ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രവർത്തനങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യദിനാഘോഷ പരിപാടി2013
ഭാരതത്തിന്റെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനാഘോഷം ലളിതമായ ചടങ്ങുകളോടെ സ്കൂളിൽ ആചരിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ഹരിഹരൻ , വാർഡ് മെംബർ ശ്രീമതി റോസി പെക്സി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി മാർഗ്രറ്റ് ജോളി, SPC ഡ്രിൽ ഇൻസ്പെക്ടർ ശ്രീ ബിജു ,അധ്യാപകർ, സ്റ്റുഡന്റെ് പോലീസ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.


2015 ദേശീയ സൈക്കിൾ ദിനം സമുചിതമായി ആഘോഷിച്ചു.
-
ദേശീയ സൈക്കിൾ ദിനാഘോഷം 2015
-
ദേശീയ സൈക്കിൾ ദിനാഘോഷം 2015
-
ദേശീയ സൈക്കിൾ ദിനാഘോഷം 2015
2023-24 പ്രവർത്തനങ്ങൾ
അക്കാദമിക മികവിനായി എസ് ആർ ജി യോഗം
ഒക്ടോബർ മാസം നടപ്പാക്കേണ്ട വിവിധഅക്കാദമിക പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിലേക്ക് പ്രതിവാര എസ് ആർ ജി യോഗം നടന്നു.എൽ.പി യൂ.പി ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രത്യേകമായും കൂട്ടായുംയോഗം നടന്നു. യോഗത്തിൽ ഒന്നാം പാദവാർഷിക മൂല്യനിർണ്ണയത്തിന്റെ അവലോകനം നടന്നു. മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളുടെ വിലയിരുത്തി. പിന്നാക്കം നില്ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികൾയോഗത്തിൽ ആവിഷ്ക്കരിച്ചു.
ഹൈടെക്ക് ക്ലാസ്കളുടെ ഉപയോഗംകാര്യക്ഷമമാക്കുന്നതിനുള്ളനടപടികൾചർച്ചചെയ്തു. സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, ഐടി പ്രവർത്തിപരിചയമേളകൾ ഒക്ടോബർ ആദ്യ ആഴ്ചകളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
സുരീലി ഹിന്ദി -ഹിന്ദി വാരാഘോഷം
ജിഎച്ച്എസ്എസ് പുത്തൻതോടിൽ സെപ്റ്റംബർ 14 ഹിന്ദി ദിവസത്തിന്റെ ഭാഗമായിസുരീലി ഹിന്ദി വാരാഘോഷ വിളംബരംനടന്നു. സുരീലി ഹിന്ദി വാരാഘോഷത്തിന്റെആദ്യദിനത്തിൽ ഹിന്ദി അസംബ്ലി അവതരിപ്പിച്ചു. എച്ച് എം ഇൻ ചാർജ്ജ് സെലീന ടീച്ചറുടെ സാന്നിധ്യത്തിൽ സുരീലി ഹിന്ദി ക്യാൻവാസ് പ്രദർശനവും നടന്നു.ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി വരും ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണ മത്സരം, പുസ്തക പ്രദർശനം, പത്രിക നിർമ്മാണം എന്നിവ നടന്നു.
കണ്ണാടി -ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന ദ്വൈവാര വാർത്താപത്രിക പ്രകാശിതമായി
പുത്തൻതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന ദ്വൈവാര വാർത്താപത്രിക കണ്ണാടി പ്രകാശനം ചെയ്തു. സെപ്തംബർ 29ന് പ്രത്യേകം വിളിച്ച് ചേർത്ത സ്കൂൾ അസംബ്ലിയിൽ ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ഡി പ്രസാദ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുമായി ചേർന്ന് പ്രകാശന കർമ്മം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി റോസി പെക്‌സി, പിടിഎ പ്രസിഡണ്ട് ശ്രീ. എ എക്സ് പ്രിൻസൻ, എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി. സെലീന ജെയിംസ്, ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ.ഹിലാൽ മുഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയശങ്കർ, എന്നിവർ ആശംസകൾ അർപ്പിച്ചു.
