2025 -26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ അത് വിപുലമായി ആഘോഷിച്ചു. ജൂൺ 2 തിങ്കളാഴ്ച ഹെഡ്മിസ്ട്രൽ വി എം ഗീത ടീച്ചർ അധ്യക്ഷ സ്ഥാനവും മുഖ്യ അതിഥിയായ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനവും നിർവഹിച്ചു. പ്രവേശനോത്സവ പരിപാടികൾ ഡോക്കുമെന്റ് ചെയ്യുന്നതിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായിരുന്നു.
പരിസ്ഥിതി ദിനാചരണം
2026 ജൂൺ അഞ്ചാം തീയതി രാവിലെ 10 മണിക്ക് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന സന്ദേശം നടന്നു. പോസ്റ്റർ മേക്കിങ് ,ഡിജിറ്റൽ പോസ്റ്റർ മേക്കിങ് ,വൃക്ഷത്തൈ നടൽ ,ചിത്രരചന മത്സരങ്ങൾ വിവിധ പരിപാടികൾ എല്ലാ ക്ലബ്ബിന്റെ നേതൃത്വത്തിലും നടന്നു. ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണവും പരിസര ശുചീകരണവും വൃക്ഷത്തൈ നടീലും നടത്തി.
2025-'28 ബാച്ചിലെ കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ 2025 ജൂൺ 25 കമ്പ്യൂട്ടർ ലാബിൽ വെച്ച നടത്തി. 57 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.2024-'27 ബാച്ചിലെ കുട്ടികൾ പരീക്ഷകൾക്കാവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികളെ ലാബിൽ എത്തിക്കുന്നതിനും അവർക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനുമെല്ലാം കൈറ്റ് മെന്റേഴ്സിന്റെ കൂടെ ഉണ്ടായിരുന്നു. ആകെയുള്ള 76 കുട്ടികളിൽ നിന്നും 60 കുട്ടികൾ പരീക്ഷ എഴുതി.
യൂണിഫോം വിതരണം
ലിറ്റിൽ കൈറ്റ്സ് 2025-'28 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം ഏർപ്പെടുത്തി.രക്ഷിതാക്കളുടെ സഹകരണത്തോടെ ആണ് യൂണിഫോമിന്റെ പണം കണ്ടെത്തിയത്. മറ്റു ബാച്ചുകളിലെ കുട്ടികൾക്ക് നേരത്തെ തന്നെ യൂണിഫോം ഏർപ്പെടുത്തിയിരുന്നു.
# 14018 uniform distribution
പ്രവർത്തനറിപ്പോർട്ട് പേജിൽ ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായം-മാതൃക കാണുക. --- SWHD .