എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സ്പോർട്സ് ക്ലബ്ബ്/2025-26
ദൃശ്യരൂപം
ഓട്ടത്തിന്റെയും ആവേശത്തിന്റെയും ഉത്സവം
2025 ആഗസ്റ്റ് 12-ന് ഇടയാറന്മുള എ.എം.എം. ഹയർസെക്കൻഡറി സ്കൂളിൽ വർണാഭമായ രീതിയിൽ സ്കൂൾ കായികമേള നടന്നു. പ്രിൻസിപ്പാൾ വർഗീസ് മാത്യു തരകൻ സ്വാഗതം ആശംസിച്ചു. കായിക അധ്യാപകൻ അജിത് എബ്രഹാം പി. അദ്ധ്യക്ഷത വഹിച്ചു, സ്കൂൾ മാനേജർ റവ. ഡോ. ടി. ടി. സഖറിയ ഉദ്ഘാടനം നിർവഹിച്ചു. ക്ലാസ് 5 മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾ ഓട്ടം, ജംപ്, ത്രോ തുടങ്ങി വിവിധ മത്സരങ്ങളിൽ കഴിവുതെളിയിച്ചപ്പോൾ, എസ്.പി.സി., എൻ.എസ്.എസ്., എൻ.സി.സി. വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ മികച്ച സംഘാടക സഹകരണം നൽകി. ഇടവേളകളിൽ നടന്ന സുംബ ഡാൻസ് സാംസ്കാരിക പരിപാടി സദസ്സിനെ ആവേശത്തിലാഴ്ത്തി. ഹെഡ്മിസ്ട്രസ് അനില സാമുവൽ കെ. നന്ദി പ്രസംഗം നടത്തി. മികച്ച മത്സരങ്ങൾ, ടീം സ്പിരിറ്റ്, ആവേശകരമായ അന്തരീക്ഷം എന്നിവ കൊണ്ട് ഈ കായികമേള വിദ്യാലയത്തിന്റെ സുവർണസ്മരണയായി.