രണ്ടാഴ്ച കാലത്തെ സ്കൂളിലെ പ്രധാന പരിപാടികൾ, നേട്ടങ്ങൾ, അറിയിപ്പുകൾ തുടങ്ങി സവിശേഷ പ്രാധാന്യമുള്ള വാർത്തകൾ പൊതുസമൂഹത്തിൽ എത്തിക്കുകയാണ് കണ്ണാടിയുടെ ലക്ഷ്യം.ഏറെനാളത്തെ സ്വപ്ന സാഫല്യമാണ് കണ്ണാടിപ്രകാശിതമായതിലൂടെ ഉണ്ടായത് എന്ന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പറഞ്ഞു. കൈറ്റ് മാസ്റ്റേഴ്സ് ആയ ഡിബിൻ എ എം, മേരി ഹെലൻ എന്നിവർപരിപാടികൾക്ക് നേതൃത്വം കൊടുത്തു.
കലോത്സവം -നിറച്ചാർത്ത്
പുത്തൻതോട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 2023 -24 ലെ കലോത്സവം നിറപ്പകിട്ടാർന്ന അനുഭവമായി. നിറച്ചാർത്ത് എന്ന പേരിൽ 2023 സെപ്റ്റംബർ 14,15 തീയതി കളിൽ നടന്ന സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ കലകളുടെഉത്സവമായി.
14 ന് രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ഉദ്ഘാടന യോഗം ആരംഭിച്ചു. ചെല്ലാനം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സിമൽ ആന്റണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. എ എക്സ് പ്രിൻസൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ ശ്രീമതി. സെലീന ജെയിംസ് , ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ. ഹിലാൽ മുഹമ്മദ് , സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയശങ്കർ, എന്നിവർ സംസാരിച്ചു. കലോത്സവത്തിന്റെ ഒന്നാം ദിവസം വ്യക്തിഗത ഇനങ്ങളും രണ്ടാം ദിവസം ഗ്രൂപ്പ് ഇനങ്ങളും വേദിയിൽ അരങ്ങേറി. റെഡ് , ഗ്രീൻ, ബ്ലൂ, യെല്ലോ എന്നിങ്ങനെ ഹൗസ് അടിസ്ഥാനത്തിൽ വാശിയേറിയ മത്സര ങ്ങൾ നടന്നു. എൽ പി. യൂ പി, എച്ച് എസ് , എച്ച് എച്ച്എസ് വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു.
എൽ പി വിഭാഗത്തിൽ റെഡ് ഹൗസും കൂടുതൽ പോയന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യൂ പി വിഭാഗത്തിൽ യെല്ലോ, റെഡ് ഹൗസുകളും എച്ച് എസ് വിഭാഗത്തിൽ വിജയികളായി. ആകെ പോയിന്റ് നിലയുടെ അടിസ്ഥാനത്തിൽ റെഡ് ഹൗസ് ഓവർ ഓൾ ചാമ്പ്യന്മാരായി. രണ്ടു ദിവസം നീണ്ടുനിന്ന കലാ വിരുന്ന് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി.. ആഹ്ലാദാരവങ്ങളോടെ ഈ വർഷത്തെ സ്കൂൾ കലോത്സവം വിജയകരമായി പൂർത്തിയായി.
തിരശ്ശീല - ഫിലിം ക്ലബ്
കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കുക,അറിയുക, ചലച്ചിത്രത്തോടുള്ള ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യത്തോടെ ജി എച്ച് എസ് പുത്തതോട് ഫിലിം ക്ലബ് തിരശീല പ്രവർത്തനം തുടങ്ങി.
