എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സ്ത്രീകളുടെയും കുട്ടികളുടെയും രൂപീകരണം സി.എം.സി തനയരുടെ പ്രധാനവും പ്രഥമവുമായ പ്രേഷിത ലക്ഷ്യമായിരുന്നതിനാൽ 1927 ൽ മഠം ആരംഭിക്കുന്നതിനു മുൻപ് അറിവിന്റെ വെളിച്ചവുമായി ഇവിടേയ്ക്ക് സി.എം.സി സിസ്റ്റേഴ്സ് കടന്നുവന്നു. 18/5/1926 ൽ ഇവിടെ എൽ.പി സ്കൂൾ ആരംഭിച്ചിരുന്നു. പള്ളിവികാരിയായിരുന്ന മടത്തുംചാലിൽ ബ.യാക്കോബച്ചന്റെ നേതൃത്വത്തിൽ ഗവണ്മെന്റ് ഗ്രാന്റോടുകൂടി പഠനം ആരംഭിച്ചു. ആദ്യ അദ്ധ്യാപകർ ആരക്കുഴ മഠത്തിൽ നിന്ന് വന്ന് പഠിപ്പിച്ചു. അവർ സി.എം. സി സഭയിൽ ചേരാൻ പഠിക്കുന്ന അർത്ഥിനികളായിരുന്നു. അവർ ത്രേസ്യാ തയ്യിൽ, ആഗ്നസ് തയ്യിൽ, മർഗരീത്ത വടക്കേകര, കൊച്ചുത്രേസ്യ വടക്കേക്കര. യാത്രാസൗകര്യാർത്ഥം ഇവർ വാഴക്കുളത്തെ ഇവരുടെ വീട്ടിൽ താമസിച്ച് അദ്ധ്യാപന ജോലിക്കായി എത്തി. ആരംഭകാലത്തെ ഈ ഗുരുവര്യരുടെ (സി.എം.സി അർത്ഥിനികൾ) സേവന സന്നദ്ധതയും അർപ്പണബോധവും മൂലം ഈ വിദ്യാലയ ക്ഷേത്രത്തിൽ അകലങ്ങളിൽ നിന്നുപോലും വിദ്യാഭ്യാസത്തിനായി കുട്ടികൾ വന്നുകൊണ്ടിരുന്നു. 1931 ൽ മലയാളം മിഡിൽ സ്കൂളായും 1950 ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂൾ ക്ലാസിനുള്ള ക്ലാസ് മുറികൾ, മറ്റ് സൗകര്യങ്ങൾ എല്ലാം നാട്ടുകാരുടെ സഹകരണത്തോടെ ചെയ്തു തന്നത് ഫാ.പോൾ വടക്കുഞ്ചേരിയാണ്. 1966 ൽ സ്കൂൾ കോതമംഗലം രൂപതാ കോർപ്പറേറ്റിൽ ഉൾപ്പെടുന്നതുവരെ മഠത്തിന്റെ പൂർണ ഉത്തരവാദിത്വത്തിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. തുടർന്നും ഈ വിദ്യാലയത്തിന്റെ പ്രവത്തനങ്ങൾക്ക് മഠത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടായിരുന്നു. മഠം ആരംഭിച്ചതുമുതൽ ബോർഡിംഗും ബാലഭവനും പെൺപൈതങ്ങൾക്ക് സഹായമായിരുന്നു.
