ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2023-24 പ്രവർത്തനങ്ങളിലൂടെ
കലോത്സവം -നിറച്ചാർത്ത്
പുത്തൻതോട് ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 2023 -24 ലെ കലോത്സവം നിറപ്പകിട്ടാർന്ന അനുഭവമായി. നിറച്ചാർത്ത് എന്ന പേരിൽ 2023 സെപ്റ്റംബർ 14,15 തീയതി കളിൽ നടന്ന സ്കൂൾ കലോത്സവം അക്ഷരാർത്ഥത്തിൽ കലകളുടെഉത്സവമായി.
14 ന് രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ഉദ്ഘാടന യോഗം ആരംഭിച്ചു. ചെല്ലാനം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സിമൽ ആന്റണി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. എ എക്സ് പ്രിൻസൻ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ ശ്രീമതി. സെലീന ജെയിംസ് , ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ. ഹിലാൽ മുഹമ്മദ് , സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയശങ്കർ, എന്നിവർ സംസാരിച്ചു. കലോത്സവത്തിന്റെ ഒന്നാം ദിവസം വ്യക്തിഗത ഇനങ്ങളും രണ്ടാം ദിവസം ഗ്രൂപ്പ് ഇനങ്ങളും വേദിയിൽ അരങ്ങേറി. റെഡ് , ഗ്രീൻ, ബ്ലൂ, യെല്ലോ എന്നിങ്ങനെ ഹൗസ് അടിസ്ഥാനത്തിൽ വാശിയേറിയ മത്സര ങ്ങൾ നടന്നു. എൽ പി. യൂ പി, എച്ച് എസ് , എച്ച് എച്ച്എസ് വിഭാഗങ്ങളിലായി വിവിധ മത്സരങ്ങൾ നടന്നു.
എൽ പി വിഭാഗത്തിൽ റെഡ് ഹൗസും കൂടുതൽ പോയന്റുകളോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യൂ പി വിഭാഗത്തിൽ യെല്ലോ, റെഡ് ഹൗസുകളും എച്ച് എസ് വിഭാഗത്തിൽ വിജയികളായി. ആകെ പോയിന്റ് നിലയുടെ അടിസ്ഥാനത്തിൽ റെഡ് ഹൗസ് ഓവർ ഓൾ ചാമ്പ്യന്മാരായി. രണ്ടു ദിവസം നീണ്ടുനിന്ന കലാ വിരുന്ന് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായി.. ആഹ്ലാദാരവങ്ങളോടെ ഈ വർഷത്തെ സ്കൂൾ കലോത്സവം വിജയകരമായി പൂർത്തിയായി.
തിരശ്ശീല - ഫിലിം ക്ലബ്
കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കുക,അറിയുക, ചലച്ചിത്രത്തോടുള്ള ആഭിമുഖ്യം വളർത്തുക എന്നീ ലക്ഷ്യത്തോടെ ജി എച്ച് എസ് പുത്തതോട് ഫിലിം ക്ലബ് തിരശീല പ്രവർത്തനം തുടങ്ങി.
സെപ്തംബർ 30 ന് ചെല്ലാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ് ഫിലിം ക്ലബ് തിരശ്ശീല ഉദ്ഘാടനം ചെയ്തു. ദ കിഡ് എന്ന സിനിമ സ്വിച്ച് ഓൺ ചെയ്തുകൊണ്ട് ആദ്യപ്രദർശനത്തിനും അദ്ദേഹം തുടക്കം കുറിച്ചു. വാർഡ് മെമ്പർ ശ്രീമതി റോസി പെക്‌സി, പിടിഎ പ്രസിഡണ്ട് ശ്രീ. എ എക്സ് പ്രിൻസൻ, എച്ച് എം ഇൻ ചാർജ്ജ ശ്രീമതി സെലീന ജെയിംസ് , ഹയർ സെക്കന്ററി അധ്യാപകൻ ശ്രീ. ഹിലാൽ മുഹമ്മദ് , സ്റ്റാഫ് സെക്രട്ടറി ശ്രീ. ജയശങ്കർ, എന്നിവർ ആശംസകൾ അർപ്പിച്ചു.
ഫിലിം ക്ലബ് ഇൻചാർജ്ജ് ആശപ്രിയ ലത, ഷീൻ സാന്ദ്ര എന്നിവർപരിപാടികൾക്ക് നേതൃത്വം കൊടുത്തു. എം പി സീന, പ്രകാശ് വിപ്രഭു തുടങ്ങിയവർ സന്നിഹിതരായിരുന്നു. രണ്ടാം ദിവസം ചാർലി ചാപ്ലിന്റെമോഡേൺ ടൈംസ് എന്നചിത്രം പ്രദർശിപ്പിച്ചു. 40 ഓളം സജീവ അംഗങ്ങളാണ് തിരശീല ഫിംലിം ക്ലബിൽ ഉള്ളത് . സിനിമ പ്രദർശനത്തെ തുടർന്ന് സിനിമ ചർച്ചനടക്കും. അംഗങ്ങൾ സിനിമ ആസ്വാദനം എഴുതി അവതരിപ്പിക്കും.
