LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
36035-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്36035
യൂണിറ്റ് നമ്പർLK/2018 /36035
ബാച്ച്2025-28
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റാഫി രാമനാഥ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മറവൂർ നിഷ സുകുമാരൻ
അവസാനം തിരുത്തിയത്
28-09-2025Vvhss thamarakulam


അഭിരുചി പരീക്ഷ 2025

2025-28 അധ്യയനവർഷത്തെ ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ നടപടിക്രമങ്ങൾ ആരംഭിച്ചു.അംഗത്വത്തിനുള്ള അപേക്ഷ ഫോമിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ അത് ഫോർവേഡ് ചെയ്യുകയും ചെയ്തു. മുൻവർഷങ്ങളിൽ ഫസ്റ്റ് ബെൽ ക്ലാസ്സുകളോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തിയതിന്റെ വീഡിയോ ലിങ്ക്കൾ ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ട് വിദ്യാർത്ഥികളെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സിൽ ചേരുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ, പ്രധാന കടമകൾ, പ്ലസ് വൺ അഡ്മിഷൻ ഉള്ള ബോണസ് പോയിൻറ്, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, എന്നീ വിവരങ്ങൾ ക്ലാസുകളിൽ ബോധവൽക്കരണം നടത്തി. സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇതിന് നേതൃത്വം നൽകി. 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 25/6/2025ൽ സ്കൂൾ ഐടി ലാബിൽ നടന്നു. 150 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 142 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്.സെർവർ ഉൾപ്പെടെ 22 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്.

അഭിരുചി പരീക്ഷ ഫലം-2025-28

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു.പരീക്ഷയെഴുതിയ 142 വിദ്യാർഥികളിൽ 119 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും, 40 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 27623 AALBI VARGHESE 8J
2 29407 AAYISHA SHEMEEM 8I
3 28016 ABHINAV B 8A
4 29321 ABHIRAMI C K 8I
5 29209 ABINESH HARI 8I
6 28116 ADHI DEV D 8B
7 29377 ADHISH M 8J
8 29357 ADITHYAN P 8J
9 29385 AIDAN SHABU 8J
10 29244 AKSHARA GOPAKUMAR 8J
11 28361 ALISHA ABRAHAM 8F
12 29382 ALIYA SAJEEV 8A
13 28880 ALTHAF SHIBU 8C
14 29710 AMRUTHESH R NAIR 8I
15 28831 ANAKHA.B 8D
16 27942 ANAMIKA A 8E
17 29320 ANAMIKA C K 8I
18 28367 ANAMIKA R 8H
19 28285 ANUSHA KRISHNA 8F
20 29089 ANUSREE.J 8J
21 28108 ARON R VARGHESE 8H
22 28364 ASWINY V 8F
23 29387 CHRISTY.S.MANOJ 8J
24 29183 DALIYA.P.PILLAI 8I
25 28163 DEVA PRABHA S 8C
26 27970 DHANANJAY KRISHNA 8E
27 28218 FAHAD SALAM 8E
28 28224 GLADWIN G 8B
29 28043 GOKUL PRASAD R 8G
30 28511 HAMAD HAFEES HANIF 8F
31 28038 HARSHA S 8A
32 29197 MAHADEV S LAL 8J
33 28596 MANHA PARVIN R 8F
34 28075 MARVA S 28075 8C
35 29191 MUHAMMED SHAFEEL 8J
36 29288 S KAILAS KUMAR 8J
37 27988 SAMAGRA R 8F
38 27913 SHAMNAD S 8E
39 29207 SREELEKSHMI B 8J
40 28004 SREENIDHI S PRAVEEN 8E

ലിറ്റിൽ കൈറ്റ്സ് രക്ഷാകർതൃസമ്മേളനം 2025-28

താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിന്റെ രക്ഷകർത്താക്കളുടെ മീറ്റിംഗ് നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സഫീനബീവി ടീച്ചർ സ്വാഗതം പറഞ്ഞു. ഡപ്യൂട്ടി എച്ച്. എം ശ്രീ. ടി ഉണ്ണികൃഷ്ണൻ സർ അധ്യക്ഷത വഹിച്ചു. മുൻ കൈറ്റ് മെന്റെർ ശ്രീ. സി. ആർ ബിനു സർ പദ്ധതി വിശദീകരിച്ചു. സീനിയർ അധ്യാപകൻ ശ്രീ. ബി കെ ബിജു, അഡ്മിനിസ്ട്രേറ്റർ ശ്രീ. രാജീവ് നായർ,സ്റ്റാഫ് സെക്രട്ടറി ശ്രീ. സി. എസ് ഹരികൃഷ്ണൻ,ശ്രീമതി ഷിബിമോൾ എന്നിവർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മെന്റെർ ശ്രീമതി. നിഷ ടീച്ചർ കൃതജ്ഞത അറിയിച്ചു.

