സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28

| 38099-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 38099 |
| യൂണിറ്റ് നമ്പർ | LK/2018/38099 |
| ബാച്ച് | 2025-2028 |
| റവന്യൂ ജില്ല | പത്തനത്രിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | പന്തളം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കന്നി എസ് നായർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹരിഷ്മ വി എസ് |
| അവസാനം തിരുത്തിയത് | |
| 25-12-2025 | Nariyapuram |
ലിറ്റിൽ കൈറ്റ്സ് പരീക്ഷ
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് വേണ്ടി പ്രയോഗിക പരീക്ഷ പരിശീലനം ജൂൺ മുതൽ നല്കി വരുന്നു.
ലിറ്റിൽ കൈറ്റ്സ് പ്രായോഗിക പരീക്ഷ
ലിറ്റിൽ കൈറ്റ്സ് പ്രായോഗിക പരീക്ഷ ജൂൺ 25 ന് സ്കൂൾ ലാബിൽ നടത്തപ്പെട്ടു. എട്ടാം ക്ലാസിലെ 27 കുട്ടികൾ പ്രസ്തുത പരിശീലനത്തിൽ പങ്കെടുത്തു. ലൈറ്റ്‌ലെ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് വിദ്യാർത്ഥികൾക്ക് വളരെ ആകർഷനീയവും താൽപ്പര്യം ഉളവാക്കുന്നതുമായിരുന്നു . പങ്കെടുത്ത 27 കുട്ടികളിൽ 22 പേർക്ക് പ്രവേശനം നേടാൻ സാധിച്ചു
ലിറ്റിൽ കൈകറ്റ്സ് അംഗങ്ങൾ 2025-2028
| SL NO | ADMISSION | DIV | NAME |
|---|---|---|---|
| 1 | 8049 | B | NAVANEETH P |
| 2 | 8029 | B | KASINATH S |
| 3 | 8018 | B | MICHEL JINU MATHEW |
| 4 | 8117 | A | SHINU SHYJU |
| 5 | 8024 | B | LEKSHMI BIJU KUMAR |
| 6 | 8021 | B | KARTHIK A B |
| 7 | 8155 | B | ABHI KRISHNA A |
| 8 | 8020 | B | BIBIN REJI |
| 9 | 8028 | B | RIYAN REJI VARGHESE |
| 10 | 8023 | B | AYANA KAMAL |
| 11 | 8042 | B | ABHIJITH AJI |
| 12 | 8032 | B | ADITHYAN P |
| 13 | 8163 | B | MUHAMMED ASHIK |
| 14 | 8039 | B | SARAYU PS |
| 15 | 8036 | A | VYSAKH MADHU |
| 16 | 8019 | B | GAYATHRI S |
| 17 | 8025 | B | HARIKRISHNAN U |
| 18 | 8026 | B | ADHENA AJOY |
| 19 | 8038 | A | ALLU AJAYAN |
| 20 | 8043 | B | KASINATH M |
| 21 | 8131 | B | ARPPITH A |
| 22 | 8034 | B | SANJU SURESH |
പ്രിലിമിനറി ക്യാമ്പ്
എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 11 തീയതി സ്കൂളിന്റെ ലാബിൽ വച്ച് നടന്നു . സ്കൂൾ എച്ച് എം റിനി.റ്റി .മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാസ്റ്റർ ട്രെയിനർ ശ്രീമതി. ജ്യോതി ലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതം കൈറ്റ് മിസ്റ്റ്‌സുമാരായ ശ്രീമതി കന്നി എസ് നായരും നന്ദി ശ്രീമതി ഹരിഷ്മയും യഥാക്രമം രേഖപ്പെടുത്തി.
ക്യാമ്പിന്റെ ലക്ഷ്യങ്ങൾ '
പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം സംഘങ്ങളുടെ ചുമതലകളും ,ഉത്തരവാദിത്തങ്ങളും ബോധ്യം ഉള്ളവരാക്കുക , ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ അവബോധം നൽകുക, ഹൈടെക് ക്ലാസ് മുറികളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുക , രക്ഷകർത്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു
ലിറ്റിൽ കൈറ്റ്സ് യൂണിഫോം, ഐഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ഐഡി കാർഡ് , യൂണിഫോം മുതലായവ വിതരണം
ചെയ്യുകയുണ്ടായി . പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് റിനി.റ്റി .മാത്യു നിർവഹിച്ചു. സോഷ്യൽ മീഡിയ സാന്നിധ്യം നമ്മുടെ വിദ്യാലയത്തിൽ നടക്കുന്ന വൈവിധ്യമാർന്ന അക്കാഡമിക് അക്കാഡമിക്ക് ഇതര പ്രവർത്തനങ്ങൾ പൊതുസമൂഹത്തിലും രക്ഷിതാക്കളിലേക്കും എത്തിക്കുന്നതിനായി വിപുലമായ സോഷ്യൽ മീഡിയ ശൃംഗല വിദ്യാലയത്തിലുണ്ട് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ട് സാങ്കേതികവിദ്യയെ ക്രിയാത്മകമായ പ്രയോജനപ്പെടുത്തിയാണ് ഈ പ്ലാറ്റ്ഫോമുകൾ പ്രവർത്തിക്കുന്നത് യൂട്യൂബ് ചാനൽ :സ്കൂളിലെ പ്രധാന ആഘോഷങ്ങൾ പഠനസംബന്ധമായ വീഡിയോകൾ എന്നിവ യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നു ഫേസ്ബുക്ക് പേജ് :വിദ്യാലയത്തിലെ ദൈനംദിന വിശേഷങ്ങൾ അറിയിപ്പുകൾ നേട്ടങ്ങൾ എന്നിവ പങ്കുവയ്ക്കാനുള്ള പ്രധാന ഇടമാണ് സ്കൂളും രക്ഷകളും തമ്മിലുള്ള ആശയവിനിമയം ഇത് സുഗമമാക്കുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട്: വിദ്യാലയത്തിലെ സർഗാത്മകമായ നിമിഷങ്ങളും റെയിൽസുകളും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ട് പുതിയ തലമുറയെ വിദ്യാലയ പ്രവർത്തനങ്ങളോട് ചേർത്തുനിർത്താൻ ഈ ഇൻസ്റ്റഗ്രാം പേജ് സഹായിക്കുന്നു ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെനേതൃത്വത്തിലാണ് ഈ സോഷ്യൽ മീഡിയ പേജുകളുടെ ഉള്ളടക്കം തയ്യാറാക്കുന്നതും അവ കൃത്യമായി പരിചരിക്കുന്നതും വിദ്യാലയത്തിന്റെ അഭിമാനം ഡിജിറ്റൽ ലോകത്ത് ഉയർത്തിപ്പിടിക്കാൻ ഈ സംരംഭങ്ങൾ വലിയ പങ്കുവഹിക്കുന്നു
സമഗ്ര പ്ലസ് പോർട്ടൽ പരിചയപ്പെടുത്തൽ
പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി പരിഷ്കരിച്ച സമഗ്ര പ്ലസ് പോർട്ടൽ ക്ലാസ് റൂമിലെ പഠന പ്രക്രിയയിൽ അധ്യാപകരെ സഹായിക്കുന്നതാണ് .അതുപോലെതന്നെ കുട്ടികളുടെ പഠനത്തെയും ഒരേപോലെ സഹായിക്കുന്ന സംവിധാനമാണ് സമഗ്ര പ്ലസ് .സമഗ്ര പ്ലസിന്റെ കുട്ടികൾക്ക് പിന്തുണ നൽകുന്ന രക്ഷകർത്താക്കളെ കൂടെ സഹായിക്കുന്ന വിധത്തിലാണ് ഇതിലെ പ്രവർത്തനങ്ങളും വിഭവങ്ങളും തയ്യാറാക്കിയിട്ടുള്ളത് .സമഗ്ര പോർട്ടലിൽ കയറുന്ന ഏതൊരാൾക്കും ലോഗിൻ ചെയ്യാതെ തന്നെ സമഗ്രയിലെ ഡിജിറ്റൽ പഠന വിഭവങ്ങളും മറ്റും കാണാനും, അത് പരിചയപ്പെടാനുമുള്ള അവസരമുണ്ട്. സമഗ്ര പോർട്ടലിന്റെ ഉപയോഗത്തെക്കുറിച്ച് എട്ടാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമാകാത്ത മറ്റു കുട്ടികൾക്ക് കൈറ്റ്സ് സംഘാംഗങ്ങൾ വിവരിച്ചു കൊടുത്തു.

ജൂലൈ 12 മലാല ദിനം : അറിവിൻ്റെ റയും അതി ജീവനത്തിൻ്റെയും പ്രതീകം
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടി ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ മലാലയുടെ ജന്മദിനമായ ജൂലൈ 12ന് ഐക്യരാഷ്ട്രസഭ മലാല ദിനമായി ആചരിക്കുന്നു.തന്റെ പോരാട്ടങ്ങളുടെയും ധീരതയുടെയും ലോകത്തെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമായ പെൺകുട്ടിയാണ് മലാല ഏറ്റവും പ്രായം കുറഞ്ഞ നോബൽ സമ്മാന ജേതാവാണ്.ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും ഒരു പേനയ്ക്കും ലോകത്തെ മാറ്റാൻ കഴിയും എന്ന മലാലയുടെ വാക്കുകൾ ഏറെ പ്രശസ്തമാണ്. എട്ടാം ക്ലാസിലെ കുട്ടികൾക്ക് മലാലയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം പഠിക്കാനുണ്ട്. മലാലയെ കുറിച്ചുള്ള വീഡിയോ ക്ലാസിൽ പ്രദർശിപ്പിച്ചു.മലാല ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്ന ചിത്രം ഒക്കെ കുട്ടികളെ കാണിച്ചു.ഈ പ്രവർത്തനങ്ങൾക്ക് ഒമ്പതാം ക്ലാസിലെ ലിറ്റിൽ kites കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു
അറിവിന്റെയും ഐടിയുടെയും ആഘോഷം: ലിറ്റിൽ കൈറ്റ് സ് ശിശുദിനാഘോഷം
ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലങ്ങളായ പരിപാടികളോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ചാച്ചാജിയുടെ വേഷം ധരിക്കുകയും റാലിയിൽ പങ്കെടുക്കുകയും ചെയ്തു. 'ഐടി അധിഷ്ഠിത വിദ്യാഭ്യാസം മാത്രമല്ല മറ്റു കാര്യങ്ങളിലും ലിറ്റിൽ കൈ കറ്റ്സ് മുന്നിലാണ് എന്ന് തെളിയിക്കുന്ന രീതിയിലുള്ളതായിരുന്നു അവരുടെ പ്രകടനം



കാഴ്ചയുടെ വസന്തം: ലിറ്റിൽ ഒരുക്കുന്ന എൻ്റെ സ്ക്കൂൾ എൻ്റെ അഭിമാനം
നമ്മുടെ വിദ്യാലയത്തിന്റെ പാരമ്പര്യവും ഡിജിറ്റൽ ലോകത്തേക്ക് എത്തിയ എന്ന ലക്ഷ്യത്തോടെ എൻറെ സ്കൂളിൻറെ അഭിമാനം എന്ന പ്രമേയത്തിൽ സംഘങ്ങൾ ആകർഷകമായ റീലുകൾ തയ്യാറാക്കി സ്കൂളിലെ പഠന സൗകര്യങ്ങൾ ഹൈടെക് ലാബുകൾ ജൈവവിദ്യാ ഉദ്യാനം കലാ കായിക നേട്ടങ്ങൾ എന്നിവ കോർത്തിണക്കി കൊണ്ടാണ് കുട്ടികൾ ഈ ഹ്രസ്വ വീഡിയോ നിർമ്മിച്ചിരിക്കുന്നത് സാങ്കേതികവിദ്യയെ സർഗാത്മകമാക്കി ഉപയോഗിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഈ വീഡിയോകൾ നമ്മുടെ വിദ്യാലയത്തോടുള്ള കുട്ടികളുടെ സ്നേഹത്തിന്റെയും അഭിമാനത്തിന്റെയും അടയാളമാണ് വിദ്യാലയത്തിന്റെ കീർത്തി പൊതു സമൂഹത്തിലേക്ക് എത്തിക്കാൻ ഈ ഡിജിറ്റൽ സംരംഭം നമ്മെ സഹായിക്കും.
ഭരണഘടന ദിനം
ഭരണഘടന ദിനവുമായി ബന്ധപ്പെട്ട് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിദ്യർത്ഥികൾ നടത്തിയ വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രഥമാധ്യാപിക ശ്രീമതി റിനി T മാത്യു നിർവ്വഹിച്ചു. പോസ്റ്റർ രചന, പ്രസംഗം ,ഭരണഘടന ദിനത്തിൻ്റെ പ്രാധാനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. കൈറ്റ്സ് മാസ്റ്റർ കന്നി S നായർ പ്രസ്തുത പരിപാടികൾക്ക് നേതൃത്വം നൽകി.


അധ്യാപകർക്ക് കൈതാങ്ങ് ആയീ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ
E-DROP സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട് നരിയാപുരം സെൻ്റ് പോൾസ് ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഫോട്ടോ uploading , വോട്ടർ പട്ടികയിൽ നിന്ന് ക്രമനമ്പർ കണ്ടെത്തുക എന്നീ വിഷയങ്ങളിൽ duty ക്ക് നിയോഗിക്കപ്പെട്ട അധ്യാപകർക്ക് വേണ്ട പിന്തുണ നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇടപെടൽ വഴി പരിശീലന പരിപാടി കൂടുതൽ കാര്യക്ഷമമായും വേഗത്തിലും പൂർത്തിയാക്കാൻ സാധിച്ചു.
കുട്ടികളുടെ സാങ്കേതികമായ അറിവിനെ അധ്യാപകർ ഏറെ പ്രശംസിച്ചു.താങ്കൾക്ക് ലഭിച്ച ഐടി പരിശീലനം മുതിർന്നവർക്ക് കൂടി സഹായകമാകുന്ന രീതിയിൽ ഉപയോഗിക്കാനുംസഹായിക്കാനും കഴിഞ്ഞതിൽ കുട്ടികൾ ഏറെ സന്തോഷിച്ചു.ഈ പരിശീലനം സാങ്കേതിക മികവിന്റെ ഒരു ഉദാഹരണമായി തന്നെ എടുത്തു പറയാവുന്നതാണ്
നിർമ്മിത ബുദ്ധിയുടെ ലോകത്തേക്ക് ഒരെത്തി നോട്ടം:
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങൾക്കായി AI കമ്പ്യൂട്ടറിന്റെയും ഇലക്ട്രോണിക്സിന്റെയും അടിസ്ഥാനപാഠങ്ങൾ എന്ന വിഷയത്തിൽ പ്രത്യേക പരിശീലന ക്ലാസ് സംഘടിപ്പിച്ചു.തുള്ളി പൂർവവിദ്യാർത്ഥിയും നിലവിൽ ബിടെക് വിദ്യാർഥിയും ലിറ്റിൽ കൈറ്റ്സ് അംഗവുമായിരുന്ന ജൂബിറ്റ് ജേക്കബ് ആണ് ക്ലാസ് നയിച്ചത് ക്ലാസിലെ പ്രധാന ആശയങ്ങൾ പരിശീലന പരിപാടിയിൽ പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി
AI (artificial intelligence) ആധുനിക ലോകത്ത് നിർമ്മിത ബുദ്ധി എങ്ങനെയാണ് വിപ്ലവം സൃഷ്ടിക്കുന്നത് എന്നും കമ്പ്യൂട്ടറുകൾ എങ്ങനെയാണ് ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും പ്രാപ്തമാകുന്ന എന്നുംജുബിറ്റ് ലളിതമായ ഉദാഹരണങ്ങളിലൂടെ വിവരിച്ചു
- ഇലക്ട്രോണിക്സിന്റെ അടിസ്ഥാനങ്ങൾ : കമ്പ്യൂട്ടർ നിർമ്മാണത്തിലെ ഇലക്ട്രോണിക് ഘടകങ്ങളുടെ പങ്ക് സെൻസറുകൾ മൈക്രോ കൺട്രോളറുകൾ എന്നിവിടെ പ്രവർത്തനം കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു
- ഭാവി സാങ്കേതികവിദ്യ: വരുംകാലങ്ങളിൽ തൊഴിൽ മേഖലയിൽ നിത്യജീവിതത്തിലും വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് കുട്ടികളുമായി സംവദിച്ചു

പഠനകാലത്തെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് ക്ലാസ് തുടങ്ങിയ ജൂബിലി സങ്കീർണമായ സാങ്കേതികവിദ്യകളെ വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ മനസ്സിലാക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത് സംഘങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും പ്രായോഗികമായ അറിവുകൾ പകർന്നു നൽകുകയും ചെയ്ത ഈ സെക്ഷൻ ഏറെ വിജ്ഞാനപ്രദമായിരുന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ് ലിറ്റിൽ കൈറ്റ്സ് അധ്യാപകരും പരിപാടിക്ക് നേതൃത്വം നൽകി വിവരസാങ്കേതികവിദ്യയിൽ കൂടുതൽ ആഴത്തിലുള്ള അറിവ് നേടാൻ ഇത്തരം ക്ലാസുകൾ വലിയ പ്രചോദനമാണെന്ന് വിദ്യാർഥികൾ അഭിപ്രായപ്പെട്ടു
കുട്ടികളിലൂടെ ഇംഗ്ലീഷ് ഇ ക്യൂബ് ഇംഗ്ലീഷ് പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ്
യുപി ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ വർദ്ധിപ്പിക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഈ ക്യൂബ് ഇംഗ്ലീഷ് ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കെറ്റ്സ് യൂണിറ്റ് അംഗം എബൽ ജോജിയാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കേവലം പുസ്തക പഠനത്തിനപ്പുറം ഇന്ദ്രിയ അനുഭവങ്ങളിലൂടെ ഭാഷ പഠിച്ചെടുക്കുന്ന രീതിയാണ് ഈ പാഠ്യപദ്ധതിയിലൂടെ പരിചയപ്പെടുത്തിയത്.സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ശ്രുതി ടീച്ചറിന്റെ സഹായവും ഞങ്ങൾക്ക് ഉണ്ടായിരുന്നു.യുപി വിഭാഗം കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പേടി അകറ്റാനും ആത്മവിശ്വാസത്തോടെ സംസാരിക്കാനും ഈ പരിപാടി വഴിയൊരുക്കി. മണ്ണറിഞ്ഞ മഹാ വിസ്മയം : ശ്രീ ശ്രീകുമാറിൻ്റെ കൃഷിയിടത്തിലേക് ഒരു ഐ ടി യാത്ര പന്തളം തെക്കേക്കര പഞ്ചായത്തിലെ ഹരിത വിസ്മയമായ ശ്രീകുമാറിന്റെ കൃഷിയിടം സന്ദർശിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അതൊരു പുതിയ പാഠമായിരുന്നു ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത അറിവുകളും എങ്ങനെ കൃഷിയിൽ സമന്വയിപ്പിക്കാം എന്നതിന് ഉത്തരം ഉദാഹരണമാണ് അദ്ദേഹത്തിൻറെ ഈ സംരംഭം.ഒരു സെൻറ് ഭൂമി പോലും വെറുതെ കളയാതെ ഓരോ ഒരു ഇഞ്ചും പൊന്നു വിളയിച്ച അദ്ദേഹത്തിൻറെ നിശ്ചയദാർഢ്യം ഏറെ പ്രശസ്തനീയമാണ് കൃത്യതയാർന്ന കൃഷി രീതിയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത പൈപ്പ് ലൈനുകൾ വഴി ചെടികളുടെ ചുവട്ടിലേക്ക് നേരിട്ട് വെള്ളമെത്തിക്കുന്ന നൂതന ജലസേചന സംവിധാനം ജലലഭ്യത കുറഞ്ഞ സാഹചര്യത്തിലും മികച്ച വിളവ് ഉറപ്പാക്കുന്നു.വൈവിധ്യമാർന്ന കാർഷിക വിളകളാൽ സമ്പന്നമായ ഈ കൃഷിയിടത്തിൽ വിഷരഹിത പച്ചക്കറികൾ മാത്രമല്ല അവയ്ക്ക് ആവശ്യമായ വളവും സ്വന്തമായി നിർമ്മിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത ജൈവവള നിർമ്മാണത്തിലൂടെ കൃഷിയെ സ്വയം പര്യാപ്തമാക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. മണ്ണിനെ സ്നേഹിക്കുന്ന പ്രകൃതിയെ സ്നേഹിക്കുന്ന ഇദ്ദേഹം കുട്ടികൾക്ക് ഏറെ പ്രചോദനം നൽകുന്ന വ്യക്തിത്വത്തിന് ഉടമയായി മാറും.സാങ്കേതികവിദ്യ കൃഷിയിൽ എങ്ങനെ വിപ്ലവം സൃഷ്ടിക്കുന്നു എന്ന് നേരിട്ട് കണ്ടറിഞ്ഞ് ഈ സന്ദർശനം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി ബോധവും വളർത്താൻ സഹായിക്കുന്നതാണ്