ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ് പി.ടി.എ 28-7-2025 തിങ്കൾ

ഒന്നു മുതൽ 10 വരെയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി.

19042 LP Class PTA 28-7-2025
19042 UP Class PTA 28-7-2025
19042 HS Class PTA 28-7-2025

യുപി ക്ലാസിലെയും ഹൈസ്കൂൾ ക്ലാസിലെയും പഠനത്തിലുംഗ്രേഡിലും മാർക്കിലുള്ള വ്യത്യാസങ്ങൾ ,യൂണിഫോം ,പാഠപുസ്തകങ്ങൾ

കുട്ടികളുടെ ബാഗ് പുസ്തകങ്ങൾ എന്നിവ ഇടയ്ക്ക് പരിശോധിക്കുക, ക‍ൃത്യനിഷ്ഠത, ലിപ്സ്റ്റിക്ക് , സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങൾ എന്നിവയെ ക‍ുറിച്ച്, അമിതമായ മിഠായി കഴിക്കൽ, പാഠപ‍ുസ്തകങ്ങൾ ക‍ൃത്യമായി വായിക്കുക,സ്കൂളിലേക്ക് കുട്ടികൾ വരുന്നില്ലെങ്കിൽ ക്ലാസ് ടീച്ചേഴ്സിനെ നിർബന്ധമായും അറിയിക്കുക , കുട്ടികൾക്ക് രാവിലെ ഭക്ഷണം നൽകി പറഞ്ഞയക്കണം ഉച്ചഭക്ഷണത്തിന് പ്ലേറ്റ് കൊടുത്തയക്കണം എന്നീ വിവിധ വിഷയങ്ങൾ ചർച്ച ചെയ്‍ത‍ു.

സമഗ്ര പ്ലസ് പരിശീലനം 18-7-2025 വെളളി

"'സമഗ്ര പ്ലസ് പരിശീലനം 1- 18-7-2025"'
"'സമഗ്ര പ്ലസ് പരിശീലനം 2- 18-7-2025"'
"'സമഗ്ര പ്ലസ് പരിശീലനം 3- 18-7-2025"'

സമഗ്ര ഗ‍ുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഒന്ന് മ‍ുതൽ പത്ത് വരെയ‍ുളള ക്ലാസ‍ുകളിലെ അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം നൽകി.ഐ.ടി ലാബിൽ വെച്ച് നടന്ന പരിപാടിയിൽ ടീച്ചിംങ് മാന്വൽ തയ്യാറാക്ക‍ുന്നതിന‍ും, സമർപ്പിക്ക‍ുന്നതിന‍ുമ‍ുളള പരിശീലനം നൽകി. പരിശീലനത്തിന് ലിറ്റിൽ കൈറ്റ് മെന്റർ ഷഹർബാൻ.കെ നേത‍ൃത്വം നൽകി.


വിവിധ ക്ലബ്ബ‍ുകള‍ുടെയ‍ും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങള‍ുടെയ‍ും ഉദ്ഘാടനം -കലയ‍ും സാഹിത്യവ‍ും  സംഗമിച്ച‍ു

"'ഉദ്ഘാടനം"'
"'ഹെഡ്മാസ്‍റ്റർ സംസാരിക്ക‍ുന്ന‍ു"'
"'പി.ടി.എ പ്രസിഡന്റ് സംസാരിക്ക‍ുന്ന‍ു"'

പേരശ്ശനൂർ ഗവ ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം കവിയും നാടക പ്രവർത്തകനും നാടൻപാട്ട് ഗവേഷകനുമായ ഇ.കെ.ഷാജാറാം നിർവഹിച്ചു പി.ടി.എ 'പ്രസിഡണ്ട് ഒ.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടി എ വൈസ് പ്രസിഡൻ്റ് മുസ്തഫ,ഹെഡ് മാസ്റ്റർ  പി.എസ്  ബാബുരാജ്, കെ.കെ പുഷ്പം, ടി.സജിത്ത്, എം. വി.രവീന്ദ്രൻ, കെ. അമ്പിളി, പി.പി.രജനി, എന്നിവർ സംസാരിച്ചു. തുടർന്ന് കഥ, കവിത, നാടൻ പാട്ട് ആസ്വാദനക്കളരിക്ക് ഇ.കെ. ഷാജാറാം നേതൃത്വം നൽകി.



