ലിറ്റിൽകൈറ്റ്സ് 2025-28 യൂനിറ്റ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടന്നു. ജൂൺ 20 വരെ ലിറ്റിൽകൈറ്റ്സ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിച്ചു. ആകെ 183 വിദ്യാർത്ഥികളാണ് അപേക്ഷ നൽകിയത്. ജൂൺ 23ന വിദ്യാർത്ഥികളുടെ മീറ്റിംഗ് വിളിച്ച് ചേർക്കുകയും അഭിരുചി പരീക്ഷയുടെ ചോദ്യമാതൃകകളും വീഡിയോകളും പരിചയപ്പെടുത്തുകയും ചെയ്തു. ഈ വർഷം 40 വിദ്യാർത്ഥികളാണ് അംഗത്വം നേടിയത്.
പ്രിലിമിനറി ക്യാമ്പ് 2025
ലിറ്റിൽകൈറ്റ്സ് യൂനിറ്റിൽ അംഗങ്ങളായ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്ത്തംബർ 12 വെള്ളിയാഴ്ച നടന്നു. ഹെഡ്മാമാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ടി ബി മനാഫ് അധ്യക്ഷത വഹിച്ചു. അധ്യാപക അവാർഡ് ജേതാവ് എം പ്രശാന്ത്, കെ സി ബാബു, വി കെ അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വി പി ഷീബ സ്വാഗതവും ഷെഹ മെഹബിൻ നന്ദിയും പറഞ്ഞു. കൈറ്റ് മാസ്റ്റർ ട്രൈനർ എ പ്രജീഷ് ക്യാമ്പിന് നേതൃത്വം നൽകി.