ഫിലിം ക്ലബിന് ആവശ്യമായ സാങ്കേതിക സഹായങ്ങൾ ഒരുക്കുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾആണ്. തുടർന്നുള്ള ദിവസങ്ങളിലും വിവിധഭാഷകളിലെ ക്ലാസിക്ക് സിനിമകൾ അരങ്ങേറും എന്ന് തിരശീലയുടെഅണിയറ പ്രവർത്തകർ അറിയിച്ചു.
ഗാന്ധിക്വിസ് സംഘടിപ്പിച്ചു.
സ്‌റ്റുഡന്റ് വോളണ്ടിയർ കോർപ്സ് (എസ്.വി.സി ) മട്ടാഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽപുത്തൻതോട് ഗവ.സ്കൂളിലെ എസ് പി സി കേഡറ്റുകൾക്കായി ഗാന്ധിക്വിസ് സംഘടിപ്പിച്ചു.
സെപ്റ്റംബർ 30 രാവിലെ 9.30 ന് സ്കൂളിൽ വെച്ചുനടന്ന ക്വിസിൽ പങ്കെടുത്ത കേഡറ്റുകളിൽ സീനിയർകേഡറ്റുകളായ ഗോകുൽകൃഷ്ണ , ആദിൽ എ.ജെഎന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ജൂനിയർ കേഡറ്റായ നവ്യ പ്രിൻസൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആശയങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുകവഴി അവരുടെ സ്വഭാവ രൂപീകരണത്തിൽ സഹിഷ്ണുത, സഹവർത്തിത്വം എന്നിവ വളർത്താനാകുമെന്ന് ഗാന്ധിക്വിസ് ഉദ്ഘാടനം ചെയ്തു സംസാരിച്ച
എസ് പി സി ഡ്രിൽ ഇൻസ്ട്രക്റ്റർ ശ്രീ.അനീഷ് അഭിപ്രായപ്പെട്ടു. പുത്തൻതോട് എസ് വി സി യൂണിറ്റിന്റെ കോ ഓർഡിനേറ്റർമാരായ ആര്യ, ഡോൺ എന്നിവർപങ്കെടുത്തു.
പഞ്ചായത്ത്തല പ്രവേശനോത്സവം
2024-25 പഞ്ചായത്ത് തല പ്രവേശനോത്സവമായിരുന്നു പുത്തൻതോട് സ്കൂളിൽ സംഘടിപ്പിച്ചത്. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ എൽ ജോസഫ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് എ എക്സ് പ്രിൻസൺ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെല്ലാനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി അക്ഷര ദീപം തെളിയിച്ചു. പുതുതായി എ ത്തിച്ചേർന്ന കുട്ടികൾക്കുള്ള യൂണി ഫോം വിതരണോദ്ഘാടനം ചെല്ലാ നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി സിംല ആന്റണി നിർവഹിച്ചു. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകം വിതരണം ബി ആർ സി കോർഡിനേറ്റർ സൗ ബിമോൾ ബി നടത്തി. മദർ പിടി എ പ്രസിഡന്റ് സുജ ഫ്രാൻസിസ് കുട്ടികൾക്കുളള സ്നേഹിത ടൈം ടേബിൾ കാർഡ് വിതരണം ചെയ്തു.
പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് അറിവിന്റെ തിരിതെളിച്ച് പുതിയ അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവ ഗാനത്തെ അന്വർത്ഥമാക്കുന്ന വിധം തുടക്കം ഉത്സവം, പഠിപ്പൊരുത്സവം തന്നെയായി. ചെല്ലാനം ഗ്രാമപഞ്ചാ യത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി പ്രവർ ത്തനങ്ങൾക്ക് നേതൃത്വം നല്കി.
ബ്ളോക്ക് പഞ്ചായത്ത് അംഗം കെ കെ ശെൽവരാജൻ, പഞ്ചായത്ത് അംഗം റോസി പെക്സി, എസ് എം സി ചെയർപേഴ്സൺ മേരി ക്രിസ്റ്റ ഫർ, പി ടി എ വൈസ് പ്രസിഡന്റ് ആന്റണി ഷീലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് മധുരം വിതരണം ചെയ്തു. ബി ആർസി പ്രതിനിധി കൾ, എസ് പി സി ട്രെയിനർ, പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പ്രിൻസിപ്പൽ കെ കെ ഹേമലത സ്വാഗതവും, ഹെഡ്മിസ്ട്രസ് കെ വാസന്തി നന്ദിയും പറഞ്ഞു.