സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 | 2026-27 |
📅 23 March 2026
ഒന്നാം ക്ലാസ്സിലെ 66 കുഞ്ഞു പ്രതിഭകൾ ഒരുമിച്ചൊരുക്കുന്ന വിസ്മയം! ഒരു വർഷത്തെ പഠനയാത്രയിൽ അവർ കണ്ടതും കേട്ടതും അറിഞ്ഞതുമായ കാര്യങ്ങൾ തനതായ ശൈലിയിൽ കോർത്തിണക്കിയ സൃഷ്ടികളുടെ സമാഹാരമാണിത്. കേവലം പാഠഭാഗങ്ങൾക്കപ്പുറം, ഈ കുരുന്നുകളുടെ ഭാവനയും നിരീക്ഷണപാടവവും ഓരോ പേജിലും തെളിഞ്ഞുനിൽക്കുന്നു. ഈ പുസ്തകത്തിന്റെ സവിശേഷതകൾ: അക്ഷരക്കൂട്ടുകൾ: സ്വയം അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വരികൾ പൂർത്തിയാക്കിയ കുഞ്ഞു രചനകൾ. ചിത്രഭാഷ: പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ വരച്ച മനോഹരമായ ചിത്രങ്ങൾ. സംഭാഷണങ്ങളും കഥകളും: അവരുടെ കുട്ടിത്തം തുളുമ്പുന്ന കൊച്ചു കൊച്ചു സംഭാഷണങ്ങളും ഭാവനയിൽ വിരിഞ്ഞ കഥകളും. കവിതയും ഡയറിയും: താളാത്മകമായ വരികളും സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുന്ന 'സംയുക്ത ഡയറി'യും. ദ്വിഭാഷാ മികവ്: മലയാളത്തിലും ഇംഗ്ലീഷിലും ഒരുപോലെ കഴിവ് തെളിയിച്ചിരിക്കുന്ന രചനകൾ.
📅 12 March 2026

മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്തുണ്ടാകുന്ന ഡിജിറ്റൽ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് സെന്റ് ആൻസ് എ.യു.പി സ്കൂൾ തയ്യാറാക്കിയ സവിശേഷമായ പ്ലാറ്റ്‌ഫോമാണ് തേൻ നെല്ലിക്ക. കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവരുടെ രചനകളെ ഡിജിറ്റൽ ക്യാൻവാസിലേക്ക് എത്തിക്കുന്നതിനുമായാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
വിദ്യാർത്ഥികൾ തയ്യാറാക്കുന്ന മികച്ച സൃഷ്ടികൾ ഇനി ഈ പ്ലാറ്റ്‌ഫോമിലൂടെ വായനക്കാരിലേക്ക് എത്തും. പ്രധാനമായും താഴെ പറയുന്നവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:
- 📖 കഥകൾ
- ✍️ കവിതകൾ
- ✈️ യാത്രാവിവരണങ്ങൾ
- 🎨 ചിത്രങ്ങൾ
ഇതിനായി എഴുത്തുപുര പോലുള്ള പ്രത്യേക വിഭാഗങ്ങളും ഡിജിറ്റൽ മാഗസിനിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സർഗ്ഗവേദിയെ പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യയുമായി കൂട്ടിയിണക്കുന്ന ഈ സംരംഭം, അവരുടെ സർഗ്ഗാത്മകമായ വളർച്ചയിൽ ഒരു വലിയ നാഴികക്കല്ലായിരിക്കും.
കുട്ടികളുടെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അവർക്ക് സ്വന്തമായി രചനകൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടം നൽകുക എന്ന വലിയ ലക്ഷ്യമാണ് 'തേൻ നെല്ലിക്ക'യിലൂടെ സ്കൂൾ അധികൃതർ മുന്നോട്ട് വെക്കുന്നത്.
കുട്ടികളുടെ രചനകൾ വായിക്കാനും ഡിജിറ്റൽ മാഗസിൻ കാണാനും താഴെ ക്ലിക്ക് ചെയ്യുക:
🌐 തേൻ നെല്ലിക്ക പോർട്ടൽ സന്ദർശിക്കുക
📅 4 February 2026

