ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 18028-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 18028 |
| യൂണിറ്റ് നമ്പർ | LK/2018/18028 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മഞ്ചേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സാദിക്കലി/ ഷീബ |
| അവസാനം തിരുത്തിയത് | |
| 18-09-2025 | 18028LK |
എൽ കെ അഭിരുചി പരീക്ഷയുടെ ബോധവൽക്കരണം
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് നെ കുറിച്ച് പരിചയപ്പെടുത്തുകയും, ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളും, ലിറ്റിൽ കൈറ്റ്സിൽ അംഗമായതുകൊണ്ട് അവർക്കുണ്ടായ അനുഭവങ്ങളും കുട്ടികളുമായി പങ്കുവെച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് ബോധവൽക്കരണ വീഡിയോ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. താല്പര്യമുള്ള കുട്ടികൾക്ക് അഭിരുചിപരീക്ഷയുടെ മാതൃക പരീക്ഷ സംഘടിപ്പിച്ചു. നിലവിലുള്ള രണ്ട് ബാച്ചിലെയും കുട്ടികൾ ചേർന്നാണ് മാതൃക പരീക്ഷ സംഘടിപ്പിച്ചത്. ഇതിനായി കുട്ടികൾ ഗ്രൂപ്പായി തീരുകയും ഓരോ ദിവസവും പരീക്ഷ നടത്താനുള്ള ചുമതല ഗ്രൂപ്പുകൾ ഏറ്റെടുക്കുകയും ചെയ്തു. എട്ടാം ക്ലാസിലെ പുതിയ കുട്ടികൾ ലിറ്റിൽ കൈസിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കുകയും കുട്ടികളിൽ അംഗങ്ങളാവാൻ താല്പര്യം ഉണ്ടാവുകയും അതിനായി സ്കൂളിലെ 78% കുട്ടികളും ലിറ്റിൽ കൈറ്റ്സിൽ അംഗമാവാൻ എച്ച് എം പ്രീത ടീച്ചർക്ക് അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
9,10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ പ്രമോ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://youtube.com/shorts/ZHsKrAY7HbY?si=JyZOVJGhyynydjf
അഭിരുചി പരീക്ഷ

ജീവിച്ച്എസ്എസ് നെല്ലികുത്തിലെ 2025 -28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള പരീക്ഷ 2025 ജൂൺ 25 ആം തീയതി ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ വെച്ച് നടന്നു. രാവിലെ 9. 30 മുതൽ വൈകിട്ട് 5 മണി വരെയായിരുന്നു പരീക്ഷ. 202 കുട്ടികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 197 കുട്ടികൾ പരീക്ഷ എഴുതി. സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു പരീക്ഷ. 30 മിനിട്ട് ആയിരുന്നു ഓരോ കുട്ടികൾക്കും ഉള്ള സമയം. 20 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.31 കമ്പ്യൂട്ടറുകളാണ്ടറാണ് പരീക്ഷ നടത്താൻ ഉപയോഗിച്ചത്. എക്സാം സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാനും എക്സാം കഴിഞ്ഞശേഷം ഓരോ സിസ്റ്റത്തിൽ നിന്നും എക്സാം റിസൾട്ട് എക്സ്പോർട്ട് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സഹായിച്ചു സ്കൂൾ എസ് ഐ ടി സി ജമാലുദ്ദീൻ സാർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സാദിഖ് സാർ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഷീബ ടീച്ചർ എന്നിവർ പരീക്ഷയ്ക്ക് നേതൃത്വം നൽകി
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 17342 | ആദിൽ റഷീദ്.v .p | 8B |
| 2 | 17097 | അൻഫാസ് P T | 8B |
| 3 | 17257 | അൻഷിദ്.E | 8H |
| 4 | 17224 | അൻഷിദ് 0 | 8C |
| 5 | 17200 | അഷ്മൽ.K | 8B |
| 6 | 15909 | അഷ്‌ന ഗൗരി | 8B |
| 7 | 17238 | ആയിഷ ലിയാന.C.P | 8H |
| 8 | 17437 | ബഹ്ജ റയ്യ.V | 8C |
| 9 | 17911 | ഫൈഹ.V T | 8D |
| 10 | 17484 | ഫാത്തിമ ഹാനിയ | 8E |