സെപ്തംബർ 30 ന് ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ് ഫിലിം ക്ലബ് തിരശ്ശീല ഉദ്ഘാടനം ചെയ്തു. ദ കിഡ് എന്ന സിനിമ സ്വിച്ച് ഓൺ ചെയ്തുകൊണ്ട് ആദ്യപ്രദർശനത്തിനും അദ്ദേഹം തുടക്കം കുറിച്ചു. വാർഡ് മെമ്പർ ശ്രീമതി റോസി പെക്‌സി, പിടിഎ പ്രസിഡണ്ട് ശ്രീ. എ എക്സ് പ്രിൻസൻ, എച്ച് എം ഇൻ ചാർജ്ജ ശ്രീമതി സെലീന ജെയിംസ് , ഹയർ സെക്കന്ററി അധ്യാപകൻ ശ്രീ. ഹിലാൽ മുഹമ്മദ് , സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയശങ്കർ, എന്നിവർ ആശംസകൾ അർപ്പിച്ചു.
ഫിലിം ക്ലബ് ഇൻചാർജ്ജ് ആശപ്രിയ ലത, ഷീൻ സാന്ദ്ര എന്നിവർപരിപാടികൾക്ക് നേതൃത്വം കൊടുത്തു. എം പി സീന, പ്രകാശ് വിപ്രഭു തുടങ്ങിയവർ സന്നിഹിതരായിരുന്നു. രണ്ടാം ദിവസം ചാർലി ചാപ്ലിന്റെമോഡേൺ ടൈംസ് എന്നചിത്രം പ്രദർശിപ്പിച്ചു. 40 ഓളം സജീവ അംഗങ്ങളാണ് തിരശീല ഫിംലിം ക്ലബിൽ ഉള്ളത് . സിനിമ പ്രദർശനത്തെ തുടർന്ന് സിനിമ ചർച്ചനടക്കും. അംഗങ്ങൾ സിനിമ ആസ്വാദനം എഴുതി അവതരിപ്പിക്കും.
ഫിലിം ക്ലബിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾആണ്. തുടർന്നുള്ള ദിവസങ്ങളിലും വിവിധഭാഷകളിലെ ക്ലാസിക്ക് സിനിമകൾ അരങ്ങേറും എന്ന് തിരശീലയുടെഅണിയറ പ്രവർത്തകർ അറിയിച്ചു.
ഗാന്ധിക്വിസ് സംഘടിപ്പിച്ചു.
സ്‌റ്റുഡന്റ് വോളണ്ടിയർ കോർപ്സ് (എസ്.വി.സി ) മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽപുത്തൻതോട് ഗവ.സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി ഗാന്ധിക്വിസ് സംഘടിപ്പിച്ചു.
സെപ്റ്റംബർ 30 രാവിലെ 9.30 ന് സ്കൂളിൽ വെച്ചുനടന്ന ക്വിസിൽ പങ്കെടുത്ത കേഡറ്റുകളിൽ സീനിയർകേഡറ്റുകളായ ഗോകുൽകൃഷ്ണ , ആദിൽ എ.ജെഎന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ജൂനിയർ കേഡറ്റായ നവ്യ പ്രിൻസൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുകവഴി അവരുടെ സ്വഭാവ രൂപീകരണത്തിൽ സഹിഷ്ണുത, സഹവർത്തിത്വം എന്നിവ വളർത്താനാകുമെന്ന് ഗാന്ധിക്വിസ് ഉദ്ഘാടനം ചെയ്തു സംസാരിച്ച
എസ് പി സി ഡ്രിൽ ഇൻസ്ട്രക്റ്റർ ശ്രീ.അനീഷ് അഭിപ്രായപ്പെട്ടു. പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ കോ ഓർഡിനേറ്റർമാരായ ആര്യ, ഡോൺ എന്നിവർപങ്കെടുത്തു.
