ബാച്ച് 1


പുതിയങ്ങാടി ജമാ അത് സ്കൂളിലെ 2025 -2028 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികൾ ഉപയോഗിച്ചാണ് ഒന്നാമത്തെ ബാച്ച് രൂപീകരിച്ചിരിക്കുന്നത്

13037-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13037
യൂണിറ്റ് നമ്പർLK/13037/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല മാടായി
ലീഡർഫാത്തിമ അഫ്നാൻ
ഡെപ്യൂട്ടി ലീഡർബിഷറുൽ ഹാഫി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ മുഹമ്മദ്‌ ഉബൈസ് മാസ്റ്റർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് സിതാര ടീച്ചർ
അവസാനം തിരുത്തിയത്
09-10-2025
  • Ubais*
അംഗങ്ങൾ ബാച്ച് 1
SN Name Ad No Div
1 ABDUL HADI MAHAMOOD 24971 F
2 AFLA ASHKARALI 25080 I
3 ALIYA ABDULLA 25175 K
4 AMINA ZULFA TV 24900 E
5 AYMAN ABDULRAHMAN 25171 J
6 BISHARUL HAFI 24913 L
7 DAYA SHANKAR 25082 M
8 DEVA DARSH 25241 A
9 FATHIMA AFNAN 25079 F
10 FATHIMA KV 24925 G
11 FATHIMA NASAHA 25275 G
12 HAFSA SH 25255 E
13 HAIFA ABDULROUF 24854 M
14 HANIYA CH 25004 E
15 JAHANKIR 25388 J
16 JAZA AYISHA 25295 L
17 JAHFIL SAHEEM 25323 M
18 LISVA MEHRAS 25186 G
19 MEHZA M 25117 B
20 MINHA FATHIMA 24850 I
21 MINHA MUJEEB 25183 K
22 MISHAB SHEREEF 25149 K
23 MUAZ ZUBAIR 25115 F
24 MUHAMMAD LAMEES 25368 K
25 MUHAMMED RABEEA 25207 G
26 MUHAMMED AFTHAB 24923 M
27 MUHAMMED IMRAN 25297 C
28 MUHAMMED ISMAIL K 25065 G
29 MUHAMMED SANEEH K 24970 F
30 MUHAMMED ALI K 25067 I
31 MUHAYIS JAFRIN 25360 G
32 NADVA FATHIMA 25141 J
33 NAFIYA FATHIMA 25107 I
34 RAIHAN MPP 24934 E
35 RAYA FATHIMA 25391 E
36 RASHA FERIN 25188 K
37 SARA NIDA 25023 A
38 SHAZA SHADULI 25015 J
39 SUHA ABDUL JALEEL 24955 F
40 ZANHA FATHIMA EKP 24880 E


പ്രവർത്തനങ്ങൾ

പ്രവേശന പരീക്ഷ

പ്രമാണം:13037 LK entrance 2025-28 Batch.jpg

ജൂൺ 25 തിയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നിത , അഷ്‌നിമ തുടങ്ങിയ അംഗങ്ങളും,ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മുഹമ്മദ്‌ ഉബൈസ് മാസ്റ്റർ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സിതാര ടീച്ചർ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 30 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ വൈകിട്ട് 4 മണിയോടെ അവസാനിച്ചു.

പ്രിലിമിനറി ക്യാമ്പ്

ലഘുചിത്രം 2025 -2028 വർഷത്തെ ക്യാമ്പ് സെപ്റ്റംബർ 22 തീയതികളിലായി നടത്തി. സ്കൂൾ ഡെപ്യൂട്ടി എച് എം അനസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ  നിന്നും മാസ്റ്റർ ട്രെയിനർ നജ്മുന്നിസ ടീച്ചർ ക്ലാസ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.

ഉദ്ദേശ്യങ്ങൾ

പ്രിലിമിനറി ക്യാമ്പിന്റെ പ്രധാന ലക്ഷ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുക, ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തന പദ്ധതികൾ സംബന്ധിച്ച് പൊതുവായ ധാരണ നൽകുക, ഹൈടെക് ക്ലാസ്‌റൂമുകളിലെ പിന്തുണ പ്രവർത്തനങ്ങൾക്കായി അംഗങ്ങളെ സജ്ജമാക്കുക, പദ്ധതി പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയായിരുന്നു.

