ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/കൂടുതലറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി

പഠനത്തോടൊപ്പം തന്നെ  പ്രാധാന്യമർഹിക്കുന്ന ഒന്നാണ് കുട്ടികളുടെ ആരോഗ്യവും. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. പിടിഎ, സന്നദ്ധ സംഘടനകൾ, അധ്യാപകർ എന്നിവരുടെ കൂട്ടായ്മ കൊണ്ട് പോഷകസമ്പുഷ്ടമായ ഭക്ഷണം വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിൽ നൽകിവരുന്നു.

ആധുനിക രീതിയിൽ 150 വിദ്യാർത്ഥികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള ഭക്ഷണശാല.

സൗകര്യപ്രഥമായ അടുക്കള

ആഴ്ച്ചയിൽ 2 ദിവസം പാൽ.

ആഴ്ചയിൽ ഒരുദിവസം മുട്ട .ഒരു ദിവസം ചിക്കൻ.

നാല് ദിവസം പച്ചക്കറി വിഭവങ്ങളേടുകൂടിയുള്ള ഉച്ചഭക്ഷണം.

ഒരു ദിവസം വെജിറ്റബിൾ ബിരിയാണി.