2026 ഫെബ്രുവരി 4-ന് രാവിലെ 10 മണിക്ക് രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ 'ആരോഗ്യം സമ്പത്ത്' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരു ശുചിത്വസന്ദേശ റാലി സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹരിതസേന അംഗം റാലി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഹരിതസേന സമൂഹത്തിന് നൽകുന്ന വിലപ്പെട്ട സംഭാവനകളെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ അവരെ ആദരിച്ചു. കുട്ടികൾ അവരോട് ചോദ്യങ്ങൾ ചോദിക്കുകയും അവർ മറുപടി പറയുകയും ചെയ്തു. തുടർന്ന് പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ച് കുട്ടികൾ സ്കൂളിന് മുമ്പിലുള്ള റോഡിലൂടെ റാലി നടത്തി.
📅 14 January 2026

ഈ വർഷത്തെ നമ്മുടെ കൊച്ചു കൂട്ടുകാരുടെ (പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്) പഠനയാത്ര അവിസ്മരണീയമായ അനുഭവങ്ങളാൽ സമ്പന്നമായിരുന്നു.
സന്ദർശിച്ച സ്ഥലങ്ങൾ: ജനതാ പാർക്ക്, ചന്തേര പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, വിസ്മയ പാർക്ക്.
ജനതാ പാർക്ക്: യാത്രയുടെ തുടക്കം ജനതാ പാർക്കിലായിരുന്നു.
ചന്തേര പോലീസ് സ്റ്റേഷൻ: തുടർന്ന് ചന്തേര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവിടുത്തെ ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ചും ഒരു ഉദ്യോഗസ്ഥൻ കുട്ടികൾക്ക് വളരെ ലളിതമായി വിശദീകരിച്ചു നൽകി.

ഫയർ സ്റ്റേഷൻ: പോലീസ് സ്റ്റേഷന് അടുത്തുള്ള ഫയർ സ്റ്റേഷനായിരുന്നു അടുത്ത ലക്ഷ്യം. അഗ്നിശമന സേനാംഗങ്ങൾ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും, അവ എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു.
വിസ്മയ പാർക്ക്: ഉച്ചയോടെ വിസ്മയ പാർക്കിൽ എത്തിച്ചേർന്നു. അവിടെ വിവിധ റൈഡുകളിൽ കയറിയ കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം വാട്ടർ റൈഡുകളിൽ കളിച്ച് ആസ്വദിച്ചു. വിജ്ഞാനവും വിനോദവും പകർന്ന ഈ യാത്ര കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി മാറി.
യാത്രാനുഭവങ്ങൾ: കുട്ടികളുടെ കണ്ണിലൂടെ

പഠനയാത്ര വെറുമൊരു യാത്ര മാത്രമല്ല, കുട്ടികളുടെ സർഗാത്മകതയെ ഉണർത്തുന്ന ഒരു അനുഭവം കൂടിയായിരുന്നു എന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നു. യാത്രയ്ക്ക് ശേഷം കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ കുറിപ്പുകളായും ചിത്രങ്ങളായും പകർത്തി. ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനിയായ ഇഷാനി ദക്ഷ തയ്യാറാക്കിയ യാത്രാവിവരണവും, യാത്രയിലെ പ്രധാന കാഴ്ചകളെ ഉൾക്കൊള്ളിച്ചു കൊണ്ട് വരച്ച ചിത്രവും ഈ യാത്ര അവർക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നതിന്റെ തെളിവാണ്.


പോലീസ് സ്റ്റേഷനിൽ നിന്നും ഞാൻ ഇതുവരെ കാണാത്ത തോക്ക് കണ്ടു, ലോക്കപ്പ് കണ്ടു, വിലങ്ങ് കണ്ടു. ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കളിതോക്ക് കൊണ്ടൊക്കെ കളിച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾ പോയത് ഫയർ സ്റ്റേഷനിൽ ആയിരുന്നു. അവിടെ എനിക്ക് കൗതുകമായി തോന്നിയത് തീ പിടിച്ചാൽ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുന്നതാണ്. പിന്നെ എനിക്ക് ചന്ദ്രനിൽ പോകുമ്പോൾ ഇടുന്ന കുപ്പായം ഏറ്റവും ഇഷ്ടപ്പെട്ടു. പിന്നെ ഞങ്ങൾ പോയത് വിസ്മയ ലോകത്തേക്കായിരുന്നു. അതാണ് നമ്മുടെ വി ലാന്റ്. അവിടെ ഞങ്ങൾ അടിച്ചു പൊളിച്ചു. റൈഡ്‌സും കളികളും ഒക്കെയായി അവിടെ നിന്ന് വരാനെ തോന്നിയില്ല. അങ്ങനെ ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചു കടന്നു പോയി.
- ഇഷാനി ദക്ഷ
📅 14 January 2026



പൊതുസമ്മേളനത്തിന് ശേഷം നടന്ന ക്ലാസ് തല പി.ടി.എ യോഗങ്ങളിൽ അധ്യാപകർ ക്ലാസ് തലത്തിൽ ഇത് വരെ നടന്ന പ്രവർത്തനങ്ങളെ കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് അർദ്ധവാർഷിക പരീക്ഷാ ഫലത്തെക്കുറിച്ച് അവലോകനം നടത്തി.
കൂടാതെ താഴെപ്പറയുന്ന കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു:
- നാലാം തരത്തിലും ഏഴാം തരത്തിലും ഫെബ്രുവരി മാസം നടക്കുന്ന സി.എം കിഡ്സ് സ്കോളർഷിപ്പിനെ കുറിച്ച് അധ്യാപകർ വിശദീകരിച്ചു.
- സ്‌കൂൾ പഠനയാത്ര
- പഠനോത്സവം
- വാർഷികാഘോഷം
📅 22 December 2025

ആഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ സഹജീവി സ്നേഹത്തിന്റെ മാതൃകയായി സെന്റ് ആൻസ് എയുപി സ്കൂളിലെ വിദ്യാർത്ഥികൾ. ക്രിസ്മസ് ആഘോഷവേളയിൽ തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിയായ നവജിന്റെ വീട്ടിലെത്തിയാണ് കുട്ടികൾ സന്തോഷം പങ്കിട്ടത്.
ഭിന്നശേഷിക്കാരനായ തന്റെ കൂട്ടുകാരന് ആഘോഷവേളകളിൽ ഒറ്റപ്പെടൽ അനുഭവപ്പെടരുത് എന്ന സഹപാഠികളുടെ വലിയ ആഗ്രഹമാണ് ഈ സന്ദർശനത്തിന് പിന്നിൽ. വീട്ടിലെത്തിയ കുട്ടികൾ അവന് ചുറ്റും കൂടി ക്രിസ്മസ് കാരളുകൾ പാടുകയും, ആശംസകൾ നേരുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനും, അവരെ പൊതുധാരയിലേക്ക് ചേർത്തുപിടിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ വലിയ പങ്കുവഹിക്കുന്നു. സഹപാഠികളോടുള്ള കരുതലുമായെത്തിയ വിദ്യാർത്ഥികളുടെ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനന്ദനം ഏറ്റുവാങ്ങി. കേവലം ആഘോഷങ്ങൾക്കപ്പുറം, മാനവികതയുടെയും ഉൾച്ചേർക്കലിന്റെയും (Inclusive Education) വലിയൊരു പാഠം കൂടിയായി ഈ സന്ദർശനം മാറി.
🏆 നേട്ടങ്ങൾ
ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിന് അഭിമാനനേട്ടം. വിവിധ മേളകളിലായി യു.പി. വിഭാഗം ഓവറോൾ കിരീടപ്പോരാട്ടത്തിൽ സ്കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
സാമൂഹ്യശാസ്ത്ര മേളയിൽ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രമേളയിലും ഐ.ടി. മേളയിലും രണ്ടാം സ്ഥാനവും, പ്രവൃത്തിപരിചയ മേളയിൽ മൂന്നാം സ്ഥാനവും നേടി സ്കൂൾ മികവ് തെളിയിച്ചു. വിദ്യാർത്ഥികളുടെ അഭിരുചിയും മികച്ച അവതരണവും, അധ്യാപകരുടെ ചിട്ടയായ പരിശീലനവുമാണ് ഈ വിജയത്തിന് പിന്നിൽ. വിവിധ ഇനങ്ങളിൽ വിജയികളായ കുട്ടികളെയും നേതൃത്വം നൽകിയ അധ്യാപകരെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെന്റ് ആൻസ് എ.യു.പി. സ്കൂളിലെ വിദ്യാർഥികളായ ഇഷാനും ഋതുവർണയും മികച്ച വിജയം നേടി. ഇരുവരും മത്സരത്തിൽ രണ്ടാം സ്ഥാനമാണ് കരസ്ഥമാക്കിയത്.
സെന്റ് ആൻസ് എ.യു.പി. സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് (ബുൾബുൾ യൂണിറ്റ്) നേതൃത്വത്തിൽ അന്താരാഷ്ട്ര വയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. കുട്ടികൾ സ്വന്തം വീടുകളിലും അയൽപക്കങ്ങളിലുമുള്ള വയോജനങ്ങളെ ആദരിച്ചുകൊണ്ട് മാതൃകയായി.


സെൻറ് ആൻസ് സ്കൂളിൽ നടന്ന ഗണിത ശാസ്ത്ര പ്രവർത്തി പരിചയമേളകൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ശ്രദ്ധേയമായി. മൂന്നു ദിവസങ്ങളിലായി നടന്ന മേളയിൽ അറിവിനെയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രൊജക്ടുകളും മാതൃകകളും പ്രദർശിപ്പിച്ചു. ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടുകൾ, സൗരയൂഥ മാതൃകകൾ, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവ ഏറെ ആകർഷകമായിരുന്നു. കുട്ടികൾ ശാസ്ത്രീയ തത്വങ്ങൾ ലളിതമായ രീതിയിൽ വിശദീകരിച്ച് സന്ദർശകരുടെ അഭിനന്ദനങ്ങൾ പിടിച്ചുപറ്റി.
📅 സെപ്റ്റംബർ 25, 26


📅 സെപ്റ്റംബർ 10
സെൻറ് ആൻസ് യുപി സ്കൂളിൽ ക്ലാസ് പിടിഎ യോഗം നടന്നു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച യോഗം സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ക്ലാസുകളിലെ അക്കാദമിക നിലവാരമുയർത്തുന്നതിനെ കുറിച്ചും കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ചും യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു. വിദ്യാർത്ഥികളുടെ പഠനരീതി മെച്ചപ്പെടുത്തുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വലുതാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. സ്കൂളുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള പൂർണ്ണ പിന്തുണ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതായി ഹെഡ്മിസ്ട്രസും അധ്യാപകരും അറിയിച്ചു.
📅 ആഗസ്റ്റ് 15

രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്: നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിൻ്റെ ആഭിമുഖ്യത്തിൽ പള്ളിക്കര സെൻ്റ് ആൻസ് എ.യു.പി.സ്കൂളിൽ രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
പേപ്പട്ടി വിഷബാധ-പ്രതിരോധ മാർഗങ്ങൾ: പേപ്പട്ടി വിഷബാധ, പ്രതിരോധ മാർഗങ്ങൾ, സുരക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച ബോധവത്കരണ ക്ലാസ് കുട്ടികൾക്ക് നൽകി.
ലഹരി വിരുദ്ധ ദിനാചരണം: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൗട്ട് ഗൈഡ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നൃത്ത പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് രാജേഷ് കുമാർ ടി വി ബോധവൽക്കരണ ക്ലാസ് എടുത്തു.
📅 ജൂൺ 21
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 23 തിങ്കളാഴ്ച നടത്തപ്പെട്ടു. പ്രത്യേക അസംബ്ലിയും യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശവും നൽകി. ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി. കുട്ടികൾ യോഗാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. സൂംബാ ഡാൻസ് അസംബ്ലിയിൽ അവതരിപ്പിച്ചു.
📅 ജൂൺ 19

📅 ജൂൺ 5

📅 ജൂൺ 1


2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രവേശനോത്സവം കളറാക്കി എഐ ടീച്ചർ ‘ഐറ':
