ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം
ഐറ ടീച്ചർ

പ്രവേശനോത്സവം

2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു.നീലേശ്വരം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.Al ടീച്ചർ ഐറ ടീച്ചർ പ്രവേശനോത്സവത്തിന് വിശിഷ്ട അതിഥിയായി.



പ്രവേശനോത്സവം കളറാക്കി എഐ ടീച്ചർ ‘ഐറ'

ആർട്ടിഫിഷ്യൽ ഇൻ്റലിജൻ

സും ഓഗ്മെന്റഡ് റിയാലിറ്റിയുമൊക്കെ അരങ്ങുവാഴുന്ന പുതിയ കാലത്തു 'ഐറ' എന്നു പേരിട്ട എഐ ടീച്ചറെ അവതരിപ്പിച്ചു പ്രവേശനോത്സവം കളറാക്കിയിരിക്കുകയാ ണ് പൊതുവിദ്യാലയമായ നീലേശ്വരം പള്ളിക്കര സെന്റ് ആൻസ് എയുപി സ്കൂൾ. കുട്ടികളുമായി ആശയവിനിമയം നടത്തിയ എഐ ടീച്ചർ 'ഐറ' അവരുടെ ചോദ്യ ങ്ങൾക്ക് ഉത്തരം നൽകി സംശയങ്ങൾ ദൂരീകരിച്ചത് ഏവരെയും അതിശയിപ്പിച്ചു.


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം 2025


ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ നിർമ്മാണം,പരിസ്ഥിതി ദിന ക്വിസ്,തൈ വിതരണം എന്നിവ നടന്നു.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിലെ കുട്ടികൾ സ്കൂളിലേക്ക് തൈകൾ നൽകി.

വായനാദിനം


ആധുനിക കാലത്ത് വായനയുടെ പ്രാധാന്യവും പങ്കും വ്യക്തമാക്കി വീണ്ടും ഒരു വായനാദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സി ജോർജ്ന്റെ ഉദ്ഘാടനത്തോടുകൂടി വായനാ പക്ഷാചരണത്തിന് തുടക്കം കുറിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെയും, സാഹിത്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജൂൺ 19 മുതൽ 25 വരെ വായന വാരാചരണം വിവിധ പരിപാടികളോട് കൂടി നടത്തുകയുണ്ടായി.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനം ജൂൺ 23 തിങ്കളാഴ്ച നടത്തപ്പെട്ടു.പ്രത്യേക അസംബ്ലിയും യോഗയുടെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശവും നൽകി.ഷൈമ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് യോഗ പരിശീലനം നൽകി.കുട്ടികൾ യോഗാ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ തയ്യാറാക്കി അവതരിപ്പിച്ചു. സൂംബാ ഡാൻസ് അസംബ്ലിയിൽ അവതരിപ്പിച്ചു.

ലഹരി വിരുദ്ധ ദിനാചരണം

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി.ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസി ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൗട്ട് ഗൈഡ് കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന നൃത്ത പരിപാടി അവതരിപ്പിച്ചു. ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു പ്രദർശിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നീലേശ്വരം പോലീസ് സ്റ്റേഷൻ അസിസ്റ്റൻറ് രാജേഷ് കുമാർ ടി വി ബോധവൽക്കരണ ക്ലാസ് എടുത്തു.


പേപ്പട്ടി വിഷബാധ-പ്രതിരോധ മാർഗങ്ങൾ

പേപ്പട്ടി വിഷബാധ,പ്രതിരോധ മാർഗങ്ങൾ, സുരക്ഷാ നടപടികൾ എന്നിവ സംബന്ധിച്ച ബോധവത്കരണ ക്ലാസ് കുട്ടികൾക്ക് നൽകി.

രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണ ക്ലാസ്

നീലേശ്വരം: നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസിൻ്റെ

അഭിമുഖ്യത്തിൽ പള്ളിക്കര സെൻ്റ് ആൻസ് എ.യു.പി.സ്കൂളിൽ

രക്ഷകർത്താക്കൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിന ആഘോഷവും അനുമോദനവും

നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായ ആഘോഷിച്ചു.ആഘോഷ പരിപാടികളോടനുബന്ധിച്ച് എൽ എസ് എസ്,യു എസ് എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് അനുമോദനവും നൽകി.പരിപാടിയിൽ സിസ്റ്റർ ജെസ്സി ജോർജ് അധ്യക്ഷത വഹിച്ചു.ശ്രീ മഹേന്ദ്രൻ എം പരിപാടി ഉദ്ഘാടനം ചെയ്തു.ശ്രീ പി കെ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.തുടർന്ന് നടന്ന ചടങ്ങിൽ ശ്രീ ഗോപിനാഥൻ എൻ എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം സ്കിറ്റ് നിർത്താവിഷ്കാരംഎന്നിവ ശ്രദ്ധേയമായി.

കായികമേള

സെൻറ് ആൻസ് യുപി സ്കൂളിലെ വിദ്യാർഥികളുടെ കായിക ശേഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ രീതിയിൽ സ്കൂൾ ഒളിമ്പിക് സംഘടിപ്പിച്ചു.നീലേശ്വരം സബ്ഇൻസ്പെക്ടർ ശ്രീ രതീഷ് കെ വി പരിപാടി ഉദ്ഘാടനം ചെയ്തു.രാവിലെ 10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന ചടങ്ങിൽ കായികമേളയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.വിവിധ കായിക ങ്ങളിൽ വിദ്യാർഥികൾ ആവേശപൂർവം പങ്കെടുത്തു.വിജയികളായവർക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.വിദ്യാർത്ഥികളുടെ കലാകായിക കഴിവുകൾ പരിപോഷിപ്പിക്കാൻ ഇത്തരം പരിപാടികൾ സഹായകമാകും എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.കായികമേളയിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്മെൻറ് അഭിനന്ദിച്ചു.

ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകൾക്ക് ഉജ്ജ്വല സമാപനം

സെൻറ് ആൻസ് സ്കൂളിൽ നടന്ന ഗണിതം ശാസ്ത്ര പ്രവർത്തി പരിചയമേളകൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ടും അവതരണം മികവ് കൊണ്ടും ശ്രദ്ധേയമായി.മൂന്നു ദിവസങ്ങളിലായി നടന്ന മേളയിൽ അറിവിനെയും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്രൊജക്ടുകളും മാതൃകകളും പ്രദർശിപ്പിച്ചു.ശാസ്ത്രമേളയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ റോബോട്ടുകൾ സൗരയൂഥ മാതൃകകൾ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ എന്നിവ ഏറെ ആകർഷകമായിരുന്നു.കുട്ടികൾ ശാസ്ത്രീയ തത്വങ്ങൾ ലളിതമായ രീതിയിൽ വിശദീകരിച്ച് സന്ദർശകരുടെ അഭിനന്ദനങ്ങൾ പിടിച്ചുപറ്റി.

സ്കൂൾ ശുചീകരണത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ മാതൃകയായി

മെഗാ ശുചീകരണ യജ്ഞം വിജയകരമായി പൂർത്തിയാക്കി.ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും ശുചിത്വബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് യുദ്ധവും സംഘടിപ്പിച്ചത്.ഈയജ്ഞത്തിൽ സെൻറ് ആൻസ് യുപി സ്കൂൾ ശ്രദ്ധേയമായ പങ്കാളിത്തം ഉറപ്പാക്കി.വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും ചേർന്ന് സ്കൂൾ പരിസരം,ക്ലാസ് മുറികൾ,കളിസ്ഥലങ്ങൾ എന്നിവ പൂർണ്ണമായി ശുചീകരിച്ചു.കൂടാതെ സ്കൂളിലെ ടോയ്‌ലറ്റുകൾ ഹൈജീൻ മാനദണ്ഡങ്ങൾ അനുസരിച്ച് വൃത്തിയാക്കുന്നത് പ്രത്യേക ശ്രദ്ധ ചെലുത്തി.

കലോത്സവത്തിന് തുടക്കമായി

സെൻറ് ആൻസ് കെ യുപി സ്കൂളിൽ കലോത്സവം സെപ്റ്റംബർ 25 26 തീയതികളിലായി നടന്നു.വിദ്യാർത്ഥികളുടെ കലാപരവും പ്രകടനപരവുമായ കഴിവുകൾക്ക് വർണ്ണാഭമായ ഒരു വേദി ആയിരിക്കും ഈ പരിപാടി.കലോത്സവം സെപ്റ്റംബർ 25 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയ ശ്രീമതി ഭാർഗവി ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി.സമഗ്രമായ വിദ്യാഭ്യാസത്തിൽ കലക്കും സംസ്കാരത്തിനും ഉള്ള പ്രാധാന്യം ശ്രീമതി ബാർഗവി എടുത്തുപറയുകയും യുവകലാകാരന്മാർക്ക് ഒരു വേദി നൽകാനുള്ള സ്കൂളിൻറെ സമർപ്പണത്തെ അഭിനന്ദിക്കുകയും ചെയ്തു.,

പിടിഎ യോഗം

സെൻറ് ആൻസ് യുപി സ്കൂളിൽ ക്ലാസ് പിടിഎ യോഗം നടന്നു.ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സംഘടിപ്പിച്ച യോഗം സെപ്റ്റംബർ 10ന് വെള്ളിയാഴ്ച ഉച്ചക്ക് 2 30ന് സ്കൂളിൽ വച്ച് നടത്തപ്പെട്ടു.ക്ലാസുകളിലെ അക്കാദമിക നിലവാരമുയർത്തുന്നതിനെ കുറിച്ചും കുട്ടികളുടെ പഠന പുരോഗതിയെ കുറിച്ചും യോഗത്തിൽ വിശദമായ ചർച്ചകൾ നടന്നു.വിദ്യാർത്ഥികളുടെ പഠനരീതി മെച്ചപ്പെടുത്തുന്നതിൽ രക്ഷിതാക്കൾക്കുള്ള പങ്ക് വലുതാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.സ്കൂളുമായി സഹകരിച്ച പ്രവർത്തിക്കാനുള്ള പൂർണ്ണ പിന്തുണ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായതായി അഡ്മിസ്ട്രസും അധ്യാപകരും അറിയിച്ചു.

അന്താരാഷ്ട്ര വയോജന ദിനം

സെൻറ് ആൻസ് യുപി സ്കൂളിലെ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സംഘടനയുടെ ബുൾബുൾ യൂണിറ്റ് നേതൃത്വത്തിൽഅന്താരാഷ്ട്രവയോജന ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.കുട്ടികൾ അവരുടെ വീട്ടിലും വീട്ടിനടുത്തുള്ള വയോജനങ്ങളെ ആദരിച്ചു.

ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെൻറ് ആൻഡ് യുപി സ്കൂളിലെ വിദ്യാർഥികൾക്ക് മിന്നും വിജയം

ജില്ലാതല ജൂഡോ മത്സരത്തിൽ നീലേശ്വരം സെൻറ് ആൻസ് യുപി സ്കൂളിലെ വിദ്യാർഥികളായ ഇഷാനും ഋതുവർണയും മികച്ച വിജയം നേടി.ഇരുവരും ജൂഡോ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.