ബാച്ച് 1

13037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13037
യൂണിറ്റ് നമ്പർLK/13037/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല മാടായി
ലീഡർഫാത്തിമ അഫ്നാൻ
ഡെപ്യൂട്ടി ലീഡർബിഷറുൽ ഹാഫി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ മുഹമ്മദ്‌ ഉബൈസ് മാസ്റ്റർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് സിതാര ടീച്ചർ
അവസാനം തിരുത്തിയത്
09-10-2025
  • Ubais*


അംഗങ്ങൾ

പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

പ്രമാണം:13037 LK entrance 2025-28 Batch.jpg

ജൂൺ 25 തിയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിത , അഷ്‌നിമ തുടങ്ങിയ അംഗങ്ങളും,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മുഹമ്മദ്‌ ഉബൈസ് മാസ്റ്റർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സിതാര ടീച്ചർ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 30 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ വൈകിട്ട് 4 മണിയോടെ അവസാനിച്ചു.


അന്താരാഷ്ട്ര ചാന്ദ്ര ദിനം

അന്താരാഷ്ട്ര ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ നടത്തി. അധ്യാപകരായ മുഹമ്മദ് ഉബൈസ് മാസ്റ്റർ,സിത്താര ടീച്ചർ നേതൃത്വം നൽകി. 50 ലധികം വിദ്യാർത്ഥികൾ മത്സരിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം സമാഹ്, രണ്ടാം സ്ഥാനം നിത നേടി

റോബോട്ടിക്സ് റോബോ

റോബോട്ടിക്സ് മേഖലകളിൽ കൂടുതൽ കഴിവുറ്റ വിദ്യാർഥികൾ ആക്കുന്നതിന് വേണ്ടി യും, മാറുന്ന കാലത്തിനനുസരിച്ച് പത്താം ക്ലാസിലെ പുതിയ ടെക്സ്റ്റ് ബുക്കിൽ റോബോട്ടിക്സ് മേഖലകൾ പരിചപ്പെടുന്നതിന് വേണ്ടി റോബോട്ടിക്സ് റോബോ എന്ന പേരിൽ ക്ലാസ് സംഘടിപ്പിച്ചു