ഡിജിറ്റൽ അത്തപ്പൂക്കള മത്സരം 2025-28

ഓണാഘോഷവുമായി ബന്ധപ്പെട്ട്,താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു പൂക്കള മത്സരത്തിൽ 9 -ാം ക്ലാസ് വിദ്യാർത്ഥി അഭിഷേക് ജേക്കബ് ഒന്നാം സ്ഥാനവും, 10-ാം ക്ലാസ് വിദ്യാർത്ഥിനി വിഭ.റ്റി.അരുൺ രണ്ടാം സ്ഥാനവും നേടി.

ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ച് യൂണിഫോം വിതരണം

താമരക്കുളം വി.വി.എച്ച്.എസ്.എസ് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ യൂണിഫോം വിതരണം പിടിഎ പ്രസിഡന്റ് ശ്രീ. എച്ച്. റിഷാദ് നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. സഫീനബീവി, ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സായ ശ്രീമതി. നിഷ സുകുമാരൻ, ശ്രീ. റാഫിരാമനാഥ്, ശ്രീമതി. വി. ജെ ഷിബിമോൾ എന്നിവർ പങ്കെടുത്തു

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്(2025-28)

താമരക്കുളം വി.വി.എച്ച്.എസ്.എസ് 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രിലിമിനറി ക്യാമ്പ് 17.09.2025 ൽ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ നടന്നു.കൈറ്റ്സ് ആലപ്പുഴ ജില്ല മാസ്റ്റർ ട്രെയിനർ ശ്രീമതി. ആശ നായർ എസ് ക്യാമ്പിന് നേതൃത്വം നല്കി. ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സായ ശ്രീമതി. നിഷ സുകുമാരൻ,ശ്രീ.റാഫിരാമനാഥ്, ശ്രീമതി. വി ജെ ഷിബിമോൾ എന്നിവർ ക്ലാസ് നയിച്ചു.

ഐടി ക്വിസ് മത്സരം (സ്കൂൾ തലം)

സ്കൂൾ തലത്തിൽ നടന്ന ഐടി ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ, "10 ജി" യിലെ നന്ദകിഷോർ പി ഒന്നാം സ്ഥാനം നേടി. യുപി വിഭാഗത്തിൽ "6 സി" യിലെ ശിവാനി എസ് പി ഒന്നാം സ്ഥാനം നേടി. വിജയികൾ സെപ്റ്റംബർ 23 ന് നടക്കുന്ന സബ് ജില്ല ഐടി ക്വിസ് മത്സരത്തിൽ പങ്കെടുക്കും

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും,കലോത്സവവും ലിറ്റിൽ കൈറ്റ്സ് ലൈവ് സ്ട്രീമിംഗ്

വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും, സ്കൂൾ കലോത്സവവും താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലൈവ് സ്ട്രീമിംഗ് ചെയ്യുന്നു. സെപ്റ്റംബർ 22 , 23 തീയതികളിൽ ആണ് പ്രോഗ്രാം. ലിറ്റിൽ കൈറ്റ്സ് അംഗം എബ്രഹാം രജനി മഹേഷ്, നന്ദകിഷോർ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രോഗ്രാം ലൈവ് സ്ട്രീമിംഗ് ചെയ്യുന്നത്.

