2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് 24/05/2025 ശനിയാഴ്ച സമ്മർ ക്യാമ്പ് നടത്തി.കെ പി സി ഹയർ സെക്കണ്ടറി സ്കൂളിലെ കൈറ്റ് മെന്റർമാരായ അനുരഞ്ജ്,ലിജിന എന്നിവർ ക്ലാസിന് നേതൃത്വം നല്കി.സ്കൂൾ പ്രഥമാധ്യാപകൻ കെ വി മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റീൽ നിർമാണം,ക്യാമറ ട്രെയിനിംഗ്,വീഡിയോ എഡിറ്റിംഗ് എന്നിവയിൽ പരിശീലനം നൽകി.
സമ്മർ ക്യാമ്പിൽ കെ പി സി ഹയർ സെക്കണ്ടറി സ്കൂളിലെ കൈറ്റ് മെന്റർ അനുരഞ്ജ് മാസ്റ്റർ ക്ലാസ്സ് നൽകുന്നു.
സ്കൂൾ ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് നടത്തി സബ്ജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുത്തു.നിഷാജ് .പി(EKNMGHSS വേങ്ങാട് ),സുരജ കെ(GVHSS എടയന്നൂർ) എന്നിവർ ക്ലാസെടുത്തു. EKNMGHSS വേങ്ങാട് വച്ച് നടന്ന സബ്ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്ങിൽ വിശ്വാസ്ദേവ, ദേവാംഗ് രജിത്ത് ആനിമേഷനിൽ നിരഞ്ജന ജിഷിൽ , ഇഷാൻ കൃഷ്ണ എന്നിവർ ജില്ലാ ക്യാമ്പിലേക്ക് സെലക്ഷൻ നേടി.
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .