ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 34008-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34008 |
| യൂണിറ്റ് നമ്പർ | LK/2018/34008 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | അലൻ എം എ |
| ഡെപ്യൂട്ടി ലീഡർ | ആൻ മരിയ എ ഡി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി കെ എൽ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മേരി ജാക്വിലിൻ വി കെ |
| അവസാനം തിരുത്തിയത് | |
| 13-01-2026 | Marykl |
അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 4208 | അഭിനവ് |
| 2 | 4216 | അഖിലേഷ് വി യു |
| 3 | 4705 | അക്ഷയ് ജോസ്മോൻ |
| 4 | 4549 | അലൻ.എം.എ |
| 5 | 4205 | ആൽഫ്രഡ് ആന്റണി |
| 6 | 4230 | അലിഷ സെൽബി കെ എസ് |
| 7 | 5065 | ആൽവിൻ അലക്സ് |
| 8 | 5144 | അനഘ ടി എസ് |
| 9 | 4215 | അനാമിക ടി എം |
| 10 | 4699 | അനസ് പി എഫ് |
| 11 | 4213 | അനസ്റ്റിൻ ജോസഫ് |
| 12 | 4217 | ആൻ മരിയ എ ഡി |
| 13 | 4697 | അരവിന്ദ് സി പി |
| 14 | 4548 | ആർദ്ര എൻ എം |
| 15 | 4696 | ആരോൺ സിറ്റസ് |
| 16 | 5068 | ഭദ്ര പി എസ് |
| 17 | 4209 | ദിയ പി എം |
| 18 | 4702 | ദ്വിജ് ജെയിംസ് |
| 19 | 4692 | എഡ്വിൻ സാമുവൽ |
| 20 | 5071 | ഇമ്മാനുവേൽ പി എസ് |
| 21 | 4979 | ഗ്ലെൻ മൈക്കിൾ |
| 22 | 5100 | ജസീക്ക ബെന്നി |
| 23 | 5139 | ജ്വോനി ബെന്നി |
| 24 | 4882 | ജൊഹാനസ് ബെന്നി |
| 25 | 4704 | മൈക്കിൾ യേശുദാസ് |
| 26 | 4827 | റോഷൻ പി ജെ |
| 27 | 4199 | സിയ മരിയ ഡി |
| 28 | 4700 | തിമോത്തി |
| 29 | 4633 | വിശാൽ ടി ആർ |
| 30 | 4689 | യദുകൃഷ്ണ കെ ആർ |
പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2025 -2028 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 25/06/2025, ബുധൻ നടന്നു. ----വിദ്യാർഥിനികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.---- വിദ്യാർഥിനികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.----- ലധികം കുട്ടികൾക്ക് 25% ത്തിലധികം സ്കോർ ലഭിച്ചു. കുട്ടികളുടെ സജീവ പങ്കാളിത്തം പരീക്ഷയ്ക്ക് ലഭിച്ചു.എട്ടാം ക്ലാസിലെ 3 ഡിവിഷനുകളിൽ നിന്നുമായി നിരവധി കുട്ടികളാണ് അപേക്ഷകൾ സമർപ്പിച്ചത്. പ്രത്യേകമായി തയ്യാറാക്കിയ അപേക്ഷാഫോം കുട്ടികൾക്ക് വിതരണം ചെയ്തു വിവരങ്ങൾ അധ്യാപകരുടെ സഹായത്തോടെ കൃത്യമാണ് എന്ന് ഉറപ്പുവരുത്തിയാണ് അപേക്ഷകൾ സ്വീകരിച്ചത്. ലിറ്റിൽ കൈറ്റ്സ് സീനിയേഴ്സ് അംഗങ്ങളുടെ സജീവമായ പിന്തുണയോടെയാണ് ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അപേക്ഷ നൽകിയ കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ലിറ്റിൽ കൈറ്റ്സ് പ്രവേശന പരീക്ഷയ്ക്ക് ആവശ്യമായ വിഭവങ്ങൾ നൽകി പരിശീലനം നടത്തി. മുൻ പരീക്ഷകളിൽ ചോദിച്ച ചോദ്യങ്ങൾ, എട്ടാം ക്ലാസിലെ പ്രധാന ICT പാഠങ്ങൾ , ജനറൽ അവയർനസ് ലഭിക്കുന്ന ചോദ്യങ്ങൾ എന്നിവ ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കായി നൽകി.
രക്ഷാകർത്തൃയോഗം 2025- 28 ബാച്ച്
ലിറ്റിൽകൈറ്റ്സ് 2025- 28 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗം 25/06/2025 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 3 pm ന് ആരംഭിച്ച രക്ഷകർത്താക്കൾക്കുള്ള യോഗം ഹെഡ്‍മിസ്ട്രസ് ശ്രീമതി രാജി കെ ജെ ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് മെന്ററായ ശ്രീമതി മേരി കെ എൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് സാങ്കേതികവിദ്യയിൽ അറിവ് ലഭിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും ജോലി സാധ്യതയെ കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിച്ചു നൽകി.പ്രസ്തുത മീറ്റിംഗിൽ കുട്ടികൾക്ക് യൂണിഫോം ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.ശ്രീമതി മേരി ജാക്വിലിൻ നന്ദി പറഞ്ഞു . മീറ്റിംഗ് 4pm ന് അവസാനിച്ചു.
.പ്രിലിമിനറി ക്യാമ്പു്-2025
2025- 28 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പു് 2025 സെപ‍്റ്റമ്പർ 9 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ റോഷൻ റോബിൻ അദ്ധ്യക്ഷനായ ചടങ്ങിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി രാജി കെ ജെ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .കൈറ്റ് മെന്റർ ശ്രീമതി മേരി ജാക്വിലിൻ സ്വാഗതവും കൈറ്റ് മെന്റർ ശ്രീമതി മേരി കെ എൽ നന്ദിയും പറഞ്ഞു. ആലപ്പുഴ സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ ഉണ്ണികൃഷ്ണൻ ബി യുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് .ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മെന്റേഴ്സായ ശ്രീമതി മേരി കെ എൽ , ശ്രീമതി മേരി ജാക്വിലിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ ഉണ്ണികൃഷ്ണൻ സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് ബാച്ച് ലീഡർ 8 B യിൽ പഠിക്കുന്ന ആൻ മരിയ ക്യാമ്പ് ഫീഡ്ബാക്കും നന്ദിയും പറഞ്ഞു .