സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
2024- 2027 Batch
2024- 2027 Batch
47017-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47017
ബാച്ച്2024 - 27
അംഗങ്ങളുടെ എണ്ണം27
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർറെൽസ് റിനൂപ്
ഡെപ്യൂട്ടി ലീഡർഏബൽ സിബി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സിമി ദേവസ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2റെജി കെ ജോർജ്ജ്
അവസാനം തിരുത്തിയത്
21-08-2025660986


ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര്
ചെയർമാൻ പിടിഎ പ്രസിഡൻറ് ഷാജു നരിപ്പാറ
കൺവീനർ ഹെഡ്‍മാസ്റ്റർ സജി ജോസഫ്
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ടിൻറു സെബാസ്റ്റ്യൻ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സിമി ദേവസ്യ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് സിസ്റ്റർ റെജികെ ജോർജ്ജ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ റെൽസ് റിനൂപ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ഏബൽ സിബി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024 - 27

ക്രമനമ്പർ അഡ്മിഷൻ നമ്പ‍ർ പേര് ക്ളാസ്സ്
1 10345 ആര്യ സുമേഷ് VIII B
2 10652 ഏബ ൽസിബി VIII B
3 10393 ആദർശ് രതീഷ് VIII B
4 10337 അജയ് ബിനു VIII A
5 10310 അൽ അമീൻ എ എസ് VIII A
6 10764 ആൽബി ടി എസ് VIII A
7 10333 അഞ്ജലി പി പി VIII A
8 10395 അഷ് വി ൻ വിപിൻ VIII B
9 10375 ദേവനന്ദ ഒ എം VIII C
10 10366 ഈവ മരിയ ജിൻ്റോ VIII D
11 10356 ഫൈ ഹ ഫാത്തിമ ടി എൻ VIII C
12 10387 ഫാത്തിമ ഹൻഫ എ കെ VIII C
13 10717 ഫാത്തിമ റെന കെ വി VIII C
14 10360 മുഹമ്മദ് അബ്ദുൽ ഹക്കീം VIII D
15 10330 ലിയോ ഷെയ്ൻ VIII A
16 10425 മിസ്ബാഹ് എം എം VIII D
17 10317 മിസ്ന ഫാത്തിമ എം എസ് VIII C
18 10379 മുഹമ്മദ് ഹനാൻ എം കെ VIII D
19 10389 മുഹമ്മദ് മുഹ്സിൻ പി VIII D
20 10329 നവകർഷ് പി എസ് VIII A
21 10355 നോയൽ ദേവസ്യ ജോസഫ് VIII A
22 10386 റെൽസ് റിനൂപ് VIII C
23 10346 റിഫഫാത്തിമ പി പി VIII A
24 10363 റോസ് മോൾ വിൽസൺ VIII C
25 10338 സന റഹ് മ എം എച്ച് VIII C
26 10403 വൈഗ ജയൻ VIII C
27 10367 വൈഗ രാജേഷ് VIII C