ഗ്രൂപ്പിങ് പ്രോഗ്രാം

സ്ക്രാച്ച് ഗെയിം ഉപയോഗിച്ച് വിദ്യാർത്ഥികളെ എഐ, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ജിപിഎസ്, വിആർ എന്നീ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ സെഷനിലും ഗ്രൂപ്പ് തലത്തിൽ പോയിന്റുകൾ നൽകി, അധ്യാപകൻ ഇത് സ്‌കോർ ഷീറ്റിൽ രേഖപ്പെടുത്തി.

ഗെയിം നിർമ്മാണം

ലിറ്റിൽ കൈറ്റ്‌സ് റോളുകൾ മനസ്സിലാക്കുന്നതിനുള്ള പ്രസന്റേഷനും ചർച്ചയും നടന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.

അനിമേഷൻ

അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.

റോബോട്ടിക്സ്

ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.


അന്താരാഷ്ട്ര ചാന്ദ്ര ദിനം

അന്താരാഷ്ട്ര ചന്ദ്രദിനവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ പോസ്റ്റർ മേക്കിങ് മത്സരം ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ നടത്തി. അധ്യാപകരായ മുഹമ്മദ് ഉബൈസ് മാസ്റ്റർ,സിത്താര ടീച്ചർ നേതൃത്വം നൽകി. 50 ലധികം വിദ്യാർത്ഥികൾ മത്സരിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം സമാഹ്, രണ്ടാം സ്ഥാനം നിത നേടി

റോബോട്ടിക്സ് റോബോ

റോബോട്ടിക്സ് മേഖലകളിൽ കൂടുതൽ കഴിവുറ്റ വിദ്യാർഥികൾ ആക്കുന്നതിന് വേണ്ടി യും, മാറുന്ന കാലത്തിനനുസരിച്ച് പത്താം ക്ലാസിലെ പുതിയ ടെക്സ്റ്റ് ബുക്കിൽ റോബോട്ടിക്സ് മേഖലകൾ പരിചപ്പെടുന്നതിന് വേണ്ടി റോബോട്ടിക്സ് റോബോ എന്ന പേരിൽ ക്ലാസ് സംഘടിപ്പിച്ചു

രക്ഷകർതൃ സംഗമം

2025-2028 ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾക്കായി ആദ്യയോഗം സംഘടിപ്പിച്ചു. രക്ഷിതാക്കളുടെ സജീവ സഹകരണം കൊണ്ട് യോഗം ശ്രദ്ധേയമായി. LITTLE KITES പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിപ്രഭാവവും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതിനും സഹായകരമാണ് രക്ഷിതാക്കൾ തിരിച്ചറിഞ്ഞു. മുൻ വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ രക്ഷിതാക്കൾക്കായി അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിലൂടെ കുട്ടികൾ പരിചയപ്പെടുന്ന വിവിധ മേഖലകൾ ഏതെല്ലാം വിശദമായി അവതരിപ്പിച്ചു.രക്ഷിതാക്കളുടെ മീറ്റിംഗ് മാസ്റ്റർ ട്രൈനർ നജ്മുന്നിസ ടീച്ചർ നേതൃത്വം നൽകി. റോബോട്ടിക്സിലൂടെ പുതിയ സാധ്യതകളാണ് കുട്ടികൾക്ക് മുന്നിൽ തുറന്ന്നിടുന്നത് എന്ന് ലിറ്റിൽ കൈറ്റ് മാസ്റ്റർ മുഹമ്മദ്‌ ഉബൈസ് അറിയിച്ചു . ലിറ്റിൽ കൈറ്റ് മിസ്ട്രസ് സിതാര ചടങ്ങിനു നന്ദി പ്രകാശിപ്പിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.

ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾ മാറുന്ന സാങ്കേതികവിദ്യയുമായി എളുപ്പത്തിൽ ഇടപഴകാൻ പഠിക്കുമെന്നും, ഇവിടെ പഠിക്കുന്ന അടിസ്ഥാന കാര്യങ്ങൾ അവരുടെ ജീവിതത്തിൽ ഉപകാരപ്പെടുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ക്യാമ്പ് വൈകുന്നേരം 5 മണിക്ക് അവസാനിച്ചു.