ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 34013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34013 |
| യൂണിറ്റ് നമ്പർ | LK/34013/2018 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | ദേവാനന്ദൻ പി എം |
| ഡെപ്യൂട്ടി ലീഡർ | ശ്രീലക്ഷ്മി പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷാജി പി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | വിജുപ്രിയ വി എസ് |
| അവസാനം തിരുത്തിയത് | |
| 10-01-2026 | Shajipalliath |
അംഗങ്ങൾ
| Sl No | Name of Students | Ad. No | class |
| 1 | ABHIJITH P | 7515 | 8C |
| 2 | ABHINAV U | 7232 | 8B |
| 3 | ACHAL SYAM | 7180 | 8D |
| 4 | ADHITHYAN | 7538 | 8C |
| 5 | ADIDEV K M | 7483 | 8C |
| 6 | ADITHYAN S | 6525 | 8A |
| 7 | ADVAITH.R | 7953 | 8A |
| 8 | AMAL REMESH | 6931 | 8C |
| 9 | AMALU C A | 6508 | 8E |
| 10 | AMEYA SAJI | 6520 | 8E |
| 11 | ANANYA S SUMESH | 6683 | 8E |
| 12 | ANASWAR . A | 6986 | 8C |
| 13 | ANUDEV BAIJU | 6514 | 8D |
| 14 | ANURAG.R | 7528 | 8C |
| 15 | ARJUN S | 6512 | 8E |
| 16 | ARYAN.U | 7508 | 8E |
| 17 | ASHTAMOORTHY M | 8036 | 8A |
| 18 | ASWATHY SHIJU | 6624 | 8E |
| 19 | AYUSH RAJAN NAIR | 7630 | 8B |
| 20 | BADHRINATH P R | 8051 | 8B |
| 21 | DEVAJITH.T.D | 7516 | 8C |
| 22 | DEVANANDAN P M | 6496 | 8E |
| 23 | GOWRINANDANA R | 6898 | 8A |
| 24 | KALYANI P S | 6499 | 8E |
| 25 | KRISHNAPRIYA K S | 6489 | 8A |
| 26 | NEERAJ P B | 7553 | 8E |
| 27 | PRANAV P | 7530 | 8E |
| 28 | RICSON JOHNSON | 7942 | 8A |
| 29 | SANJANA SUNIL | 7228 | 8A |
| 30 | SISIRA SURESH | 6513 | 8D |
| 31 | SIYA ULAHANNAN | 7564 | 8E |
| 32 | SREELAKSHMI P V | 6501 | 8D |
| 33 | SREESANKAR S | 8053 | 8D |
| 34 | STEPHIN S | 7521 | 8C |
| 35 | SURYA GIREESH | 7620 | 8E |
| 36 | VAIGA SHINE | 7576 | 8E |
| 37 | VASUDEV. B | 7231 | 8C |
| 38 | VIJAYALAKSHMI.M | 7514 | 8E |
| 39 | VINAYAKAN T S | 7361 | 8B |
| 40 | YADHU KRISHNAN | 7544 | 8A |
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 120കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി പരിശീലനം നൽകി . 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 104 പേർ പങ്കെടുത്തു. കൈറ്റ് മെന്റർ ശ്രീ ഷാജി പി ജെ കൂടാതെ, എസ് ഐ റ്റി സി ശ്രീ റനീഷ് എം എസ്, ശ്രീ ഡോമിനിക് സേവ്യർ എന്നിവർ പങ്കെടുത്തു. ഇതിൽ ആദ്യ 40 റാങ്കുകൾ നേടിയവർക്ക് 2025 - 28 ബാച്ചിൽ അംഗത്വം ലഭിക്കും.
രക്ഷാകർത്തൃയോഗം 2025- 28 ബാച്ച്
ലിറ്റിൽകൈറ്റ്സ് 2025- 28 ബാച്ചിലെ കുട്ടികൾകളുടെ രക്ഷകർത്താക്കളുടെ യോഗം 2025 ജൂലൈ 30 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. 2 pm ന് ആരംഭിച്ച രക്ഷകർത്താക്കൾക്കുള്ള യോഗം ഹെഡ്‍മിസ്ട്രസ് ശ്രീമതി മിനി ഉദ്ഘാടനം ചെയ്തു. തുടർന്ന് കൈറ്റ് മെന്റർ ശ്രീ. ഷാജി പി ജെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചും രക്ഷകർത്താക്കൾക്ക് വിശദീകരിച്ചു നൽകി.പ്രസ്തുത മീറ്റിംഗിൽ കുട്ടികൾക്ക് യൂണിഫോം ഏർപ്പാടാക്കുന്നതിന് ആവശ്യമായ ഫണ്ട് നൽകാൻ സമ്മതമാണെന്ന് രക്ഷിതാക്കൾ അറിയിച്ചു.കൈറ്റ് മെന്റർ ശ്രീ. ഷാജി പി ജെ സ്വാഗതം പറയുകയും കൈറ്റ് മെന്റർ ശ്രീമതി വിജുപ്രിയ നന്ദി പറഞ്ഞു . മീറ്റിംഗ് 3pm ന് അവസാനിച്ചു
പ്രിലിമിനറി ക്യാമ്പു്-2025
2025- 28 ബാച്ചിലെ ലിറ്റിൽകൈറ്റ്സ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പു് 2025 സെപ‍്റ്റമ്പർ 9 ന് സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു.പി റ്റി എ പ്രസിഡന്റ് ശ്രീ ഗിരിപ്രസാദ് അദ്ധ്യക്ഷനായ ചടങ്ങിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു .കൈറ്റ് മെന്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മെന്റർ ശ്രീമതി വിജുപ്രിയ വി എസ് നന്ദിയും പറഞ്ഞു. ചേർത്തല സബ്ജില്ലാ മാസ്റ്റർ ട്രെയിനർ ആയ ശ്രീ സജിത്തിന്റെ നേതൃത്വത്തിലാണ് ക്ലാസുകൾ നടന്നത് .ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മെന്റേഴ്സായ ശ്രീ ഷാജി പി ജെയുടേയും ശ്രീമതി വിജുപ്രിയ വി എസിന്റേയും നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് ബാച്ച് ലീഡർ 8 E യിൽ പഠിക്കുന്ന ദേവാനന്ദൻ പി എം നന്ദി പറഞ്ഞു.
ടിങ്കറിങ് ലാബ് സന്ദർശനം
സാങ്കേതിക വിദ്യയുടെ വിസ്മയലോകം തൊട്ടറിഞ്ഞ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ; ആധുനിക സാങ്കേതിക വിദ്യയുടെയും നൂതന ആശയങ്ങളുടെയും ലോകം നേരിട്ടു കണ്ടറിയാൻ ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ടിങ്കറിങ് ലാബ് സന്ദർശിച്ചു. കുട്ടികളിലെ ശാസ്ത്രീയ അഭിരുചിയും സർഗ്ഗാത്മകതയും വളർത്തുന്നതിനായി ഒരുക്കിയിട്ടുള്ള ലാബിലെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പുതുമയുള്ള അനുഭവമായി. റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ത്രീഡി പ്രിൻ്റിങ്, സെൻസറുകൾ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ എങ്ങനെ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്താം എന്ന് ലാബ് സന്ദർശനത്തിലൂടെ വിദ്യാർത്ഥികൾ ചോദിച്ചറിഞ്ഞു. വിവിധ തരം ഇലക്ട്രോണിക് ഉപകരണങ്ങൾ, മൈക്രോ കൺട്രോളറുകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ക്ലാസുകളും ലാബ് അധികൃതർ വിദ്യാർത്ഥികൾക്കായി നൽകി.സ്വന്തമായി ചെറിയ യന്ത്രങ്ങളും പ്രോജക്റ്റുകളും നിർമ്മിക്കാനുള്ള പ്രായോഗിക പരിശീലനം ലാബിൽ ഒരുക്കിയിരുന്നു. പാഠപുസ്തകങ്ങളിൽ പഠിക്കുന്ന സിദ്ധാന്തങ്ങൾ എങ്ങനെ പ്രായോഗികമായി നടപ്പിലാക്കാം എന്ന് മനസ്സിലാക്കാൻ ഈ സന്ദർശനം ഏറെ സഹായിച്ചുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.കൈറ്റ് മെൻ്ററന്മാരായ ശ്രീ. ഷാജി പി. ജെ, ശ്രീമതി. വിജു പ്രിയ എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ ലാബിൽ കണ്ട കാര്യങ്ങൾ പ്രയോജനപ്പെടുത്തി പുതിയ പ്രോജക്റ്റുകൾ തയ്യാറാക്കാനുള്ള ആവേശത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.



