ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
44013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44013
യൂണിറ്റ് നമ്പർLK/2018/44013
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലനെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിജി.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിമി ബി സൈമൺ
അവസാനം തിരുത്തിയത്
08-08-2025Scghs44013

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

അംഗത്തിന്റെ പേര് ക്ലാസ്
1
2
3
4
5
6
7
8


ലിറ്റിൽ കൈറ്റ്സ് 2024-27  ബാച്ചിന്റെ  സ്കൂൾ തല ഒന്നാം ഘട്ട ക്യാമ്പ് നമ്മുടെ സ്കൂളിൽ 29/05/25 ൽ നടന്നു. 40 കുട്ടികളിൽ 38 കുട്ടികൾ ഈ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ 9:30 - ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ.സി. ശോഭിത ഡി.എം ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിന‍ർ  ശ്രീമതി. രമ ടീച്ചർ ക്യാമ്പിനെക്കുറിച്ച് വിവരിച്ചു. RP ആയ ബ്രിജ ടീച്ചർ, Internal RP ആയ സിമി ടീച്ചർ എന്നിവർ ക്യാമ്പിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.  റീൽസ് നിർമാണം, വീഡിയോ നിർമാണം, വീഡിയോ എഡിറ്റിങ് എന്നിവയായിരുന്നു  പ്രധാന പ്രവർത്തനങ്ങൾ. കുട്ടികൾ വളരെ താത്പര്യത്തോടെയും രസകരമായും ഈ പ്രവർത്തനങ്ങൾ ചെയ്തു.വൈകുന്നേരം 4 മണിക്ക് ക്യാമ്പ്‌ അവസാനിച്ചു.

ക്ലാസുകൾ

എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നു. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം, മൊബൈൽ ആപ്പ് നിർമ്മാണം, എ.ഐ,റോബോട്ടിക്സ്, മീഡിയ ഡോക്യുമെന്റേഷൻഎന്നീ മേഖലകളിൽ പ്രത്യേകം ക്ലാസുകൾ നൽകുന്നു. എല്ലാ കുട്ടികളും സജീവമായി ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്യുന്നു. കുട്ടികളുടെ വർക്ക് ഡയറി, ലീഡേഴ്സ് ഡയറി എന്നിവ കൃത്യമായി വിലയിരുത്തുകയും ചെയ്യുന്നു.

റോബോട്ടിക് ഫെസ്റ്റ്

 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് സ്കൂൾതലത്തിൽ നടത്തുകയുണ്ടായി.വിവിധ എ.ഐ സാധ്യതകളെ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ ഉത്പന്നങ്ങൾ തയ്യാറാക്കുകയും അതിന്റെ ഡെമോൺസ്ട്രേഷൻ നടത്തുകയും ചെയ്തു. സ്കൂളിലെ അധ്യാപകർ,മറ്റു കുട്ടികൾ, പി.ടി.എ അംഗങ്ങൾ എന്നിവർ റോബോട്ടിക് ഫെസ്റ്റ് സന്ദർശിക്കുകയും കുട്ടികളോട് ഇതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വളരെ നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.

സ്കൂൾ പ്രവർത്തനങ്ങൾ ഡോക്യുമെന്റേഷൻ

  ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രധാന ദിനാചരണങ്ങൾ, പ്രത്യേക പരിപാടികൾ എന്നിവ  ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തന്നെ ഫോട്ടോയും വീഡിയോയും എടുക്കുകയും അത് എഡിറ്റ് ചെയ്ത് ഡോക്യുമെന്റ്റേഷൻ വർക്കുകൾ നടത്തുകയും ചെയ്തു വരുന്നു.