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം

താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് ടീം ലീഡർ വിഭ.റ്റി.അരുൺ നിർവ്വഹിച്ചു.നന്ദകിഷോർ, ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് ടീം അംഗങ്ങളായ എബ്രഹാം രജനി മഹേഷ്,അർജുൻ അനിൽകുമാർ,അഭിനന്ദ്,ജനീറ്റ ആൻ ജിബി എന്നിവർ സംസാരിച്ചു. വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാർത്ഥികൾക്കായി, ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് ടീമിന്റെ നേതൃത്വത്തിൽ റോബോട്ടിക്സ് പരിശീലനം നല്കി. കായംകുളം സബ് ജില്ലയിൽ ഹൈസ്കൂൾ വിഭാഗം ഐടി ക്വിസിൽ രണ്ടാം സ്ഥാനം നേടി ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ നന്ദകിഷോർ പി, യുപി വിഭാഗം ക്വിസിൽ മൂന്നാം സ്ഥാനം നേടിയ ശിവാനി എസ് പി എന്നീ കുട്ടികളെ അനുമോദിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം, യുപി വിഭാഗം കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം, ഫിലിം നിർമ്മാണ എകദിന പഠനക്യാമ്പ്,യുപി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്യൂ ആർ കോഡ് നിർമ്മാണ പരിശീലനം എന്നിവ സംഘടിപ്പിക്കും. പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,ഡപ്യൂട്ടി എച്ച്. എം റ്റി. ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡന്റ് എച്ച്. റിഷാദ്, പിടിഎ വൈസ് പ്രസിഡന്റുമാരായ അരുൺ.കെ.എസ്, ശ്രീകല പ്രസാദ്,സീനിയർ അസിസ്റ്റന്റ് ബി.കെ ബിജു,സ്റ്റാഫ് സെക്രട്ടറിമാരായ പി എസ് ഗിരീഷ്കുമാർ,സി എസ് ഹരികൃഷ്ണൻ, വി.ജെ ഷിബിമോൾ, ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സ് ആയ റാഫിരാമനാഥ്, നിഷ സുകുമാരൻ എന്നിവർ നേതൃത്വം നല്കും.

അമ്മമാർക്കും, വയോജനങ്ങൾക്കും കമ്പ്യൂട്ടർ പരിശീലനം നല്കി താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ്

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഐടി സ്ഥാപനമായ കൈറ്റ്, സംസ്ഥാനത്തെ സ്കൂളുകളിൽ സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ് വെയർ ദിനമായും,സെപ്റ്റംബർ 22 മുതൽ27 വരെ സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണവും സംഘടിപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണത്തിന്റെ ഭാഗമായി താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അമ്മമാർക്കും,വയോജനങ്ങൾക്കും കമ്പ്യൂട്ടർ പരിശീലനം നല്കി.ചുനക്കര തെക്കുംമുറി ആർട്ട് ലെയിൻ റസിഡന്റ് അസോസിയേഷൻ്റെ സഹകരണത്തോടെ

കാരക്കാട്ട്    

വീട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.ലിറ്റിൽ കൈറ്റ്സ് ഡോക്യുമെന്റേഷൻ ടീം ലീഡർ എബ്രഹാം രജനി മഹേഷ്, സ്കൂൾ വിക്കി ടീം ലീഡർ ഐഷ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളാണ് പരിശീലനം നല്കിയത്. പരിശീലനത്തിന് എത്തിയ അമ്മമാരുടെ അഭ്യർത്ഥന മാനിച്ച്, ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി മാസത്തിൽ ഒരു ശനിയാഴ്ച കമ്പ്യൂട്ടർ പരിശീലനം തുടരും. പദ്ധതിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് എച്ച്. റിഷാദ് നിർവ്വഹിച്ചു. പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി,ഡപ്യൂട്ടി എച്ച്. എം റ്റി. ഉണ്ണികൃഷ്ണൻ,അഡ്മിനിസ്ട്രേറ്റർ ടി. രാജീവ് നായർ,സീനിയർ അസിസ്റ്റന്റ് ബി.കെ ബിജു, പിടിഎ വൈസ് പ്രസിഡന്റുമാരായ അനു കാരക്കാട്ട്,ശ്രീകല പ്രസാദ്, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനുഖാൻ, സ്റ്റാഫ് സെക്രട്ടറിമാരായ പി എസ് ഗിരീഷ് കുമാർ,സി എസ് ഹരികൃഷ്ണൻ, ചുനക്കര തെക്കുംമുറി ആർട്ട് ലെയിൻ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്‌ വിജയൻ ഉണ്ണിത്താൻ, രക്ഷാധികാരി രമ രവി, എക്സിക്യൂട്ടീവ് അംഗം ഷെബീന താഹ,മാതൃസംഗമം കൺവീനർ അൽഫിന ഷനാസ്, പിടിഎ എക്സിക്യൂട്ടീവ് അംഗം ബിജു ശിവദാസൻ,വി.ജെ ഷിബിമോൾ,ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സായ റാഫിരാമനാഥ്, നിഷസുകുമാരൻ എന്നിവർ നേതൃത്വം നല്കി.