LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
32012-ലിറ്റിൽകൈറ്റ്സ്
2024-27 batch
സ്കൂൾ കോഡ്32012
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ലീഡർമുസ്‌ഖാൻ ഫാത്തിമ ഒ .എം
ഡെപ്യൂട്ടി ലീഡർസാൻമാർട്ടിൻ ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മജിമോൾ ജോർജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2തോമസ് സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
16-11-2025Sgktkl32012

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 15309 AADHITH JINESH
2 15201 AARADHYA BABU
3 15202 ABHIRAMI RAJESH
4 15156 ABHISHEK BINU
5 15333 ABHISHEK RAJU
6 15157 ADHIL M JOMON
7 15307 ADHNA SYRA JOSEPH
8 15176 ADITHYAN K PRAVEEN
9 15159 AL YAZIMNA SULFIKKAR
10 15160 ALAN THOMAS
11 15162 ALFIDHA MUHAMMED
12 15179 ALFIYA SHIYAS E S
13 15346 ANEENA ANISH
14 15163 ANJALY ANISH
15 15225 ANN MARIYA SAJAN
16 15562 ARJUN SANOJ
17 15581 ASHISH RAJESH
18 15501 CRISTEENA PRAKASH
19 15196 CRISTEENA RAJESH
20 15204 DIYAMOL RAJESH
21 15247 FADIYA MUJEEB
22 15118 FAHAD RAFEEK
23 15195 FARSANA SINAJ
24 15183 FELIX BINU
25 15133 JAIN CHACKO JOSEPH
26 15165 JESILIN.K.JUSTIN
27 15166 JESTINA BINOY
28 15168 MALAVIKA SAJEEV
29 15185 MATHEWS BINOY
30 15169 MUSKHAN FATHIMA O.M
31 15505 NOYAL NOBLE
32 15484 PARVATHY AJI
33 15738 PRANAV SIBI
34 15189 ROSHAN K BENNY
35 15411 SAMVRUTHY SATHEESH
36 15190 SANMARTIN GEORGE
37 15172 SETHU LAKSHMI M J
38 15191 SOBIN THOMAS
39 15175 SREEHARI SHAJI

ലിറ്റിൽ കൈറ്റ്സ് 2024 - 27 ബാച്ച് തനതു പ്രവർത്തനം

സെ.ജോർജ് എച്ച്.എസ്.കൂട്ടിക്കൽ ലിറ്റിൽ കൈറ്റ്സ് 24-27ബാച്ചിൻ്റെ തനതു പ്രവർത്തനം IT Awareness programme 2025 ഫെബ്രുവരി 18 ന് നടന്നു. LK കുട്ടികളെ 4 ഗ്രൂപ്പായി തിരിച്ച് രാവിലെ 9.30 മുതൽ നടന്ന പ്രോഗ്രാമിൽ വെട്ടിക്കാനം കെ. സി.എം.എൽ.പി.സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളാണ് സംബന്ധിച്ചത്.

പ്രധാനമായും നാല് പ്രവർത്തനങ്ങളിൽ ആണ് പരിശീലനം ഊന്നൽ നൽകിയത്.

ആദ്യത്തെ പ്രവർത്തനത്തിൽ മലയാളം ടൈപ്പിംഗ്  കുട്ടികളെ പരിചയപ്പെടുത്തുകയും പേര് ,സ്കൂളിൻ്റെ പേര് etc മലയാളത്തിൽ ടൈപ്പ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. രണ്ടാമതായി Gimp Software -ൽ painting പരിശീലനം നൽകി. അടുത്തതായി ചില ആനിമേഷനുകൾ പരിചയപ്പെടുത്തുകയും നിർമ്മിക്കുന്ന വിധം മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.നാലാമതായി ചില കമ്പ്യൂട്ടർ ഗെയിംസ് ഉപയോഗിക്കുന്നതിന് അവസരം നൽകി.ഇത് നിർമ്മിക്കുന്ന സ്ക്രാച്ച് സോഫ്റ്റുവെയർ പരിചയപ്പെടുത്തി. പ്രവർത്തനങ്ങളിൽ കുട്ടികൾ വളരെ താല്പര്യത്തോടെയും ഉത്സാഹത്തോടെയും പങ്കു ചേർന്നു.12.45 ന് മധുര വിതരണത്തോടെ പ്രോഗ്രാം സമാപിച്ചു.

അവധിക്കാല ക്യാമ്പ് [2024 -27 ബാച്ച് ]

2024 -27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള അവധിക്കാല ക്യാമ്പ് 2025 മെയ് 29 ന് സംഘടിപ്പിച്ചു .ക്യാമ്പിൽ 39 കുട്ടികൾ സംബന്ധിച്ചു .വീഡിയോ ചിത്രീകരണത്തിലും കെ.ടെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള എഡിറ്റിങ്ങിലും ആയിരുന്നു പരിശീലനം .രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാൾ മാണി വരെ നടന്ന ക്യാമ്പ് ശ്രീമതി പ്രീമ ടീച്ചർ നയിച്ചു . കൈറ്റ് മിസ്ട്രസ് ശ്രീമതി മജിമോൾ ജോർജും ശ്രീ തോമസ് സെബാസ്ത്യനും സന്നിഹിതരായിരുന്നു .

സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണം

 
FREEDOM SOFTWARE DIGITAL POSTER

=== സെൻ്റ് ജോർജ് എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്റ്റംബർ 22-26 സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണം സംഘടിപ്പിച്ചു.തദവസരത്തിൽ ലിറ്റിൽ കൈറ്റ്സ് 23-26 ബാച്ച് കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ച് " അമ്മമാർ അറിയാൻ " എന്ന ക്ലാസ്സ് സംഘടിപ്പിച്ചു.ഈ ക്ലാസിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾ ഇൻ്റർനെറ്റ്, മൊബൈൽ എന്നിവയുടെ ഉപയോഗം, ദുരുപയോഗം, ഹാക്കിങ് എന്നിവയെ കുറിച്ച് അമ്മമാർക്ക് ബോധവൽക്കരണം നൽകി.കൂടാതെ 23-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പത്താം ക്ലാസ്സിലെ മറ്റ് കുട്ടികൾക്ക് റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തുകയും മിന്നും മിന്നും എൽ ഇ ഡി, ബസർ, ഓട്ടോമാറ്റിക് സാനിറ്റൈസർ എന്നിവ നിർമ്മിക്കുന്നതിനു പരിശീലനം നൽകുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് 24-27 ബാച്ച് കുട്ടികൾ സ്വതന്ത്ര സോഫ്റ്റവയർ ദിനത്തിൻ്റെ പ്രധാന്യത്തെ കുറിച്ചുള്ള ഡിജിറ്റൽ പോസ്റ്റർ തയാറാക്കി

 
FREEDOM SOFTWARE DIGITAL POSTER
 
DIGITAL POSTER MAKING









LK School Camp phase2

 
LK CAMP PHASE2

2024-27 Little Kites Batch കാരുടെ School Camp phase 2, 1 November 2025 St.George High School -ൽ വച്ച് നടത്തപ്പെട്ടു.ഫെബിൻ ജോസ് സാറാണ് ക്ലാസ് നയിച്ചത്. എല്ലാ കുട്ടികളും ക്ലാസിൽ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു. സബ്ജില്ല selection-നു  വേണ്ടിയുള്ള ഒരു പരിശീലനം കൂടിയായിരുന്നു ഈ Camp.

                       ആദ്യം തന്നെ കുട്ടികളെ എല്ലാം അഞ്ച് ഗ്രൂപ്പുകളായി തിരിച്ച് ഗെയിമുകൾ കളിപ്പിച്ചു. കുട്ടികളെല്ലാം ആവേശത്തോടെ ഗെയിമുകൾ കളിക്കുകയും വിജയികളാവുകയും. അതിനുശേഷം Scratch-3 software ലൂടെ കുട്ടികൾ സാറിൻ്റെ നിർദേശപ്രകാരം ഗെയിം നിർമ്മിച്ചു. ഇതിലൂടെ കുട്ടികൾ ഗെയിമുകൾ നിർമ്മിക്കാനും,sprite നെ മാറ്റാനും ചലിപ്പിക്കാനും പഠിച്ചു. അതിനുശേഷം  സാർ കുട്ടികളെ ആനിമേഷൻ   വീഡിയോകൾ കാണിക്കുകയും  ആനിമേഷൻ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുകയും ചെയ്തു. അതിൽ OpenToonz എന്ന സോഫ്റ്റ്‌വെയർറിലൂടെ കുട്ടികൾ ആനിമേഷൻ വീഡിയോ നിർമ്മിച്ചു. ഇതിലൂടെ കുട്ടികൾക്ക് ആനിമേഷൻ വീഡിയോകൾ നിർമ്മിക്കാനും അതിലൂടെ ടൂളുകൾ പരിചയപ്പെടാനും സാധിച്ചു.തുട‌‌ർന്ന്

  video editing software കൾ കുട്ടികളെ പരിചയപ്പെടുത്തുകയും അതിൽ Kdenlive എന്ന സോഫ്റ്റ്‌വെയറിലൂടെ വീഡിയോ നിർമ്മിക്കുകയുംചെയ്തു.

.                                   ക്യാമ്പിൽ Programming,Animation,Video editing എന്നീ മൂന്നു കാര്യങ്ങളാണ് പ്രധാനമായും പഠിപ്പിച്ചത്.കുട്ടികൾ ക്യാമ്പിലൂടെ കൂടുതൽ കര്യങ്ങൾ പഠിച്ചു.അങ്ങനെ Little Kites School Camp കുട്ടികളിൽ പുതിയ അറിവു നൽകി അന്ന് അവസാനിക്കുകയും ചെയ്തു.

 
LK CAMP PHASE2