സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2024-27
| 44013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44013 |
| യൂണിറ്റ് നമ്പർ | LK/2018/44013 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | നെയ്യാറ്റിൻകര |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ബാലരാമപുരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ജിജി.ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമി ബി സൈമൺ |
| അവസാനം തിരുത്തിയത് | |
| 07-08-2025 | Scghs44013 |
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾ level phase 1 camp നമ്മുടെ സ്കൂളിൽ 29/05/25 ൽ നടന്നു. 40 കുട്ടികളിൽ 38 കുട്ടികൾ ഈ camp-ൽ പങ്കെടുത്തു. രാവിലെ 9:30 - ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് റവ.സി. ശോഭിത D.M ക്യാമ്പ് ഔദ്യോഗികമായി ഉദ്ഘാടനംചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീമതി. രമ ടീച്ചർ ക്യാമ്പിനെക്കുറിച്ച് വിവരിച്ചു. RP ആയ ബ്രിജ ടീച്ചർ, Internal RP ആയ സിമി ടീച്ചർ എന്നിവർ ക്യാമ്പിൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. റീൽസ് നിർമാണം, വീഡിയോ നിർമാണം, വീഡിയോ എഡിറ്റിങ് എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. കുട്ടികൾ വളരെ താത്പര്യത്തോടെയും രസകരമായും ഈ പ്രവർത്തനങ്ങൾ ചെയ്തു.വൈകുന്നേരം 4 മണിക്ക് ക്യാമ്പ് അവസാനിച്ചു.
ക്ലാസുകൾ
എല്ലാ ബുധനാഴ്ചകളിലും കുട്ടികൾക്ക് ക്ലാസുകൾ നൽകുന്നു. ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം, മൊബൈൽ ആപ്പ് നിർമ്മാണം, എ.ഐ,റോബോട്ടിക്സ്, മീഡിയ ഡോക്യുമെന്റേഷൻഎന്നീ മേഖലകളിൽ പ്രത്യേകം ക്ലാസുകൾ നൽകുന്നു. എല്ലാ കുട്ടികളും സജീവമായി ക്ലാസ്സിൽ പങ്കെടുക്കുകയും ചെയ്യുന്നു. കുട്ടികളുടെ വർക്ക് ഡയറി, ലീഡേഴ്സ് ഡയറി എന്നിവ കൃത്യമായി വിലയിരുത്തുകയും ചെയ്യുന്നു.