2024-25 പ്രവർത്തനങ്ങൾ
പഞ്ചായത്ത്തല പ്രവേശനോത്സവം
2024-25 പഞ്ചായത്ത് തല പ്രവേശനോത്സവമായിരുന്നു പുത്തൻതോട് സ്കൂളിൽ സംഘടിപ്പിച്ചത്. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ എൽ ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എ എക്സ് പ്രിൻസൺ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെല്ലാനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി അക്ഷര ദീപം തെളിയിച്ചു. പുതുതായി എ ത്തിച്ചേർന്ന കുട്ടികൾക്കുള്ള യൂണി ഫോം വിതരണോദ്ഘാടനം ചെല്ലാ നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി സിംല ആന്റണി നിർവഹിച്ചു. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകം വിതരണം ബി ആർ സി കോർഡിനേറ്റർ സൗ ബിമോൾ ബി നടത്തി. മദർ പിടി എ പ്രസിഡന്റ് സുജ ഫ്രാൻസിസ് കുട്ടികൾക്കുളള സ്നേഹിത ടൈം ടേബിൾ കാർഡ് വിതരണം ചെയ്തു.
പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അറിവിന്റെ തിരിതെളിച്ച് പുതിയ അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവ ഗാനത്തെ അന്വർത്ഥമാക്കുന്ന വിധം തുടക്കം ഉത്സവം, പഠിപ്പൊരുത്സവം തന്നെയായി. ചെല്ലാനം ഗ്രാമപഞ്ചാ യത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നല്കി.
ബ്ളോക്ക് പഞ്ചായത്ത് അംഗം കെ കെ ശെൽവരാജൻ, പഞ്ചായത്ത് അംഗം റോസി പെക്സി, എസ് എം സി ചെയർപേഴ്സൺ മേരി ക്രിസ്റ്റ ഫർ, പി ടി എ വൈസ് പ്രസിഡന്റ് ആന്റണി ഷീലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് മധുരം വിതരണം ചെയ്തു. ബി ആർസി പ്രതിനിധി കൾ, എസ് പി സി ട്രെയിനർ, പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പ്രിൻസിപ്പൽ കെ കെ ഹേമലത സ്വാഗതവും, ഹെഡ്മിസ്ട്രസ് കെ വാസന്തി നന്ദിയും പറഞ്ഞു.
പരിസ്ഥിതി ദിനാചരണം
പുത്തൻതോട് ഗവൺമെൻ്റ് ഹൈസ്കൂളിൽ വേറിട്ട പരിസ്ഥിതിദിനാചരണം വിവിധപ്രവർത്തനങ്ങളോടെ ആചരിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക വാസന്തി ടീച്ചർ പരി സ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ആശാമണി ടീച്ചർ 'മാലിന്യമുക്തം നവകേരളം' എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു. എൽ പി വിഭാഗം കുട്ടികൾ പരിസ്ഥിതി സന്ദേശ റാലി നടത്തി. സന്ധ്യ ടീച്ചർ പരിസ്ഥിതി ഗാനം ആലപിച്ചു. എസ് പി സി പരിസ്ഥിതി ക്ലബ്ബ് സംയുക്തമായുള്ള 'മധുരവനം' പദ്ധതി പി ടി എ പ്രസിഡൻ്റ് എ എക്സ്. പ്രിൻസൺ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപികയും മറ്റ് അദ്ധ്യാപകരും കുട്ടികളും ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടു. എൽ പി, യൂ പി, ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസുകളിലും ഒരേ സമയം പരിസ്ഥിതി ദിന ക്വിസ് നടത്തി. തുടർന്ന് ഓരോ ക്ലാസിൽ നിന്നും വിജയിച്ചവർക്ക് അവസാന റൗണ്ട് മത്സരം നടത്തിക്കൊണ്ട് പൊതുവായ വിജയികളെ കണ്ടെത്തി. കൂടാതെ എൽ പി, യൂ പി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രത്യേകമായി പരിസ്ഥിതി സന്ദേശ പോസ്റ്റർ രചനമത്സരം നടത്തി. എൽ പി കുട്ടികൾക്കായി ഔഷധ സസ്യ പരിചയം സന്ധ്യ ടീച്ചറും അന്ന ടീച്ചറും ചേർന്ന് നടത്തിയത് കുട്ടികൾ ക്ക് വേറിട്ടൊരനുഭവമായി മാറി.