പ്രവർത്തനങ്ങൾ

2024 -27 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മീറ്റിംഗ് നടന്നു. പരീക്ഷ എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി .ലിറ്റിൽ കൈറ്റ്സ് 2024 27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്കുള്ള അഭിരുചി പരീക്ഷ June 15 ന് നടത്തി. 58വിദ്യാർത്ഥികൾ പരീക്ഷ എഴുതി .നിലവിൽ 26 അംഗങ്ങളുണ്ട്.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ഉദ്ഘാടനം 2024 ജൂലൈ മാസം ഇരുപത്തിയൊന്നാം തീയതി തിങ്കളാഴ്ച 9 30ന് സ്കൂൾ ലാബിൽ വച്ച് ഹെഡ്‍മാശ്ററർ സജി ജോസഫ് സാർനിർവഹിച്ചു. ബിജു സാർആയിരുന്നു റിസോഴ്സ് പേഴ്സണായി എത്തിയത്. കുട്ടികളിൽ വളരെയധികം ജിജ്ഞാസയും കൗതുകവും ഉണർത്താൻ ക്യാമ്പിന് കഴിഞ്ഞു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ മികച്ച ഗ്രൂപ്പിനെ തിരഞ്ഞെടുത്തു സമ്മാനം നൽകി കൊണ്ടാണ് ക്യാമ്പ് അവസാനിച്ചത്. വീഡിയോ പ്രദർശനത്തിലൂടെ ഇന്റർനെറ്റിന്റെ ഉപയോഗങ്ങൾ, ഉപകരണങ്ങളുടെ പേര് പറയിപ്പിക്കൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനെ കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവബോധം, ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം എന്നീ പ്രവർത്തനങ്ങളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്. വ്യത്യസ്തങ്ങളായ രണ്ട് സ്ക്രാച്ച് പ്രോഗ്രാം ഓപ്പൺ ട്യൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ വീഡിയോ തയ്യാറാക്കൽ എന്നിവ ക്യാമ്പിനെ വളരെ രസകരമാക്കി മാറ്റി. ആർഡിനോ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോഹൈൻ കുട്ടികളിൽ കൗതുകവും സന്തോഷവും ജനിപ്പിച്ചു. ക്യാമ്പിനെ തുടർന്ന് പിടിഎ മീറ്റിംഗ് സംഘടിപ്പിച്ചു. .

ലിറ്റിൽ കൈറ്റ്സ് 2024 27 എസ് പി സി കേഡറ്റുകൾക്ക് റോബോട്ടിക്സ് പരിശീലനം

ലിറ്റിൽ കൈറ്റ്സ് 2022 25 യൂണിറ്റ് ബാച്ചിലെ വിദ്യാർത്ഥികൾ 2022 25 യൂണിറ്റ് ബാച്ച് എസ് പി സി കേഡറ്റുകൾക്കായി റോബോട്ടിക് പരിശീലനം 2024 ഓഗസ്റ്റ് എട്ടാം തീയതി നടത്തി . പരിശീലന ക്ലാസ്സിൽ ആർഡിനോ കിറ്റ് പരിചയപ്പെടുത്തി. റോബോട്ടിക്സ് പരിശീലനവും നൽകി ക്ലാസ് ഹെഡ്മാസ്റ്റർ സജി ജോസഫ് ഉദ്ഘാടനം ചെയ്തു.

കൈറ്റ് മിസ്റ്റർസ് സിമി ദേവസ്യ ക്ലാസുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ആൽഫ്രഡ് സജി , ജിനക്സ്, അലോഗ്  ജോബി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

2024 - 27 വർഷത്തെ പ്രവർത്തനങ്ങൾ

ക്രമനമ്പർ തീയ്യതി വിഷയം
1 15/6/2024 അഭിരുചി പരീക്ഷ
മാതാപിതാക്കൾക്കുള്ള ക്ളാസ്സ്
2 21/7/24  പ്രിലിമിനറി ക്യാമ്പ്
3 29/8/24  ഹൈടെക് ഉപകരണ സജ്ജീകരണം
4 25/9/24 ഗ്രാഫിക് ഡിസൈനിംഗ്
5 29/9/24 സ്കൂൾതല ഐടി ക്വിസ്
6 4/10/24  ഗ്രാഫിക് ഡിസൈനിങ്
7 16/10/24  ആനിമേഷൻ 1
8 1/11/24 ആനിമേഷൻ 2
9 15/11/24 മലയാളം കമ്പ്യൂട്ടിംഗ് 1
10 22/11/24 മലയാളം കമ്പ്യൂട്ടിംഗ് 2

ഹൈടെക് ഉപകരണ സജ്ജീകരണം (29/8/2024 )

