സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
47017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47017
ബാച്ച്2025-28
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിമി ദേവസ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റെജി കെ ജോ‌‍ർജ്ജ്
അവസാനം തിരുത്തിയത്
10-08-2025660986


ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര്
ചെയർമാൻ പിടിഎ പ്രസിഡൻറ് ഷാജു നരിപ്പാറ
കൺവീനർ ഹെഡ്‍മാസ്റ്റർ ബിജു കെ സി
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ടിൻറു സെബാസ്റ്റ്യൻ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സിമി ദേവസ്യ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സിസ്റ്റർ റെജികെ ജോർജ്ജ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ റെൽസ് റിനൂപ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഏബൽ സിബി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-28

ക്രമനമ്പർ അഡ്മിഷൻ നമ്പ‍ർ പേര് ക്ളാസ്സ്
1 10568 അഷ്‌വിൻ ടി ബിജു VIII B
2 10526 എലിഷ് മരിയ മാത്യു VIII B
3 10559 അജിത് എ ആർ VIII B
4 10548 അക്ഷയ് രതീഷ് VIII A
5 10508 അലൻറ ജോസഫ് VIII A
6 10535 അലീന ജെയിംസ് VIII A
7 10520 അമാന ആമി VIII A
8 10671 അനഘ തെരേസ ബിജു VIII B
9 10563 അവന്തിക കെ എസ് VIII C
10 10474 ആൻ മരിയ സെബാസ്റ്റ്യൻ VIII D
11 10519 ആയിഷ ഐറിൻ കെ VIII C
12 10560 ബെൻ ചാക്കോച്ചൻ വിജോഷ് VIII C
13 10489 ബെന്ചമിൻ ബ്രിജേഷ് VIII C
14 10478 ദേവനന്ദ സി ആർ VIII D
15 10531 ധ്വനി എസ് VIII A
16 10494 ഫൈഹ റ്റി ആർ VIII D
17 10533 ഫിയ ഫാത്തിമ എ പി VIII C
18 10885 ഫ്രാൻക് എ ആർ VIII D
19 10511 ഹാദിയ മെഹറിൻ VIII D
20 10476 കീർത്തന VIII A
21 10564 മൃദുൽ കൃഷ്ണ എ ആർ VIII A
22 10500 നഷ്‌വ ഹാരീസ് VIII C
23 10499 നസ്രിൻ ഫാത്തിമ ഒ കെ VIII A
24 10534 പൗജിത് എം VIII C
25 10461 പ്രൈയ്‌സ് റോബിൻ VIII C
26 10542 പുണ്യ എ പി VIII C
27 10485 റിൽന ഷൈജു VIII C


2025-2028 ബാച്ച് അംഗത്വ സ്വീകരണം

2025 -28 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷ ഫോം സീനിയർ ബാച്ച് കുട്ടികൾ സ്വീകരിച്ചു. തുടർന്ന് അവരുടെ മീറ്റിംഗ് നടത്തി. 80 കുട്ടികൾ അപേക്ഷ ഫോം നൽകി . എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി .


അഭിരുചി പരീക്ഷ- ബോധവൽക്കരണ ക്ലാസ്

2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ ബോധവൽക്കരണ ക്ലാസ് സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. അഭിരുചി പരീക്ഷയ്ക്ക് വരുന്ന ചോദ്യങ്ങളുടെ പ്രത്യേകതകൾ, ലിറ്റിൽ കൈറ്റ്സിൽ ചേരുന്നതിന്റെ നേട്ടങ്ങൾ, സാമൂഹ്യപ്രതിബദ്ധത വിദ്യാർത്ഥികളിൽ വളർത്തുന്ന പ്രവർത്തനങ്ങൾ, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, പ്ലസ് ടു അഡ്മിഷനുള്ള  ബോണസ് പോയിന്റ്, കൈറ്റ് എങ്ങനെയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് തുടങ്ങിയ വിവരങ്ങൾ വിദ്യാർത്ഥികളിലൂടെ പുതിയ തലമുറയിൽ എത്തിച്ചു. സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. സാക്ഷ്യപത്രം ശേഖരിക്കുന്നതിന്റെ മേൽനോട്ടം വഹിക്കുന്നതും സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്.

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2025

ഐടി ലോകത്തേക്ക് ആദ്യപടി -ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ വിജയകരം- സെൻറ് മേരീസ് ഹൈസ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 80 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 79 പേർ പരീക്ഷ എഴുതാൻ ഹാജരായി.

വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസുകൾ മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി.

സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്.

സെർവർ ഉൾപ്പെടെ 18 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു.  മൂന്ന് ബാച്ചുകളായി പരീക്ഷ നടപ്പിലാക്കി. പരീക്ഷയുടെ സംയോജിത നടത്തിപ്പിന് കൈറ്റ് മാസ്റ്റേഴ്സായ സിമി ദേവസ്യ, റെജി കെ ജോ‌‍ർജ്ജ് മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി. ഈ പ്രവർത്തനം കുട്ടികളിൽ സാങ്കേതികമേഖലയിലെ താത്പര്യവും ആത്മവിശ്വാസവും വളർത്തുന്നതിന് മികച്ച അവസരമായി മാറി.

അഭിരുചി പരീക്ഷ ഫലം

2025-28 വർഷത്തേക്കുള്ള ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ അഭിരുചി പരീക്ഷാഫലം 2025 ജൂൺ 30-ന് പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 71 പേരും യോഗ്യത നേടി, മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ബാച്ചിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് 2025 ജൂൺ 10-ന് പ്രസിദ്ധീകരിക്കുകയും, 34 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.