2018 ലാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് ആരംഭിച്ചത്. പ്രവേശന പരീക്ഷയിലൂടെയാണ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‌വെയർ, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ് & ഇലക്ട്രോണിക്സ്, സൈബർ സുരക്ഷ, തുടങ്ങിയ വിവധ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കുന്നു. സാങ്കേതിക വിദ്യയിൽ അഭിരുചിയും അറിവും ഉള്ള കുട്ടികളുടെ കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് . ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ്ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്.