ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ലിറ്റിൽകൈറ്റ്സ്/2018-20
ഡിജിറ്റൽ പൂക്കള മത്സരം 2019
ഈ മത്സരത്തിൽ വിവിധ കുട്ടികൾ പങ്കെടുത്തു. ഈ മത്സരം ഡിജിറ്റൽ സംവിധാനത്തിന്റെ സാധ്യത ഉപയോഗപ്പെടുത്താനായി സ്വന്തന്ത്ര സോഫ്റ്റ്‌വെയറായ പെയിന്റ്, ജിമ്പ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സ്കൂളിൽ നടത്തിയത്. യു പി കുട്ടികൾക്കും പ്രത്യക ഡിജിറ്റൽ പരിശീലനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽനടന്നു. ഡിജിറ്റൽ പൂക്കള പ്രദർശനവും കുട്ടികളുടെ നേതൃത്വത്തിൽ നടത്തി
ഒമ്പതാം ക്ലാസ്‍കാർക്കുള്ള സ്ക്രാച്ച് പരിശീലനപരിപാടി.
ഒമ്പതാം ക്ലാസ്‍കാർക്കുള്ള സ്ക്രാച്ച് പരിശീലനപരിപാടി തുടരുന്നു. വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷമുള്ള ഒരു മണിക്കൂർ സമയമാണ് ഉപയോ ഗിക്കുന്നത് .പരിശീലനപരിപാടിക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ നേതൃത്വം നൽകുന്നു.
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനങ്ങളിൽ ഒന്നായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു .പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് സബ്ബ്ജില്ലാ-ജില്ലാ-സംസ്ഥാനതല പരിശീലനവും നൽകും.30 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് യൂണിറ്റിൽ ള്ളത്.