മോട്ടിവേഷൻ ക്ലാസ് 30/6/2025 തിങ്കൾ

'ഹെഡ്‍മാസ്‍റ്റർ ബാബ‍ുരാജ് .പി.എസ് ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
ഷാഹിദ ടീച്ചർ സംസാരിക്ക‍ുന്ന‍ു
സജിത്ത് സർ സംസാരിക്ക‍ുന്ന‍ു
പ‍ുഷ്‍പം ടീച്ചർ സംസാരിക്ക‍ുന്ന‍ു.jpg

മലപ്പ‍ുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയ‍ുടെ ഭാഗമായി പത്താം ക്ലാസിലെ ക‍ുട്ടികൾക്ക് നടത്തുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പര "പെപ്പ് ടോക്ക്" ന് ത‍ുടക്കമായി. വിജയഭേരി കോഡിനേറ്റർ ഷാഹിദ എം.പി സ്വാഗതം പറഞ്ഞ ചടങ്ങ് ഹെഡ്മാസ്റ്റർ ബാബ‍ുരാജ് പി.എസ് ഉദ്ഘാടനം ചെയ്‍ത‍ു. സീനിയർ അസിസ്റ്റൻറ് പ‍ുഷ്പം.കെ.കെ , സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി എന്നിവർ സംസാരിച്ച‍ു. ത‍ുടർന്ന് മോട്ടിവേഷൻ ക്ലാസിന്റെ ഭാഗമായി നൽകിയ വീഡിയോ പ്രദർശനം നടന്ന‍ു

പേ വിഷബാധ ബോധവൽക്കരണ ക്ലാസ് 30/6/2025 തിങ്കൾ

പേ വിഷബാധ ബോധവൽക്കരണ ക്ലാസ്

പേ വിഷബാധയെക്ക‍ുറിച്ച് അവബോധം നൽക‍ുന്നതിനുവേണ്ടി ക‍ുട്ടികൾക്ക് പേ വിഷബാധ ബോധവൽക്കരണ ക്ലാസ് നടത്തി. ക‍ുറ്റിപ്പുറം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശിഹാബ് .കെ.ടി ക്ലാസ് എട‍ുത്തു.ഹെഡ്മാസ്റ്റർ ബാബ‍ുരാജ് പി.എസ്. വാർഡ് മെമ്പർമാരായ മ‍ുഹസ്സിനത്ത് ,വേലായ‍ുധൻ.എം.വി എന്നിവർ സംസാരിച്ച‍ു. രവീന്ദ്രൻ മാഷ് പേവിഷബാധ ബോധവൽക്കരണ സത്യപ്രതിജ്ഞ ചൊല്ലി കൊട‍ുത്തു


ലോക ലഹരി വിര‍ുദ്ധ ദിനം 26-6-2025

നല്ല ചിന്തകൾക്ക് ചിറക‍ുകളേകി ലഹരിക്കെതിരെ...

അസംബ്ലി

പേരശ്ശന്ന‍ൂർ : ജീവിതത്തോടുള്ള മത്സരമാകട്ടെ  ലഹരി എന്ന സന്ദേശം നൽകി പേരശ്ശന്ന‍ൂർ ഗവ.ഹൈസ്‍ക‍ൂളിലെ ലഹരി വിര‍ുദ്ധ ദിന പരിപാടികൾക്ക് ത‍‍ുടക്കമായി.സുംബാ ഡാൻസ് ഫ്ലാഷ് മോബ് ,ലഹരി വിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം ,ലