സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 7 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Velamcode stgeorgehs (സംവാദം | സംഭാവനകൾ)
സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്
വിലാസം
വേളംകോട്

കോഴിക്കോട് ജില്ല
സ്ഥാപിതം01 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
07-12-2009Velamcode stgeorgehs



ചരിത്ര പ്രസിദ്ധമായ കോഴിക്കോട് ജില്ലയ്ക്ക് മകുടം ചാര്‍ത്തിക്കൊണ്ടും കുടിയേറ്റ മേഖലയുടെ സിരാകേന്ദ്രവുമായ സെന്‍റ് ജോര്‍ജ്ജ് ഹൈസ്കൂള്‍ വേളംകോട് , കോടഞ്ചേരി പഞ്ചായത്തിലെ നടുനായക സ്ഥാനത്ത് പരിലസിയ്ക്കുന്നു. ആദ്യ മാനേജരായ വര്‍ക്കിച്ചേട്ടനില്‍ നിന്ന് ​​ ഇതിന്റെ സാരഥ്യം ഏറ്റെടുത്തത് തിരുവല്ല രൂപതയുടെ അദ്ധ്യക്ഷന്‍ സഖറിയാസ് മാര്‍ അത്തനാസിയോസ് പിതാവാണ്. തുടര്‍ന്ന് ബത്തേരി രൂപത രൂപം കൊണ്ടപ്പോള്‍ ഈ സ്ഥാപനം രൂപതയുടെ നിയന്ത്രണത്തിലാവുകയും പിന്നീട് ബഥനി സിസ്റ്റേഴ്സ് ഏറ്റെടുക്കുകയും ചെയ്തു..

ചരിത്രം

ശ്രീമാന്‍ M.J.വര്‍ക്കി അവറുകളുടെ നേതൃത്വത്തില്‍ 1949 ജൂലൈ 1 ന് ഒരു എയ്ഡഡ് എലിമെന്ററി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.അന്നത്തെ പ്രധാനാദ്ധ്യാപകന്‍ ശ്രീ.ശേഖരന്‍ മാസ്റ്ററായിരുന്നു. 1956 ല്‍ ഇതിനെയൊരു പൂര്‍ണ്ണ ഹയര്‍ എലിമെന്ററി സ്കൂളായി ഉയര്‍ത്തി. പിന്നീട് തിരുവല്ല രൂപതാദ്ധ്യക്ഷന്‍ ബഥനി സിസ്റ്റേഴ്സിനായി ഇത് വിട്ടുകൊടുത്തു. 1983 ല്‍ ആണ് ഇതൊരു ഹൈസ്കൂളായി ഉയര്‍ന്നത്. ഇപ്പോള്‍ ഇതിന്റെ ഹെഡ് മാസ്റ്റര്‍ പി.പി.ജോര്‍ജ്ജ് ആണ്.

ഭൗതികസൗകര്യങ്ങള്‍

ഏഴ് ഏക്കര്‍ ഭൂമിയിലാണ് ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒന്ന് മുതല്‍ പത്ത് വരെ 2 ബ്ലോക്കുകളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. വിപുലമായ ലൈബ്രറിയും, സയന്‍സ് ലാബും , ആധുനിക സൗകര്യങ്ങളോട്കൂടിയ സ്മാര്‍ട്ട്റൂമും , കംപ്യൂട്ടര്‍ ലാബും ഇതിന്റെ സവിശേഷതയാണ്. കംപ്യൂട്ടര്‍ ലാബിലും സ്മാര്‍ട്ട്റൂമിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ സുഗമമായ യാത്രയ്ക്ക് രണ്ട് സ്കൂള്‍ ബസ്സും മാനേജ്മെന്റ് ​ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി. (Boys & Girls wing)
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ജാഗ്രതാ സമിതി
  • ജനാധിപത്യവേദി.

മാനേജ്മെന്റ്

ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ ഏജന്‍സി ആണ് സ്കൂളിന്റെ മാനേജ്മെന്റ്. റവ.സി.തേജസ് S.I.C യാണ് ഇപ്പോഴത്തെ മാനേജര്‍. കേരളം ,തമിഴ് നാട് കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ പത്തോളം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949 - 50 ശേഖരന്‍ നായര്‍
1950 - 51 ഗോപാലന്‍ നായര്‍
1951 - 52 റ്റി.സി.കുര്യാക്കോസ്
1952 - 53 കെ.എം.മേരി
1953 - 54 ഇ.ഐ.ബാലകൃഷ്ണന്‍
1954 - 57 പി.ഡി.തോമസ്
1957 - 59 ഇ.ഐ.ബാലകൃഷ്ണന്‍
1959 - 60 കെ.മത്തായിക്കുഞ്ഞ്
1960 - 70 ഇ.ഐ.ബാലകൃഷ്ണന്‍
1970 - 75 സിസ്റ്റര്‍ മേരിദേവസഹായം
1975 - 80 സിസ്റ്റര്‍ മേരിമഗ്ദലന്‍
1980 - 83 സിസ്റ്റര്‍ തൈബൂസ്
1983 - 85 Vacant
1985 - 87 Fr.വി.പി.ജോണ്‍
1987 - 91 കെ.എം. ജേക്കബ്
1991 - 98 സിസ്റ്റര്‍ ജോസറ്റ
1998 - 07 സിസ്റ്റര്‍ ത്രേസ്യാമ്മ വി.യു.
2007 - 09 സിസ്റ്റര്‍ റീത്താമ്മ ആന്റണി
2009 onwards പി.പി.ജോര്‍ജ്ജ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ‍ ലാലി ജെയിംസ് (അസിസ്റ്റന്റ്. ഡയറക്ടര്‍ കൃഷി വകുപ്പ്)
  • എം.വി. മര്‍ ക്കോസ് (അ.സെക്രട്ടറി . സെക്രട്ടറിയേറ്റ് തിരുവനന്തപുരം)
  • പി.കെ.ഏലിയാസ് (ഡെപ്യൂട്ടി തഹസില്‍ദാര്‍ .റവന്യു വകുപ്പ് കോഴിക്കോട്)
  • ജോര്‍ജ്ജ് ‍ഞാളികത്ത് (കേണല്‍ . ആര്‍മി വിഭാഗം)
  • സജി ജോര്‍ജ്ജ് (100.M ദേശീയ ചാമ്പ്യന്‍ )
  • പി.കെ. രവീന്ദ്രന്‍ (മാതൃഭൂമി ​​​എഡിറ്റര്‍)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക