റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float


അഭിരുചി പരീക്ഷ


ലിറ്റിൽ കൈറ്റ്‌സിലെ 2024- 27 വർഷത്തെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കാനായി അഭിരുചി പരീക്ഷ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ആദ്യം തന്നെ ക്ലാസ് ഗ്രൂപ്പുകളിൽ ലിറ്റിൽ കൈറ്റ്‌സ് പരിചയപ്പെടുത്തുകയും താൽപര്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്തു. മാതാപിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. അഭിരുചി പരീക്ഷയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രേത്യക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.

ജൂൺ 15ന് സ്‌കൂൾ ഐടി ലാബിലാണ് പരീക്ഷ നടത്തിയത്. 84 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. 30 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 20 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത്. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ലോഞ്ചിക്കൽ ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ്, ഐടി പൊതുവിജ്ഞാനം തുടങ്ങിയ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിരുന്നു. ജൂൺ 24ന് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 40 വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചു.

അംഗങ്ങളുടെ വിവര പട്ടിക

ക്രമ നമ്പർ അഡ്മിഷൻ നമ്പർ കുട്ടികളുടെപേര്
1 21919 ABEL SAJI
2 21935 ABHINANDA.A
3 21918 ABHINAVA. S
4 21587 ABIYA MARIYAM NELSON
5 21863 ADITHYA AJI
6 21924 ADYA. P.A
7 21270 AJIN DINU
8 22039 AKSHAY MANOJ
9 21987 ALEENA MICHALE
10 21463 ALFIYA SABU
11 21628 ALISHA SARAH LIJO
12 21684 ALVINA ANNA ABRAHAM
13 21770 ANAHA MARIYAM BIJOY
14 21418 ANGEL ELSA ABRAHAM
15 21266 ANIKA JAYAPAL
16 21555 ANN MARIYA J SAIJU
17 21386 ANN MARY ROBIN
18 22035 ANUJA A
19 21288 BILGA SAM
20 22026 DEVAMANASI M
21 21487 DEVANANDA A S
22 21982 DEVIKRISHNA S
23 21267 FARHANA VASEELA
24 21908 JENCY BYJU
25 22004 JOELLE S
26 21344 KEVIN JOHN
27 21352 MAHI MANU
28 21483 MEENAKSHY R NAIR
29 22025 NAVANEETH S
30 21906 PRARTHANA SHIBU
31 21445 RON T PRAKASH
32 21257 SANEESH.S
33 21385 SHARON BIJU
34 21357 SHIKHA SAJI
35 21953 SIDHARTH SIJU
36 21773 SIYONA SUNIL
37 21620 SONA SIBY
38 21356 SRAVAN.S
39 21369 THRISHA S
40 21694 VAIGA PRADEEP


അറിവിന്റെ തരംഗം : പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യപാഠങ്ങളും സാധ്യതകളും പുതിയ കൂട്ടുകാരെ പരിചയപ്പെടുത്തി പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. പുത്തനറിവനെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ സ്വാഗതം ചെയ്തത്. അവരുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള വേദിയൊരുക്കിയിരുന്നു. പ്രധാനാധ്യാപകൻ ആർ. ശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ശ്രീജ എസ് അധ്യക്ഷത വഹിച്ചു. പ്രഗൽഭർ ക്ലാസുകൾ നയിച്ചു


ലക്ഷ്യങ്ങൾ

> വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനശൈലിയും ലക്ഷ്യങ്ങളും പരിചയപ്പെടുത്തുക

> ഐടി മേഖലയിലെ പുത്തനറിവുകൾ സമ്മാനിക്കുക

> പ്രോഗ്രാമിംഗ്, ആനിമേഷൻ, റോബോട്ടിക്ക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, ഐടി ഉപകരണങ്ങൾ പരിചയപ്പെടുത്തുക

> തൊഴിൽസാധ്യതകൾ അടുത്തറിയുക

> നിത്യജീവിതത്തിൽ ഐടിമേഖലയുടെ സ്വാധീനം പങ്കുവയ്ക്കുക

നേടിയ പുത്തനറിവുകൾ

> ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ആനിമേഷൻ നിർമാണം

> സക്രാച്ച് ഉപയോഗിച്ചുള്ള പ്രോഗ്രാമിംഗ്

> റോബോട്ടിക്‌സ് മേഖലയിലെ സാധ്യതകൾ.


കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, വിഴിഞ്ഞം

കരകൗശല വസ്തുക്കളുടെ അത്ഭുത ലോകമാണ് കോവളത്തിന് സമീപമുള്ള വെള്ളാറിൽ പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്. കാഴ്ചകളുടെ ഉത്സവമാണിവിടം. കലയും സംസ്‌കാരവുമൊക്കെ ഇവിടെ വിസ്മയം തീർക്കുകയാണ്. ഏകദേശം 8.5 ഏക്കറോളം വിസ്തീർണ്ണമുള്ള ഈ ആർട്ട് വില്ലേജിൽ കലാകാരന്മാരെയും ഡിസൈനർമാരെയും പരിചയപ്പെടാനും അവരോട് സംവദിക്കാനുമുള്ള അവസരമൊരുക്കിയിട്ടുണ്ട്. ഹസ്തകലാ പാരമ്പര്യത്തെ അടിസ്ഥാനമാക്കിയാണ് ഇവിടെ................... കുട്ടികൾക്ക് വലിയ അനുഭവമായി ഈ സന്ദർശനം മാറി എന്നത് ഒരേ ശബ്ദത്തിൽ അവർ തന്നെ പങ്കുവച്ചു.


അനുഭവം


> വിദ്യാർത്ഥികൾക്ക് പ്രശസ്തരായ കലാകാരന്മാരുമായും കരകൗശല വിദഗ്ധരുമായും സംവദിച്ചു

> പൈതൃക കരകൗശലവസ്തുക്കളുടെ നിർമ്മാണ പ്രക്രിയ നേരിൽ കണ്ടു പഠിച്ചു

> വിവിധ കലാ പ്രദർശനങ്ങളും ആകർഷകമായ കരകൗശല സൃഷ്ടികളും കാണാനിടയായി.

> കലാ സംവാദങ്ങൾ, വർക്ക്‌ഷോപ്പുകൾ, പ്രദർശനങ്ങൾ എന്നിവയിലെ പങ്കാളിത്തം വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി മാറി.

> പുതിയ കരിയർ സാധ്യതകൾ പരിചയപ്പെട്ടു

> കലകളുടെയും സംസ്‌കാരത്തിന്റെയും മഹത്വം തിരിച്ചറിഞ്ഞു.


ഗ്ലോബൽ കൾച്ചറൽ എക്സ്ചേഞ്ച് ഹബായി മാറുന്നൊരിടം

കെ.എ.സി.വി കേരളത്തിന്റെ സാംസ്‌കാരികഭൂമിയായി മാറാൻ ഒരുങ്ങുന്ന എന്ന സന്തോഷവും അധികാരികൾ പങ്കുവച്ചു. ഭാവിയിൽ ഇവിടം സാഹിത്യോത്സവങ്ങൾ, ചലച്ചിത്രോത്സവങ്ങൾ, ഡിസൈൻ വർക്ക്‌ഷോപ്പുകൾ, സംഗീത പരിപാടികൾ, ഭക്ഷ്യമേളകൾ, ഫ്‌ലീ മാർക്കറ്റുകൾ, ആഗോള സംസ്‌കൃതിയുമായി ബന്ധപ്പെട്ട സംവാദങ്ങൾ എന്നിവയുടെ വേദിയായി മാറും.


കൈകോർത്ത് ഞങ്ങളും : സ്നേഹം വിളമ്പി കുഞ്ഞുങ്ങൾ

കുഞ്ഞുങ്ങളിൽ നന്മയുടെയും പങ്കുവയ്ക്കലിന്റെയും സന്ദേശം പകർന്ന് കോന്നി താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം നടത്തി. 'കാൻഡി ക്യാരിയേഴ്സ്' എന്ന പേരിൽ സംഘടിപ്പിച്ച പൊതിച്ചോറ് വിതരണം എല്ലാ മാസവും നടന്നു വരുന്നു. പാഠ്യപ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യമേഖലയിലും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. കുട്ടികൾക്കൊപ്പം മാതാപിതാക്കളുടെ സഹകരണവും ഒത്തുചേർന്ന് ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുന്നു. വായനയുടെ പുതുലോകം

വായനയുടെ പുതുലോകം

ഡിജിറ്റൽ കാലത്തെ പുതുവായനയുടെ വഴി കുഞ്ഞുങ്ങൾക്കും കാട്ടികൊടുക്കേണ്ടതുണ്ട്. മാറുന്ന ലോകത്തെ മാറുന്ന വായന നമ്മുടെ കുഞ്ഞുങ്ങൾക്കും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ മാഗസിൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയാറാക്കുന്നത്. സ്‌കൂൾവിക്കിയിൽ അപ്ലോഡ് ചെയ്ത ഈ മാഗസിൻ ലോകത്തിന്റെ ഏതുകോണിലിരുന്നും ആർക്കും വായിക്കാം.

പേജ്, ഫ്രെയിംസ്, ഇതൾ എന്നി പേരുകളിൽ പ്രസിദ്ധീകരിച്ച ഡിജിറ്റൽ മാഗസിനുകൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനും ഇത് കാരണമായി. കുട്ടികൾ രചിച്ച കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവയാണ് ഡിജിറ്റൽ മാഗസിന്റെ ഉള്ളടക്കം. സാങ്കേതികവിദ്യയുടെ സഹായത്തോടെ എങ്ങനെ മാഗസിൻ തയാറാക്കാം എന്ന തിരിച്ചറിവും കുട്ടികളിലുണ്ടായി. സുവനീയറിൽ കൈകോർത്ത് സുവനീയറിൽ കൈകോർത്ത്


സ്‌കൂൾ ശതാബ്ദിയോട് അനുബന്ധിച്ച് തയാറാക്കിയ ധന്യം ശതം എന്ന മാഗസിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി. കുട്ടികളിൽ നിന്ന് ലഭിച്ച രചനകൾ ക്രോഡികരിക്കുന്നതിനും അവയുടെ ഡിജിറ്റിൽ രേഖകൾ തയാറാക്കുന്നതിനും നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. സംവാദം

സംവാദം

വിവര സാങ്കേതികവിദ്യ വലിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്ന കാലമാണിത്. ഐടിയുടെ സാധ്യതകളെ അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികൾ അടുത്തറിയേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഈ മേഖലയിലെ വിദഗ്ധരുമായി സംവദിക്കാൻ നമ്മുടെ കുട്ടികൾക്ക് അവസരമൊരുക്കി. ഇത്തരത്തിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ വിദ്യാർത്ഥിയായ ഭാവനാരായണൻ എസ് നമ്മുടെ കുട്ടികളുമായി നടത്തിയ സംവാദം ഏറെ പ്രയോജനപ്രദമായിരുന്നു. കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിവിധ മേഖലയിലേക്കുള്ള കോഴ്സുകളും ഐടിയുടെ തൊഴിൽ സാധ്യതകളും അദ്ദേഹം പങ്കുവച്ചു. കുട്ടികൾക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും അവസരമൊരുക്കി. ക്ലാസിൽ പങ്കുവച്ച പ്രധാന കാര്യങ്ങൾ

ക്ലാസിൽ പങ്കുവച്ച പ്രധാന കാര്യങ്ങൾ

1.(ആഇഅ) കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിന്റെ അടിസ്ഥാന പഠനം.

2. ബിഇ / ബിടെക് (ഇീാുൗലേൃ ടരശലിരല ഋിഴശിലലൃശിഴ) കമ്പ്യൂട്ടർ സാങ്കേതിക വിദ്യകളിലെ ഇൻ-ഡെപ്ത് പഠനം.

3. ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് (ഉഇഅ)  

4. ഡാറ്റാ സയൻസ് - ഡാറ്റാ അനലിസിസ്, മെഷീൻ ലേണിംഗ് തുടങ്ങിയവ.

5. സൈബർ സെക്യൂരിറ്റി - ഡിജിറ്റൽ സുരക്ഷയിൽ പ്രാവീണ്യം നേടാനുളള കോഴ്സ്.

6. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (അക) എയ്ഐ, മെഷീൻ ലേണിംഗ് അടിസ്ഥാന കോഴ്സ്.)

7. വെബ് ഡെവലപ്‌മെന്റ് - വെബ് സൈറ്റുകൾ വികസിപ്പിക്കാനുള്ള പഠനം.

8. ക്ലൗഡ് കമ്പ്യൂട്ടിംഗ് - അണട, അ്വൗൃല പോലുള്ള ക്ലൗഡ് സേവനങ്ങളിലെ പഠനം. തൊഴിൽ അവസരങ്ങൾ

തൊഴിൽ അവസരങ്ങൾ

1. സോഫ്റ്റ്വെയർ ഡെവലപർ

2. ഡാറ്റാ അനലിസ്റ്റ് / ഡാറ്റാ സയന്റിസ്റ്റ്

3. സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്

4. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

5. വെബ് ഡിസൈനർ / ഡെവലപർ

6. ആപ്പ് ഡെവലപർ (മൊബൈൽ ആൻഡ് വെബ്)

7. ക്ലൗഡ് എൻജിനീയർ

8. ഡക/ഡത ഡിസൈനർ

9. ഗെയിം ഡെവലപർ

10. ങമരവശില ഘലമൃിശിഴ ഋിഴശിലലൃ

ചെറിയ കോഴ്സുകളും ജോലികളും

ങട ഛളളശരല, ഠമഹഹ്യ ഡ്രാഫ്റ്റിംഗ്, അക്കൗണ്ടിംഗ് ജോലികൾ

ഉശഴശമേഹ ങമൃസലശേിഴ സോഷ്യൽ മീഡിയ മാനേജർ

ഫ്രീലാൻസിംഗ് - വെബ് ഡെവലപ്‌മെന്റ്, ലേഖനമെഴുത്ത്, ഗ്രാഫിക്ഡിസൈൻ.

കമ്പ്യൂട്ടർ കോഴ്സുകൾ പൂർത്തിയാക്കുന്നതിനുശേഷം കൂടുതൽ പ്രായോഗിക പരിചയം നേടുന്നതിനെ സംബന്ധിച്ചും ചർച്ച ചെയ്തു. സ്റ്റാർട്ട്-അപ്പുകൾ, ഫ്രീലാൻസിംഗ്, അല്ലെങ്കിൽ ഇൻടേൺഷിപ്പുകൾ വഴി അനുഭവം സമ്പാദിക്കാം.

*ഢശരെീാ ്ശൗെമഹ രീാാൗിശരമശേീി രീൗൃലെ

*ഋൃമാൌ ൊൗിറൗ െടരവീഹമൃവെശു തുടങ്ങിയ 'വയെകുറിച്ചും സംസാരിച്ചു.


സെൽഫി വിത്ത് ഫാമിലി

ജനുവരി ഒന്ന്, ലോക കുടുംബദിനമാണല്ലോ. ഇതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സെൽഫി വിത്ത് ഫാമിലി ഫോട്ടോ കോണ്ടസ്റ്റ് മത്സരം സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫിയുടെ സാധ്യതകളെ മനസ്സിലാക്കുന്നതിനൊപ്പം കുടുംബബന്ധത്തിന്റെ മനോഹാരിതയെ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലൊരു മത്സരം സംഘടിപ്പിച്ചത്. എല്ലാ വിദ്യാർത്ഥികളും ഈ മത്സരത്തിന്റെ ഭാഗമായി എന്നത് അഭിമാനകരമായ നേട്ടമാണ്. എല്ലാ സെൽഫികളിലും തെളിഞ്ഞുകണ്ടത് കുടുംബബന്ധത്തിന്റെ ആഴവും സന്തോഷവുമായിരുന്നു.

മികച്ച ചിത്രം തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ജൂറിയേയും തിരഞ്ഞെടുത്തിരുന്നു. മികച്ച സെൽഫി പകർത്തിയത് ഒൻപത് ഡിയിലെ വിദ്യാർത്ഥിയായ അനാമിക രതീഷാണ്. വിജയിക്കുള്ള സമ്മാനം സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ആർ. ശ്രീകുമാർ സമ്മാനിച്ചു.


മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് സംവിധാനവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്

മൊബൈൽ ഫോണുകൾ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ഉപയോഗവും യുപിഐ പേയ്മെന്റ് ഉപയോഗവും സുരക്ഷാ സംവിധാനങ്ങളും എന്ന വിഷയത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മൊബൈൽഫോണുകളുടെ അശ്രദ്ധമായ ഉപയോഗം സൃഷ്ടിക്കുന്ന സുരക്ഷാ പ്രശ്നങ്ങളും യുപിഐ പടമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായി ചർച്ച ചെയ്തു.

മൊബൈൽ ഫോണുകൾ സംബന്ധിച്ച മാതാപിതാക്കളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകി. യുപിഐ പേയ്മെന്റുകൾ വഴി നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി. പാസ് വേഡുകളുടെ ക്രമീകരണം, ഒടിപി സംവിധാനങ്ങൾ എന്നിവ പരിചയപ്പെടുത്തി.

ക്ലാസിന്റെ ഭാഗമായി മൊബൈൽ ഫോൺ സുരക്ഷ, അപരിചിത ലിങ്കുകൾ അമർത്തുമ്പോഴുണ്ടാകുന്ന അപകടങ്ങൾ, തട്ടിപ്പുകളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ തുടങ്ങിയവ വിശദമായി ചർച്ച ചെയ്തു. ക്ലാസ് ഒരു ഇന്ററാക്ടീവ് സെഷനായിരുന്നു എന്നതാണ് ശ്രദ്ധേയം. അതുകൊണ്ടുതന്നെ മാതാക്കൾക്ക് സംശയങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ചു.

ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ അമൃത, അക്ഷര പി. ബിനു, അവന്തിക, എയ്ഞ്ചലീന ടി. അനീഷ് എന്നിവർ ക്ലാസുകൾ നയിച്ചു.


ഭിന്നശേഷി കുട്ടികൾക്കുള്ള പരിശീലന ക്ലാസ്

ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക പരിശീലന ക്ലാസിന് വലിയ പിന്തുണയാണ് ലഭിച്ചത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ റോൺ ടി പ്രകാശ്, എയ്ഞ്ചലീന, അക്ഷര എന്നിവർ ക്ലാസുകൾ നയിച്ചു.

കമ്പ്യൂട്ടറിന്റെ അടിസ്ഥാന പരിചയം, കീബോർഡ്, മൗസ് എന്നിവ ഉപയോഗിക്കുന്നതിന്റെ പരിശീലനം എന്നിവ നൽകി. എഴുത്ത് പരിശീലനത്തിനും, സ്‌ക്രാച്ച് ഉപയോഗിച്ചുള്ള ഗെയിമുകൾ കളിക്കുന്നതിനും ചിത്രങ്ങൾ വരയ്ക്കുന്നതിനും കുട്ടികൾ വലിയ താല്പര്യമാണ് കാണിച്ചത്.

'കീ ടു എൻട്രൻസ്' : പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കരുതലിന്റെ താക്കോൽ

'കീ ടു എൻട്രൻസ്' : പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് കൈറ്റിന്റെ പുതിയ സംരംഭം

റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് യൂണറ്റിൻ്റെ നേതൃത്വത്തിൽ 'കീ റ്റു എൻട്രൻസ് ,പരിശീലനം ആരംഭിച്ചു.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പുതുതായി ആരംഭിച്ച 'കീ ടു എൻട്രൻസ്' എന്ന പദ്ധതി സംസ്ഥാനത്തെ 8,00,000-ത്തിലധികം പൊതു വിദ്യാലയ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറാകുന്നതിനുള്ള സഹായവും മാർഗനിർദ്ദേശവുമൊരുക്കുന്നു.

പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ഈ സംരംഭം സംസ്ഥാനത്തെ സയൻസ് ,ഹ്യൂമാനിറ്റീസ് കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികൾക്ക് വലിയ പിന്തുണ നൽകും.

വിദ്യാർത്ഥികൾക്ക് തത്സമയ ക്ലാസുകൾ, ചർച്ചാ ഫോറങ്ങൾ, പ്രകടന വിലയിരുത്തൽ എന്നിവയിലൂടെയും ഇൻററാക്ടീവ് പാഠങ്ങൾ, പരീക്ഷാ മോഡലുകൾ, പരീക്ഷയ്ക്ക് അനുയോജ്യമായ പഠന മാർഗരേഖകൾ എന്നിവയിലൂടെയും അനുഭവപരിചയം നൽകും.

ഈ പദ്ധതിയിലൂടെ കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, ഗണിതം, ചരിത്രം, പൊളിറ്റിക്കൽ സയൻസ്, ബിസിനസ് സ്റ്റഡീസ്, ഇംഗ്ലീഷ്, തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നു. ഭാവിയിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തമെന്ന്അധികൃതർ അറിയിച്ചു.

www.entrance.kite.kerala.gov.in എന്ന പ്രത്യേക പോർട്ടൽ മുഖേന സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് സൗജന്യമായി പ്രവേശനം നൽകും. പഴയ ചോദ്യപേപ്പറുകൾ, അസൈൻമെന്റുകൾ, മോക്ക് ടെസ്റ്റുകൾ എന്നിവയും വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ അംഗങ്ങളായ എഞ്ചലീന റ്റി അനീഷ്, അവന്തിക ജി. നാഥ്  എന്നിവർ വൊക്കേഷണൽ ഹയർ സെക്കൻ ൻ്ററി വിഭാഗം വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുത്തു.ക്ലാസിനു ശേഷം Plus two വിഭാഗത്തിലുള്ള എല്ലാ കുട്ടികളുടെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്തി

. വിദ്യാർത്ഥികൾക്ക് മികച്ച അനുഭവം നൽകുന്ന തരത്തിലായിരുന്ന പഠനരീതി.

.


'മണിപ്ലാൻ്റ്'

കുട്ടികളിൽ അറിവിന്റെ അത്ഭുതമായ സിനിമ ആക്ഷൻ


പുതിയ കാലത്തെ ജനകീയ കലയാണ് സിനിമ. കലയും സാങ്കേതികതയും സമ്മേളിക്കുന്ന അത്ഭുതം. അതുകൊണ്ടുതന്നെ സിനിമയെ അടുത്തറിയാനുള്ള കൗതുകം കുട്ടികൾക്കെന്നപോലെ എല്ലാവരിലും ആവോളമുണ്ട്. ലിറ്റിൽ കൈറ്റ്‌സിന്റെ പ്രവർത്തനം തുടങ്ങിയ നാളുമുതൽ നമ്മുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു സ്‌കൂളിൽ നിന്നൊരു സിനിമ ഒരുക്കുക എന്നത്. ക്യാമറ, എഡിറ്റിംഗ്, ഡബ്ബിംഗ് തുടങ്ങിയ സാങ്കേതിക പ്രവർത്തനങ്ങളെ അടുത്തറിയാനും മികച്ച കലാകാരന്മാരായ കുട്ടികൾക്ക് രചന, സംവിധാനം, അഭിനയം തുടങ്ങിയ മേഖലകളിൽ കഴിവുതെളിയ്ക്കാനും ഇത് അവസരമൊരുക്കും എന്നതായിരുന്നു ഇതിന്റെ പ്രധാന കാരണം. ഒടുവിൽ സ്‌കൂളിന്റെ തന്നെ കലാചരിത്ത്രിൽ ഇടംപിടിച്ച് ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ ഒരുക്കിയ മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രം പിറന്നു.

മാസങ്ങൾ നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് മണി പ്ലാന്റ് മുളപൊന്തിയത്. ഇതിന്റെ ഭാഗമായി ചലച്ചിത്രരംഗത്തെ പ്രമുഖകരെ ഉൾപ്പെടുത്തി പരിശീലന പരിപാടികൾ, വിവിധ ക്ലാസുകൾ, സംവാദങ്ങൾ എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ പുതിയ ചലച്ചിത്ര സംസ്‌കാരം വളർത്താനും പുതിയ ചലച്ചിത്ര വിദ്യാഭ്യാസം രൂപപ്പെടുത്താനും ഇത് കാരണമായി. ഒടുവിൽ സിനിമയുടെ എല്ലാ മേഖലകളിലും സജീവ സാന്നിധ്യമായി നമ്മുടെ കുട്ടികളെത്തി. അഭിമാനത്തോടെ നമ്മുടെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റ് പ്രേക്ഷകരിലേക്ക് എത്തിച്ച മണി പ്ലാന്റ് എന്ന ഹ്രസ്വ ചിത്രത്തെതേടി നിരവധി പുരസ്‌കാരങ്ങളും എത്തി എന്നത് അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ...

പൂർണമായും കുട്ടികളുടെ സിനിമ

പൂർണമായും നമ്മുടെ കുട്ടികളുടെ നിയന്ത്രണത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു മണി പ്ലാന്റ്. കുട്ടികളിൽ നിന്നും വിവിധ കഥകളും തിരക്കഥകളും ശേഖരിക്കുക എന്നതായിരുന്നു സിനിമ നിർമാണത്തിന്റെ ആദ്യഘട്ടം. അത്തരത്തിൽ ലഭിച്ച വിവിധ രചനകളിൽ നിന്നുമാണ് മണി പ്ലാന്റിന്റെ തിരക്കഥ തിരഞ്ഞെടുക്കുന്നത്. വിദഗ്ധാഭിപ്രായത്തോടെ ആ തിരക്കഥയിൽ ആവശ്യമായ മാറ്റങ്ങളും വരുത്തി.

തുടർന്ന് കുട്ടികളിൽ നിന്നും സാങ്കേതിക പ്രവർത്തകരെ കണ്ടെത്തി അവർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. തുടർന്ന് അഭിനേതാക്കളായി അധ്യാപകരേയും അനധ്യാപകരെയും തിരഞ്ഞെടുത്തു.

ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ കണ്ടെത്തൽ, സിനിമയ്ക്കാവശ്യമായ ആർട്ട് വസ്തുക്കളുടെ നിർമാണവും കണ്ടെത്തലും തുടങ്ങി എല്ലാ മേഖലകളിലും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നിറസാന്നിധ്യമായി നിന്നു. കോന്നിയിലും പരിസര പ്രദേശങ്ങളിലുമായി രണ്ട് ദിവസംകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. കുട്ടികൾ പൂർണമായും സിനിമയെ നിയന്ത്രിക്കുപ്പോഴും വിദഗ്ധരുടെ സാന്നിധ്യവും സഹകരണവും ഞങ്ങൾക്കൊപ്പമുള്ളത് പുതിയ പാഠങ്ങൾ പകർന്നു.

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കെന്നപോലെ സ്‌കൂളിലെ മറ്റ് കുട്ടികൾക്കും സിനിമയുടെ ചിത്രീകരണം കാണാൻ അവസരമൊരുക്കിയിരുന്നു. കുട്ടികൾക്കെല്ലാം വലിയ അനുഭവമായി മണി പ്ലാന്റ് മാറി എന്നതിൽ സംശയമില്ല.

സിനിമയുടെ ഓരോ ഘട്ടത്തിലും മലയാളത്തിലെ എല്ലാ മാധ്യമങ്ങളും ലിറ്റിൽ കൈറ്റ്‌സിനു നൽകിയ പിന്തുണയേയും നന്ദിയോടെ സ്മരിക്കട്ടെ...


സിനിമയുടെ വിസ്മയ ലോകം

ഓരോ സിനിമയ്ക്കു പിന്നിലുമുള്ള പരിശ്രമത്തെയാണ് വിസ്മയത്തോടെ കുട്ടികളും അധ്യാപകരും തിരിച്ചറിഞ്ഞത്. സാങ്കേതികവിദ്യയുടെ പുതിയ ലോകം കൂടി ചേർന്നതാണ് സിനിമയെന്ന് കുട്ടികൾ അനുഭവിച്ചറിഞ്ഞു. പുതിയ സാങ്കേതിക സംവിധാനങ്ങളും പദങ്ങളും അവർക്ക് പരിചയപ്പെടാൻ കഴിഞ്ഞു.

കലയിൽ സാങ്കേതികതയുടെ പ്രാധാന്യവും തിരിച്ചറിഞ്ഞു. ഏതെങ്കിലും ഒന്നു പിഴച്ചാൽ സംഭവിക്കുന്ന റീട്ടേക്കുകൾ തന്നെ അതിന്റെ ഉദാഹരണമാണല്ലോ. സിനിമ സ്വപ്‌നമായി കാണുന്ന വിദ്യാർത്ഥികൾക്കിതൊരു സുവർണാവസരം തന്നെയായിരുന്നു. സാങ്കേതിക മേഖലയിൽ സിനിമ തുറന്നു കാട്ടുന്ന തൊഴിൽ സാധ്യതകളും അവിടെയുണ്ടാകുന്ന പ്രതിസന്ധികളും കുട്ടികൾക്ക് വിദഗ്ധരിൽ നിന്നും കൗതുകത്തോടെ ചോദിച്ചറിഞ്ഞു.


ഓർമയുടെ റീലുകൾ

2025 ജനുവരി തീയതികളിൽ സിനിമയുടെ ചിത്രീകരണം

ഡബ്ബിംഗ് പൂർത്തിയാക്കി

2025 ജനുവരി 26ന് സ്‌കൂൾ വാർഷികദിനാഘോഷത്തോടനുബന്ധിച്ച് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു. ഫോക് ലോർ അക്കാദമി അംഗവും നാടൻപാട്ടു കലാകാരനുമായ ശ്രീ സുരേഷ്‌സോമയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തത

സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രമുഖ സംവിധായകൻ ശ്രീ പ്രിയനന്ദനൻ, നടൻ ശ്രീ ഇർഷാദ് അലി, എഴുത്തുകാരൻ ശ്രീ. അരുൺ എഴുത്തച്ഛൻ, സംഗീത സംവിധായകൻ ശ്രീ ജാസി ഗിഫ്റ്റ്, ഗായിക ശ്രീമതി സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പങ്കുവച്ചു.

ഫെബ്രുവരി സിനിമയുടെ ട്രെയിലർ പ്രേക്ഷകർക്കായി പങ്കുവച്ചു.

ആദ്യ പുരസ്‌കാരം. ഫെബ്രുവരി 14ന് അടൂരിൽ നടന്ന ഇഫ്റ്റാ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ കുട്ടികളുടെ മികച്ച ചിത്രമായി മണി പ്ലാൻ് തിരഞ്ഞെടുത്തു.

ഫെബ്രുവരി 17ന് മണി പ്ലാന്റിന്റെ ഔദ്യോഗിക പ്രകാശനം പ്രശസ്ത എഴുത്തുകാരൻ ശ്രീ. അരുൺ എഴുത്തച്ഛൻ നിർവഹിച്ചു

കൈറ്റ്‌സിന്റെ സ്‌കൂൾ യൂട്യൂബ് ചാനലിലൂടെ ചിത്രം റിലീസ് ചെയ്തു

സംവിധാനം ആരുഷ് എസ്

നിർമാണം: ജ്യോതിസ് പി. ഉല്ലാസ്

രചന ജെറീറ്റ രഞ്ജി

ക്യാമറ: റോൺ ടി.പ്രകാശ്

എഡിറ്റിംഗ്: ആൽഫിൻ ജോ മാത്യു

അഭിനയിച്ചവർ : ശ്രീനിധ എസ്, അനിരുദ്ധ് ഉദയ്, ഗിരീഷ് കുമാർ ആർ, മഞ്ജു പി നായർ, ആർ. സുരേഷ്‌കുമാർ, ബിനു കെ.ബി

വായനയുടെ അക്ഷരപ്പച്ച

വായനയുടെ മഹത്വം പങ്കുവച്ച് ഡോക്യുമെന്ററി

പ്രകൃതിയോടു ചേർന്നു ജീവിക്കുന്നതുപോലെ പ്രധാനമാണല്ലോ വായിച്ചു വളരുന്നതും. സമൂഹത്തിൽ നല്ലൊരു പൗരനെ വളർത്തി എടുക്കുന്നതിൽ വായനയ്ക്കുള്ളത് വലിയ പങ്കുതന്നെയാണ്. ഈ തിരിച്ചറിവ് പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ തയാറാക്കിയ ഡോക്യുമെന്ററിയാണ് അക്ഷരപ്പച്ച.

സ്ഥിരം കണ്ടുപോകുന്ന ഡോക്യുമെന്ററി ശൈലിയെ മാറ്റി നിർത്തണമെന്ന തീരുമാനമായിരുന്നു ആദ്യം സ്വീകരിച്ചത്. വിവിധ വിഷയങ്ങൾ കുട്ടികളുമായി ചർച്ച ചെയ്‌തെങ്കിലും വായനയുടെ പ്രധാന്യം കുട്ടികളിലേക്ക് എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണല്ലോ. വലിയ പുതുമകളൊന്നും ഇല്ലാത്ത ഈ വിഷയത്തെ എങ്ങനെ പുതുമയാക്കാം എന്ന ചർച്ചയാണ് പിന്നീട് നടന്നത്. കുട്ടികൾ തന്നെ ഡോക്യുമെന്ററിയുടെ എല്ലാ ചുമതലകളും ഏറ്റെടുത്തു. കുട്ടികൾക്ക് വലിയ അനുഭവമായിരുന്നു ഡോക്യുമെന്ററി ചിത്രീകരണം.

സ്മാർട്ട് ഫോണിലാണ് പൂർണമായും ചിത്രീകരിച്ചതും മറ്റ് സാങ്കേതിക ജോലികൾ പൂർത്തിയാക്കിയതും. കോന്നിയോടു ചേർന്നു നിൽക്കുന്ന അടവിയുടെ വിവിധ ഭാഗങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ഈ പരിശ്രമത്തിന് ലഭിച്ച പിന്തുണയും പ്രോത്സാഹനവും വളരെ വലുതാണ്.


പിന്നണിയിൽ ഇവർ...

സംവിധാനം: ജെറിൻ ജിജി

രചന: ദേവിക ജയൻ

ക്യാമറ: ആൽഫിൻ ജോ മാത്യു

എഡിറ്റിംഗ്: ഏയ്ഞ്ചലീന ടി. അനീഷ്

ശബ്ദം, അഭിനയം: സനീഷ് എസ്.

മാർഗനിർദേശം: അപ്‌സര പി. ഉല്ലാസ്, ശ്രീജ എസ്.

ക്രിയാത്മക സഹായം: വിധു ആർ.

..................

അടൽ ടിങ്കറിങ് ലാബ് സന്ദർശനം

കലഞ്ഞൂർ ഗവൺമെൻറ് എച്ച്എസ്എസിലെ അടൽ തിങ്കറിംഗ് ലാബ് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.ലോകോത്തര ഇന്നൊവേഷൻ ഹബുകൾ, ഗ്രാൻഡ് ചലഞ്ചുകൾ, സ്റ്റാർട്ട്-അപ്പ് ബിസിനസുകൾ, മറ്റ് സ്വയം തൊഴിൽ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രവർത്തിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം, പ്രത്യേകിച്ച് സാങ്കേതികവിദ്യാധിഷ്ഠിത മേഖലകളിൽ. വിദ്യാർത്ഥികൾ അടൽ തിങ്കറിംഗ് ലാബിലെ വിവിധ ഉപകരണങ്ങളും പ്രോജക്ടുകളും അനുഭവപരിചയമാക്കി. ലാബിലെ അദ്ധ്യാപകരും കുട്ടികളും 3D പ്രിന്റിംഗ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, കോഡിംഗ് തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവം ലഭിക്കുകയും തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനും അവസരം ലഭിക്കുകയും ചെയ്തു. സന്ദർശനം വിദ്യാർത്ഥികൾക്ക് ശാസ്ത്ര-സാങ്കേതിക മേഖലകളിൽ കൂടുതൽ ആകർഷണീയമാക്കുകയും പുതിയ ആശയങ്ങൾ ഉണർത്തുകയും ചെയ്തു.


നമ്മുടെ പ്രവർത്തനങ്ങൾ ലോകമറിയട്ടെ...

വിവര വിസ്‌ഫോടനത്തിന്റെ ഈ കാലത്ത് ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം വളരെ കൂടുതലാണല്ലോ. ഗുണാത്മകമായി ആധുനിക സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നതിന് സ്‌കൂൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുവാൻ സഹായിക്കുന്ന സങ്കേതങ്ങൾ ലഭ്യമാക്കുന്ന കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്‌സ് തയാറാക്കുന്ന കൈറ്റ്‌സ് റിപ്പബ്ലിക്ക് എന്ന ഡിജിറ്റൽ മാഗസിനിലൂടെ കുട്ടികൾക്കും മാതാപിതാക്കൾക്കും നമ്മുടെ പ്രവർത്തനങ്ങൾ അടുത്തറിയാൻ സഹായിക്കും, ജില്ലയിൽ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റാണ് നമ്മുടെ സ്‌കൂളിന്റേതെന്ന് അഭിമാനപൂർവം പറയട്ടെ. പോയ വർഷത്തെ പ്രവർത്തനങ്ങൾ ഓരോന്നും അതിന്റെ തെളിവാണ്. കുട്ടികളിൽ സാങ്കേതിക ബോധം വളർത്തിയെടുക്കുന്നതിനൊപ്പം കല, സാഹിത്യം, ജീവകാരുണ്യം തുടങ്ങിയ മേഖലകളിലും അത് സ്പർശിച്ചു കടന്നു പോകുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. സ്‌കൂളിന്റെ ചരിത്രത്തിലെ തന്നെ അഭിമാന മുഹൂർത്തമായിരുന്നു ലിറ്റിൽ കൈറ്റ്‌സ് ഒരുക്കിയ ഹ്രസ്വചിത്രവും ഡോക്യുമെന്ററിയും. നമ്മുടെ പ്രവർത്തനങ്ങളെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്ന കൈറ്റ്‌സ് റിപ്പബ്ലിക് എന്ന ഡിജിറ്റൽ മാഗസിൻ ഈ വർഷത്തേ അഭിമാനകരമായ പ്രവർത്തനമാണ്. https://online.pubhtml5.com/iurd/txkk/

digital magazine




മൊബൈൽ ഫോൺ ഉപയോഗവും UPI പേയ്മെന്റ് ദുരുപയോഗവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്

സാങ്കേതികവിദ്യ അനുദിനം അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പുതുലോകത്താണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ പാഠപുസ്തകങ്ങൾപോലെ സാങ്കേതികവിദ്യയെയും അടുത്തറിഞ്ഞ് പഠിയ്‌ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. മൊബൈൽഫോണും ഇന്റർനെറ്റുമൊക്ക തങ്ങളെക്കാൾ നന്നായി കുട്ടികൾ കൈകാര്യം ചെയ്യുന്നുവെന്ന് പരാതി പറയുന്ന മാതാപിതാക്കളെ കാണാറുണ്ട്. എന്നാലത് ഇന്നിന്റെ ആവശ്യകതയാണെന്ന് പലരും തിരിച്ചറിയാറില്ല. കുഞ്ഞുങ്ങൾ ജീവിക്കുന്ന കാലഘട്ടം അത് ആവശ്യപ്പെടുകയാണ്. സാങ്കേതികവിദ്യയുടെ തെറ്റായവഴികളിലൂടെ സഞ്ചരിക്കാതെ അതിനെ കൃത്യമായി ഉപയോഗിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ദുരുപയോഗവും

UPI പേയ്മെന്റുകളുടെ വിശ്വാസ്യതയെകുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സെഷനിൽ മൊബൈൽ ഫോണിന്റെ അശ്രദ്ധമായ ഉപയോഗം എങ്ങനെ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന് വിശദീകരിച്ചു.

UPI പേയ്മെന്റുകളിൽ ഭീഷണിയായ തട്ടിപ്പുകൾക്കും സുരക്ഷാ മുൻകരുതലുകൾക്കുമാണ് പ്രത്യേക ശ്രദ്ധ നൽകിയതായത്. പാസ്‌വേഡുകളും ഒടിപികളുമായി സുരക്ഷിതമായ ഇടപാടുകൾ നടത്തുന്നതിനുള്ള മാർഗങ്ങൾ വിദ്യാർത്ഥികൾ മാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. ക്ലാസിന്റെ ഭാഗമായി മൊബൈൽ ഫോൺ സുരക്ഷ, അപരിചിത ലിങ്കുകൾ അമർത്തുമ്പോഴുണ്ടാകുന്ന അപകടങ്ങൾ, തട്ടിപ്പുകളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ തുടങ്ങിയവ വിശദമായി ചർച്ച ചെയ്തു. ക്ലാസ് ഒരു ഇന്ററാക്ടീവ് സെഷനായിരുന്നു, അതിനാൽ മാതാക്കൾക്ക് സംശയങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ചു. ഈ ബോധവൽക്കരണ ക്ലാസ് വഴിഅമ്മമാർക്ക് പുതിയ തലമുറയുടെ മൊബൈൽ ശീലത്തെക്കുറിച്ചും സൈബർ ലോകത്തെ വിവിധ തട്ടിപ്പുകളെക്കുറിച്ചും അറിയാൻ സാധിച്ചു.ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയിട്ടുള്ള അമൃത,അക്ഷര പി. ബിനു,അവന്തിക ,എയ്ഞ്ചലീന ടി .അനീഷ് എന്നിവരാണ് ക്ലാസുകൾ എടുത്തത്



റോബോഫെസ്‌റ്റ്‌-2025


  ലിറ്റിൽ കൈറ്റ്സ് മികവുത്സവത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ റോബോ ഫെസ്റ്റ് 2025 ഫെബ്രുവരി 13 ന് സംഘടിപ്പിക്കുകയുണ്ടായി. റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽകൈറ്റ്സിലെ കുട്ടികളാണ് റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ചത്. 2023-26 ബാച്ചിലെ കുട്ടികളാണ് ഇതിന് നേതൃത്വം നൽകിയത്.ആർഡിനോ മൈക്രോ കൺട്രോളർ ഉപയോഗപ്പെടുത്തി 
ഗ്യാസ് സെൻസിംഗ് ഡിവൈസ്,ഓട്ടോമാറ്റിക് ട്രാഫിക് സിസ്റ്റം,ഡാൻസിങ് എൽഇഡി,ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസർ   തുടങ്ങിയ വൈവിധ്യമാർന്ന റോബോട്ടിക് ഉപകരണങ്ങളുടെ പ്രവർത്തനമാ മാതൃകകൾ പ്രദർശനത്തിന്റെ ശ്രദ്ധ ആകർഷിച്ചു.
       ആനിമേഷനുകൾ, കുട്ടികൾ പ്രോഗ്രാം ചെയ്ത് തയ്യാറാക്കിയഗെയിമുകൾ,ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച വീഡിയോ പ്രസന്റേഷൻ എന്നിവയും ഫെസ്റ്റിനെ ആകർഷകമാക്കി.
Robofest 2025


Robofest 2025