 25 കുട്ടികൾക്ക് 1 എന്ന തോതിൽ സോപ്പോടുകൂടിയ കൈകഴുകൽ കേന്ദ്രം.

ഭക്ഷ്യ പരിശോധന: വഴവറ്റ പിഎച്ച്


രുചി പരിശോധന: HM അധ്യാപകൻ 1 PTA അംഗം /ദിവസവും ഭക്ഷണം രുചിച്ചുനോക്കി രജിസ്റ്ററിൽ ഒപ്പിടുന്നു. 100% പാലിക്കുന്നു. പ്രവത്തനം നൂണ് മീൽ കമ്മിറ്റി മുഖേനയാണ്. മുഴുവൻ കാര്യങ്ങളും PTA +15 അംഗ പി.എം. പോഷൺ സമിതി. മാസയോഗം നടത്തി മിനിറ്റ്സ് സൂക്ഷിക്കുന്നു .സീറോ വേസ്റ്റ് പദ്ധതി മികവാർന്ന രീതിയിൽ നടക്കുന്നു. ‎