| 11 | 17286 | ഫാത്തിമ മിജിദ.K | 8A |
| 12 | 15904 | ഫാത്തിമ നസ്രിൻ | 8E |
| 13 | 17405 | ഫാത്തിമ റിഫ.K | 8C |
| 14 | 17415 | ഫാത്തിമ ഷാഹ്‌ന.K | 8B |
| 15 | 17416 | ഫാത്തിമ ശലിയ | 8A |
| 16 | 18506 | ഫാത്തിമ തയ്യിഭ | 8C |
| 17 | 17422 | മുഹമ്മദ് ഹാഫിസ് | 8B |
| 18 | 17303 | മുഹമ്മദ് സിദ്ദിഖ് | 8G |
| 19 | 17293 | മുഹമ്മദ് അജ്ഷൽ ഷാ | 8F |
| 20 | 18445 | മുഹമ്മദ് ആമിർ | 8C |
| 21 | 17454 | മുഹമ്മദ് അഷ്മിൽ | 8E |
| 22 | 18444 | മുഹമ്മദ് ബിഷർ | 8C |
| 23 | 17270 | മുഹമ്മദ് നിഹാൽ | 8B |
| 24 | 17316 | മുഹമ്മദ് റബീഹ് | 8A |
| 25 | 17274 | മുഹമ്മദ് റസീൻ | 8A |
| 26 | 17202 | മുഹമ്മദ് ഷാബിൽ | 8H |
| 27 | 16041 | മുഹമ്മദ് ശാമിൽ | 8C |
| 28 | 17291 | മുഹമ്മദ് ഷിഫിൻ | 8A |
| 29 | 17306 | നിഹ്‌ല ഫാത്തിമ | 8G |
| 30 | 17242 | റന ഫാത്തിമ | 8G |
| 31 | 17206 | റാനിയ | 8F |
| 32 | 17343 | റിംഷ ഫാത്തിമ | 8F |
| 33 | 17442 | സഹദ് | 8E |
| 34 | 17399 | സന ഫാത്തിമ | 8C |
| 35 | 17407 | സനിൻ മുഹമ്മദ് | 8B |
| 36 | 17406 | സജ ഫർവാ | 8C |
| 37 | 17358 | ശിൽഹ ഫാത്തിമ | 8C |
| 38 | 17898 | ഷിറിൻ ഫാത്തിമ | 8B |
| 39 | 16766 | സിനിയ ബാനു | 8 |
| 40 | 15896 | മുഹമ്മദ് അമീൻ | 8C |
പ്രിലിമിനറി ക്യാമ്പ്
2025-28 ബാച്ചിലെ ലിറ്റിൽകൈറ്റ്സിന് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 18 വ്യാഴാഴ്ച രാവിലെ 9.30ന് സ്കൂൾ IT ലാബിൽ വെച്ച് ആരംഭിച്ചു. എച്ച്.എം. പ്രീതി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. മഞ്ചേരി സബ് ജില്ലാ മാസ്റ്റർ ട്രൈനർ യാസർ അറഫാത്ത് സാർ ക്യാമ്പിനെക്കുറിച്ചും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളിൽ ക്യാമ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു. തുടർന്ന് അതിവേഗം മാറ്റത്തിന് വിധേയമാകുന്ന ടെക്നോളജിയെക്കുറിച്ച് മനസ്സിലാക്കാൻ 2013 ൽ പുറത്തിറക്കിയ ഗൂഗിളിന്റെ പരസ്യവീഡിയോ പ്രദർശിപ്പിച്ചു. തുടർന്ന് എഐ, ജിപിഎസ്, ഇ-കൊമേഴ്സ്,റോബോട്ടിക്സ്, വി.ആർ എന്നിങ്ങനെ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുന്ന വീഡിയോ കാണിച്ച് നടത്തിയ ക്വിസ്സ് മത്സരത്തിലൂടെ ലിറ്റിൽകൈറ്റിസിനെ കുട്ടികൾ വിശദമായി പരിചയപ്പെട്ടു.സ്ക്രാച്ച് സോഫ്റ്റ് വെയറിൽ നിർമിച്ചഗെയിമുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ കളിക്കാൻ അവസരം നൽകി. അടുത്ത സെഷൻ 2D ആനിമേഷനായിരുന്നു. ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ് വെയറായിരുന്നു ഇതിന്ഉപയോഗപ്പെടുത്തിയത്. ടെയിൻ അകലെനിന്ന് മുന്നോട്ട് വന്ന് നമ്മുടെ മുന്നിൽ നിൽക്കുന്ന ലളിതമായ ഒരു ആനിമേഷനായിരുന്നു നിർമിക്കാനുണ്ടായിരുന്നത്. റോബോട്ടിക്സുമായി ബന്ധപ്പെട്ട അടുത്ത സെഷൻ ആർഡിനോ ക്വിറ്റ് ഉപയോഗിച്ചുള്ളതായിരുന്നു. കയ്യിൽ നിന്നും അരിമണികൊത്തുന്ന രീതിയിൽ കോഴിയെ ക്രമീകരിക്കുക എന്നതായിരുന്നു ടാസ്ക്. തന്നിരിക്കുന്ന പ്രോഗ്രാമിൽ പിന്നോട്ട് ചലിക്കുന്ന കോഴിയെ ഡിഗ്രി വ്യത്യാസപ്പെടുത്തി മുന്നോട്ട് ചലിക്കുന്ന രീതിയിൽ പ്രോഗ്രാം ചെയ്ത ആദ്യടീം ഏറ്റവും കൂടുതൽ പോയിന്റ് നേടി. ക്യാമ്പിന്റെ അവസാനം വരെ ആവേശത്തോടെ ഓരോ ഗ്രൂപ്പും മത്സരിച്ചു. 125 മാർക്കോടെ റോബോട്ടിക്സ് ഒന്നാം സ്ഥാനം നേടി. ക്യാമ്പിനെക്കുറിച്ച അഭിപ്രായങ്ങൾ ഓരോ ഗ്രൂപിൽനിന്നും ലീഡർമാർ അവതരിപ്പിച്ചു. ക്യാമ്പ് വൈകുന്നേരം 3 ന് അവസാനിച്ചു. ലിറ്റിൽ കൈറ്റ്സ് ലീഡർ ഷിറിൻ ഫാത്തിമ നന്ദി പറഞ്ഞു