ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പശ്ചിമകൊച്ചിയുടെ തിലകക്കുറിയായി പരിലസിക്കുന്ന "ഗവ : ഹയർ സെക്കന്ററി സ്ക്കൂൾ" പുത്തൻതോട് ചെല്ലാനം ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം ആണ്. 108 വയസ്സു പിന്നിട്ട വിദ്യാലയ മുത്തശ്ശി . ഒരു ഗ്രാമത്തിന്റെ മുഴുവൻ വെളിച്ചവും അഭിമാനവും പ്രതീക്ഷയുമായ പുത്തൻതോട് സ്ക്കൂൾ പിന്നിട്ട പാതകളിൽ കനകമുദ്രകൾ പതിപ്പിച്ച് വിടർന്ന നെഞ്ചോടെ ഉയർന്ന ശിരസ്സോടെ ജൈത്രയാത്ര തുടരുകയാണ്.
123 വർഷങ്ങൾക്കപ്പുറം 1903-ൽ -"പുത്തൻതോട് ഗ്യാപ്പ്" എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്ത് ഏകാദ്ധ്യാപക വിദ്യാലയമായി അറയ്ക്കൽ ബാസ്റ്റിൻ ജോസഫ് എന്ന മഹത് വ്യക്തിയുടെ ശ്രമഫലമായി പുത്തൻതോട് സ്ക്കൂൾ തുറന്നു. തന്റെ കുടുംബത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസവും സാംസ്കാരികവുംമായ മുന്നേറ്റത്തിന് വേണ്ടിയാണ് സ്ക്കൂൾ സ്ഥാപിച്ചത് 1907-ൽ കൊച്ചി ദിവാന്റെ അംഗീകാരം കിട്ടി 1-4ക്ലാസുകളാണ് അന്നുണ്ടായിരുന്നത് .ഒരു ഗ്രാമത്തിന് അറിവിന്റെ പ്രകാശം പരത്തി ഏറെക്കാലം അവിടെ തുടർന്ന സ്ക്കൂൾ ഒടുവിൽ വളർന്ന് നാലരക്ലാസ് വരെയായി. പിന്നീട് 1960ൽ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഇന്നു കാണുന്ന സ്ഥലത്ത് മാറ്റിസ്ഥാപിക്കുകയും ചെയ്തു. 1963യു.പി യായും 1967 ഹൈസ്ക്കൂളായും അപ് ഗ്രേഡ് ചെയ്തു . സ്ക്കൂളിൽ 2000 മുതൽ ഹയർ സെക്കന്റെറി വിഭാഗവും ആരംഭിച്ചു. .
2007-ൽ വളരെ വിപുലമായി ശതാബ്ദി ആഘോഷിച്ചു.
പ്രി-പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെ ക്ലാസ്സുകളിലായി ആയിരത്തി അറുന്നൂറിൽ പരം വിദ്യാർത്ഥികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. ഓരോ വർഷവും നൂറ്റിയൻപതു മുതൽ ഇരുന്നൂറു വരെ കുട്ടികൾക്ക് ഇവിടെ പ്രവേശനം തേടുന്നു . ഇക്കുറി ഒന്നാം ക്ലാസ്സിൽ നൂറ്റിരണ്ടുകുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. പരിമതികൾ ഏറെയുണ്ടെങ്കിലും എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച സർക്കാർ സ്ക്കൂളുകളിൽ ഒന്നായി ഇതിനോടകം നാം മാറിക്കഴിഞ്ഞു.
ശതാബ്ദി പിന്നിട്ട പുത്തൻതോട് സ്ക്കൂൾ ഉത്തരോത്തരം വളർച്ചയുടെയും വിജയത്തിന്റെയും പടവുകൾ പിന്നിടുകയാണ്. അദ്ധ്യയന -കായിക-പരിസ്ഥിതി ഊർജ്ജ സംരക്ഷണ ഐ ടി മേഖലകളിൽ നാം നിർണ്ണയക ശക്തികളായിക്കഴിഞ്ഞു.
എസ്സ് എസ്സ് എൽ സി യിൽ തുടർച്ചയായി ഒൻപത് വർഷം നൂറ് ശതമാനം വിജയം കരസ്ഥമാക്കി മുന്നേറുന്ന പുത്തൻതോട് സ്ക്കൂൾ പശ്ചിമകൊച്ചിയിലെ ഈ നിരയിലെ അനിഷേധ്യ സാന്നിദ്ധ്യമാണ്. മട്ടാഞ്ചേരി ഉപജില്ലയിലെ മികച്ച സ്ക്കൂളിനുള്ള കെ. ജെ ബെർലി മെമ്മോറിയൽ ട്രോഫി തുടർച്ചയായി ഒൻപത് വർഷം കരസ്ഥമാക്കി .
40സീനിയർ അംഗങ്ങളും 40 ജൂനിയർ അംഗങ്ങളും അണിനിരക്കുന്ന ഊർജസ്വലമായ ഒരു സേനയാണ് നമ്മുടേത്. സാമൂഹികാവബോധം കൈമുതലാക്കി നിരവധി പ്രവർത്തനങ്ങൾ SPC ഏറ്റെടുത്തു നടപ്പാക്കി. ശുചീകരണ- ബോധവൽക്കരണ- ജീവരാകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം സ്ക്കൂളിന്റെ അച്ചടക്കത്തിന്റെയും ചുക്കാൻ പിടിക്കുന്നത് SPCയാണ് .ഈ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന പരേഡിൽ മികച്ച SPC യായി തിരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്ക്കൂളാണ്. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ പരേഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എറണാകുളം വിദ്യാഭ്യാ സജില്ലയിലെ ഏക സ്ക്കൂൾ പുത്തൻതോടാണ്.പ്ലാസ്റ്റിക്ക് നിർമ്മാജ്ജന പ്രർത്തനത്തിൽ ജില്ലയിലെ ഐക്കൺ സ്ക്കൂളാണ് നമ്മുടേത്. ബഹു ഡി സി പി ശ്രീ മുഹമ്മദ് റഫീക്ക് സാർ ഉത്ഘാടനം ചെയ്ത് ഈ ഇനത്തിൽ നാം നടപ്പാക്കുന്ന നന്മവീട് പരിപാടി ജില്ലാതലത്തിൽ തന്നെ ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്.
പുത്തൻതോട് സ്കൂൾ പ്രവർത്തനങ്ങൾ
പുത്തൻതോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് കിഫ്ബി ഫണ്ടിൽ നിന്ന് 5 കോടി രൂപമുതൽ മുടക്കിൽ നിർമ്മിച്ച പുതിയ ഹൈടെക്ക് കെട്ടിടം 2021 സെപ്റ്റംബർ 14 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.
കെട്ടിടം ബഹു. കേരള മുഖ്യമന്ത്രി ഓൺലൈനായി ഉൽഘാടനം ചെയ്തു. സ്കൂൾ തല ചടങ്ങുകൾക്ക് ശ്രീ.കെ.ജെ മാക്സി എം.എൽ.എ , ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ഡി പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.