സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
| Home | 2024-27 | 2025-28 | 2026-29 |
ഫ്രീഡം ഫെസ്റ്റ് 2025
ഫ്രീഡം ഫെസ്റ്റിലെ ഭാഗമായി മറ്റുള്ള കുട്ടികൾക്ക് റോബോട്ടിക്സിന്റെ ക്ലാസും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചിട്ടുള്ള പ്രസന്റേഷനും നടത്തുകയുണ്ടായി .2025 അക്കാദമിക വർഷത്തിന്റെ ഫ്രീഡം ഫെസ്റ്റിവൽ പൂർവാധികം ഭംഗിയായി ആഘോഷിക്കാൻ സാധിച്ചു .പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മരറ്റക്ലാസിലെ കുട്ടികൾക്ക് റോബോട്ടിക്സ് ക്ലാസുകൾ നൽകുകയും സോഫ്റ്റ്‌വെയറിനെ കുറിച്ചിട്ടുള്ള പ്രസന്റേഷനും അധ്യാപകർക്കും കുട്ടികൾക്കും എടുക്കുകയും ഉണ്ടായി. കൂടാതെ റോബോട്ടിക് ഫെസ്റ്റ് കുട്ടികളുടെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.
അസംബ്ലി
2025 സെപ്റ്റംബർ 22-ന് സെൻറ് മേരീസ് ഹൈസ്കൂളിൽ നടന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തോടനുബന്ധിച്ച് ഒരു പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. അഞ്ച് മുതൽ പത്ത് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്.
പ്രതിജ്ഞ
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി നടന്ന അസംബ്ലിയിൽ സിമി ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സന്ദേശം
മാർഷൽ വി ഷോബിൻ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെക്കുറിച്ചുള്ള സന്ദേശം വിദ്യാർത്ഥികൾക്ക് നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ എങ്ങനെ ഉപയോഗിക്കാം, അവ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം എന്താണ് എന്നിവ ഈ സന്ദേശത്തിലൂടെ വിദ്യാർത്ഥികൾക്ക് മനസ്സിലാക്കാൻ സാധിച്ചു.
പോസ്റ്റർ പ്രദർശനം
എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പോസ്റ്ററുകൾ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ഈ പോസ്റ്ററുകൾ വളരെ ആകർഷകമായി ഒരുക്കിയിരുന്നത് വിദ്യാർത്ഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി.
റോബോട്ടിക്സ് വിഭാഗം
റോബോട്ടിക്സ് വിഭാഗം പരിപാടിക്ക് കൂടുതൽ നിറം നൽകി. മാർഷൽ വി ഷോബിൻ ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള സെൻസറുകളുടെ പ്രവർത്തനം പരീക്ഷണങ്ങളിലൂടെ വിശദീകരിച്ചു. ഈ പ്രായോഗിക പ്രദർശനം വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നൽകി.
റോബോട്ടിക്സ് ക്ലാസ്
സെൻറ് മേരീസ് ഹൈസ്സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി 2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ റിച്ചാഡ് റ്റി നിക്സൺ , 2 മാർഷൽ എന്നിവരുടെ നേതൃത്വത്തിൽ റോബോട്ടിക്സ് ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും ഈ ക്ലാസ്സിൽ പങ്കെടുത്തു.
ഈ ക്ലാസ്സിൽ, ആർഡിനോ കിറ്റിലെ ഉപകരണങ്ങൾ, അവയുടെ ഉപയോഗങ്ങൾ, സെൻസറുകളുടെ പ്രവർത്തനരീതി, സാധ്യതകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായ അറിവ് നൽകി. ഈ പ്രവർത്തനം പത്താം ക്ലാസിലെ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളെ കൂടുതൽ സജ്ജരാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ചിത്രരചനാ മത്സരങ്ങൾ
ജിമ്പ് , ഇങ്ക്‌സ്‌കേപ്പ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച്, 2023-26, 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി ലോഗോ ഡിസൈൻ മത്സരങ്ങളും, ചിത്രരചനാ മത്സരങ്ങളും സംഘടിപ്പിച്ചു.
സെമിനാർ
ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ ഉപയോഗിക്കാൻ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും അതിന്റെ പ്രാധാന്യവുമാണ് സെമിനാറിൽ പരിചയപ്പെടുത്തിയത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ കേവലം സൗജന്യം എന്നതിലുപരി, കോഡ് പഠിക്കാനും പങ്കുവെക്കാനും മെച്ചപ്പെടുത്താനുമുള്ള സ്വാതന്ത്ര്യമാണ് നൽകുന്നതെന്ന് സിമി ടീച്ചർ ഊന്നിപ്പറഞ്ഞു. സാങ്കേതികവിദ്യയിൽ സജീവമായി ഇടപെടാനും, കാലോചിതമായി അപ്‌ഡേറ്റ് ചെയ്യാനും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാകണം എന്ന ശക്തമായ സന്ദേശവും ടീച്ചർ നൽകി. കൂടാതെ, ടീച്ചർ വിദ്യാർത്ഥികൾക്ക് ജിയോജിബ്ര സോഫ്റ്റ്‌വെയറിനെക്കുറിച്ച് വിശദമായ ക്ലാസും നൽകി.