കമ്പ്യൂട്ടർ സ്ക്രീനിലെ ദൃശ്യം പ്രൊജക്റ്ററിൽ ലഭിക്കാൻ എന്ത് ചെയ്യണം,എച്ച് ടി എം ഐ,വി ജി എ കേബിളുകൾ കമ്പ്യൂട്ടറിലും പ്രോജക്ടറിലും എങ്ങനെ കണക്ട് ചെയ്യണം, കമ്പ്യൂട്ടറിൽ ഇന്റർനെറ്റ്‌ ലഭ്യമാക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുന്നതിനും, kite Ubuntu 18.04 ലെ വിവിധ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ, ഡെസ്ക്‌ടോപ് എന്നിവ റിസെറ്റ് ചെയ്യാനും ജിംപ് സോഫ്റ്റ്‌വെയർ എങ്ങനെ റിസെറ്റ് ചെയ്യണം,കമ്പ്യൂട്ടറിലെ സൗണ്ട് സെട്ടിങ്സിന് ആവശ്യമായ രീതിയിൽ എങ്ങനെ ക്രമീകരണങ്ങൾ വരുത്താംക്ലാസ്സ്‌ മുറിയിലെ ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.

ഗ്രാഫിക് ഡിസൈനിംഗ് (25/9/24) (4/10/24 )

ജിംബ് സോഫ്‍റ്റ്‍വെയറിൽ നിശ്ചിതവലുപ്പത്തിലുള്ള കാൻവാസ് തയ്യാറാക്കുക, ചിത്രത്തിന് നിറം നൽകുക, ഇങ്ക്സ്കേപ് സോഫ്‍റ്റ്‍വെയറിൽ ചിത്രം വരക്കുക, ആകൃതി മാറ്റുക, നിറം നൽകുക, ഗ്രൂപ്പിങ്ങ് എന്നീ കാര്യങ്ങൾ ഗ്രാഫിക് ഡിസൈനിംഗിൽ കുട്ടികൾ പഠിച്ചു.

സ്കൂൾതല ഐടി ക്വിസ് 29/9/24

സ്കൂൾതല ഐടി ക്വിസ് മത്സരം 29/9/24 നു നടത്തി .

ആനിമേഷൻ ( 16/10/24 , 1/11/24 )

ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ചും, TupiTube Desk ലെ വിവിധ കാൻവാസ് , ആനിമേഷനുകളിലെ ഫ്രെയിമുകൾ , TupiTube Desk ൽ ഫ്രെയിമുകൾ തയ്യാറാക്കുന്ന വിധം ,TupiTube Desk ലെ Tween സങ്കേതം ഉപയോഗിച്ച് ആനിമേഷൻ നിർമ്മിക്കുന്ന വിധം,TupiTube Desk ലെ കാൻവാസ് മോഡുകൾ തുടങ്ങിയ കാര്യങ്ങൾ ഈ ക്ലാസ്സിലൂടെ പരിചയപ്പെടാനും കൂടുതൽ താത്പര്യത്തോടെ ആനിമേഷൻ നിർമ്മിക്കാനും കുട്ടികൾക്ക് സാധിച്ചു.

മലയാളം കമ്പ്യൂട്ടിംഗ്

കഥകളും , കവിതകളും മാതൃഭാഷയിൽ തയ്യാറാക്കൽ , കീബോർഡിൽ മലയാള അക്ഷരങ്ങളുടെ സ്ഥാനം ,കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്ന വിധം , വിവിധ ഫയലുകളിലെ ഉള്ളടക്കം ഒരുമിച്ച് ചേർക്കുന്ന വിധം , വിവിധ ഫോണ്ടുകൾ അക്ഷരങ്ങൾക്ക് നൽകൽ , ചിത്രങ്ങളും , ഷെയ്‍പുകളും ചേർക്കൽ ,ഖണ്ഡികകൾ ക്രമീകരിക്കൽ ,തലക്കെട്ട് ചേർക്കൽ , ടെൿസ്റ്റ് ഉചിതമായ സ്ഥാനത്ത് ക്രമീകരിക്കൽ, പേജിൽ ഹെഡർ , ഫൂട്ടർ എന്നിവ ചേർത്ത് വിവരങ്ങൾ ഉൾക്കൊള്ളിക്കൽ , ആകർഷകമായ കവർപേജുകൾ തയ്യാറാക്കുക , വിവിധ ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും ഈ ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് സാധിച്ചു. മലയാളം കമ്പ്യൂട്ടിങ് കുട്ടികൾ വളരെ വേഗം സ്വായത്തമാക്കി. മലയാളം ടൈപ്പിംഗിലൂടെ കുട്ടികൾ മാഗസിൻ നിർമ്മാണത്തിലേക്ക് കടന്നു.സ്വരാക്ഷരങ്ങൾ, വ്യഞ്ജനാക്ഷരങ്ങൾ, ചില്ലക്ഷരങ്ങൾ എന്നിവ തെറ്റില്ലാതെ ടൈപ്പ് ചെയ്യാനുള്ള കഴിവ് വിദ്യാർത്ഥികൾ സ്വായത്തമാക്കി.

സ്കൂൾ തല ക്യാമ്പ് ഫേസ് 1

ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ക്യാമ്പ് 31/ 05 / 2025 ഇൽ നടന്നു ഹെഡ്മിസ്ട്രസ് സി. സാലിയമ്മ ഉൽഘാടനം ചെയ്തു .കന്നിഷേ‌ർലി ടീച്ചർ സിമി ടീച്ചർഎന്നിവരാണ് ക്ലാസിന് നേതൃത്വം നൽകിയത് .

വിവരവിനിമയ സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത് . സോഷ്യൽ മീഡിയ പ്ലാ-റ്റ്ഫോമുകളുടെ വളർച്ചയും ഇന്റർനെറ്റിന്റെ വ്യാപനവും മനുഷ്യരുടെ സാമൂഹികവ്യാപാരമണ്ഡലത്തിൽ ഒരുഡിജിറ്റൽ ഇടംകൂടിസാധ്യമാക്കിയിരിക്കുന്നു.ഈപുതിയസാമൂഹികമണ്ഡലത്തിൽസമർത്ഥമായിഇടപെടാനുംക്രിയാത്മകമായി പ്രവർത്തി-ക്കാനുംഒരോവിദ്യാർഥിയുംപ്രാപ്തിനേടേണ്ടതുണ്ട് .ലിറ്റിൽകൈറ്റ്സ്പ്രവർത്തനങ്ങൾ ഇത്തരം കാര്യങ്ങൾകൂടി മുന്നിൽകണ്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത് .

1 word guess game

സോഷ്യൽ മീഡിയ അപ്ലിക്കേഷനുകളുടെ പേര് കണ്ടെത്തുന്ന ഒരു Fun ക്വിസിലൂടെ പ്രവർത്തനങ്ങൾ ആരംഭിച്ചു .

2 റീൽ നിർമ്മാണം

ദീർഘമായ തയ്യാറെടുപ്പും വളരെ വലിയ സാങ്കേതികജ്ഞാനവും കൂടാതെ തന്നെ ആർക്കും ഒരു ലഘുവീഡിയോകണ്ടെന്റ് നിർമ്മിക്കാൻ സാധിക്കും എന്ന ബോധ്യം ഉണ്ടാകുന്ന രീതിയിലാണ് ഈ പ്രവർത്തനം കുട്ടികളിലേക്ക് എത്തിച്ചത്‌

3പ്രൊമോഷൻ വീഡിയോ നിർമ്മാണം( വീഡിയോ എഡിറ്റിംഗ്)

വീഡിയോ നിർമ്മാണത്തിന്റെ ഒരു പ്രധാനപ്പെട്ട ഘട്ടമാണ് വീഡിയോ എഡിറ്റിംഗ്.ഷൂട്ട് ചെയ്തെടുത്ത വീഡിയോ ക്ലിപ്പുകളിലെ , ആവശ്യമില്ലാത്ത ഭാഗങ്ങൾ ഒഴി-വാക്കുക, ഒന്നിലധികം വീഡിയോകൾ കൂട്ടിച്ചേർക്കുക, ശബ്ദം ക്രമീകരണം നടത്തുക20തുടങ്ങിയവയിലൂടെ പ്രദർശന യോഗ്യമായഒരു വീഡിയോ ആക്കി മാറ്റുന്ന പ്രവർത്തന-ങ്ങളാണ് എഡിറ്റിംഗിലൂടെ നടത്തുന്നത്

സെൻ്റ് മേരിസ് ഹൈസ്കൂൾ കല്ലാനോട് ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ച്  സ്കൂൾതല ക്യാമ്പ് ഒന്നാം ഘട്ടം 31-5-2025 ശനിയാഴ്ച നടന്നു.സ്കൂൾ ഐടി ലാബിൽ വച്ച് നടന്ന ക്യാമ്പ് SRG കൺവീനർ Sr സാലിയമ്മ ജോൺ ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസുമാരായ ഷേർലി ജോസഫ് , സിമി ദേവസ്യ എന്നിവർ ക്യാമ്പ് നയിച്ചു.കുട്ടികളെ നാലു ഗ്രൂ പ്പുകളാക്കി ഓരോ ഗ്രൂപ്പും റീൽ തയ്യാറാക്കി അവതരിപ്പിച്ചു.റീലുകൾ നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.ഉച്ചഭക്ഷണത്തിനുശേഷം  Kden liveഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് പരിചയപ്പെട്ടു.സ്കൂൾ സ്പോർട്സ് ഡേ എന്ന വിഷയത്തിൽ പ്രമോ വീഡിയോ തയ്യാറാക്കി.സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട  റീൽസ് തയ്യാറാക്കാൻ അസൈൻമെൻറ് നൽകി. വൈകിട്ട് 4.30 ന് ക്യാമ്പ് അവസാനിച്ചു.പ്രതികൂല കാലാവസ്ഥയിലും എല്ലാ കുട്ടികളും പങ്കെടുത്ത് ക്യാമ്പ് വൻ വിജയമായി തീർന്നു.

2025-2028 ബാച്ച് അംഗത്വ സ്വീകരണം

2025 -28 യൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ അപേക്ഷ ഫോം സീനിയർ ബാച്ച് കുട്ടികൾ സ്വീകരിച്ചു. തുടർന്ന് അവരുടെ മീറ്റിംഗ് നടത്തി. 80 കുട്ടികൾ അപേക്ഷ ഫോം നൽകി . എഴുതുവാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്കുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി .അഭിരുചി പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും വീഡിയോകളും പരിചയപ്പെടുത്തി .

2024 - 27 ബാച്ച് എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് ക്ളാസ്സ്

ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് ഗ്രാഫിക് ഡിസൈണിങ്നെക്കുറിച്ചു കൂടുതൽ പരിശീലനം നൽകി .അതിലൂടെ എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് ചിത്രങ്ങൾ വരയ്ക്കാൻ കൂടുതൽ ആത്മവിശ്വാസം നേടാൻ സാധിച്ചു . അതിലൂടെ ലിറ്റിൽ കൈറ്റ്‌സിലേയ്ക് കൂടുതൽ കുട്ടികളെ ആക‌ർഷിക്കാൻ സാധിച്ചു.

2024-27 batch given animation class to std 8

ആനിമേഷൻ ക്ളാസ്സ്

ഒൻപതാം ക്‌ളാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ എട്ടാം ക്‌ളാസ്സിലെ കുട്ടികൾക്ക് ആനിമേഷൻ ക്ളാസ്സ് നൽകി. കുട്ടികളിൽ ആനിമേഷനെക്കുറിച്ച് കൂടുതൽ താത്പര്യം ജനിപ്പിക്കാൻ കാരണമായി .


ഡിജിറ്റൽ പത്രനിർമ്മാണ പരിശീലനം

രണ്ടായിരത്തി ഇരുപത്തിമൂന്ന് - ഇരുപത്തിയാറ് ബാച്ചിലെ ലിറ്റിൽകൈറ്റ് അംഗങ്ങൾക്ക് ഡിജിറ്റൽ പത്ര നിർമ്മാണത്തിന്റെ ഭാഗമായി പരിശീലനം നൽകുകയുണ്ടായി.പരിശീലനം ലഭിച്ച കുട്ടികളിൽ നിന്ന് എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ച് ഈ അധ്യയന വർഷം ഓരോ ടേമിലും ഒരു പത്രം തയാറാക്കി പ്രസിദ്ധീകരിക്കുവാനുമാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ വാർത്തകളും ഫോട്ടോകളും ഉൾപ്പെടുത്തി ഒരു ഡിജിറ്റൽ പത്രത്തിന്റെ മാതൃക തയ്യാറാക്കുവാൻ കുട്ടികൾക്ക് കഴിഞ്ഞുവെന്ന് പരിശീലകൻ പറഞ്ഞു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തിലെ സ്പെഷ്യൽ അസ്സെംബ്ലിയിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശിപ്പിച്ചു ,കൂടാതെ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്തു.


School Kalolsavam Help desk
School Kalolsavam Help desk

സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ

ഡിജിറ്റൽ വോട്ട്

2025–26 അധ്യായന വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് 2025 ജൂലൈ 15 ന് രാവിലെ 10 മണിക്ക് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി.  കൈറ്റ്‌സ് തയ്യാറാക്കിയ സ്കൂൾ പോൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പൂർണ്ണമായും ഡിജിറ്റൽ രീതിയിൽ സംഘടിപ്പിച്ചു.

തിരഞ്ഞെടുപ്പിനായി ലാപ്‌ടോപ്പിൽ സജ്ജീകരിച്ച കൺട്രോൾ യൂണിറ്റും, മൊബൈൽ ഫോണുകളിൽ സജ്ജീകരിച്ച ബാലറ്റ് യൂണിറ്റും ഉപയോഗിച്ച് വിദ്യാർത്ഥികൾ വോട്ടുചെയ്തു.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ നിർവഹിച്ചു. എസ് പി സി.യും ജെ.ആർ.സി.യും അംഗമായ വിദ്യാർത്ഥികളുടെ സഹായത്തോടെ വളരെ കൃത്യതയോടെ തെരഞ്ഞെടുപ്പ് നടന്നു.

സ്കൂളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളുടെ വോട്ടെടുപ്പ്, അവരുടെ ക്ലാസ്സുകളിൽ സ്ഥാപിച്ചിരുന്ന ബാലറ്റ് യൂണിറ്റുകൾ മുഖേന നടന്നു. പ്രധാന അധ്യാപകൻ ബിജു കെ സി യുടെ നേതൃത്വത്തിൽ, എല്ലാ സ്ഥാനാർത്ഥികളുടെയും സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജയകരമാക്കുന്നതിൽ കൈറ്റ് മെന്റർമാരായ സിമി ദേവസ്യ റെജി കെ ജോർജ്ജ് എന്നിവർ നിർണായക പങ്കുവഹിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചൊല്ലി.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടന്ന ഈ തിരഞ്ഞെടുപ്പ്, വിദ്യാർത്ഥികളിൽ ജനാധിപത്യ മൂല്യങ്ങളും ഡിജിറ്റൽ പഠനവും ഏകകാലത്ത് വളർത്തിയെടുത്ത ഒരു മാതൃകാപരമായ പരിപാടിയായി.

സത്യപ്രതിജ്ഞ
സത്യപ്രതിജ്ഞ






school Kalolsavam Documentation
school Kalolsavam Documentation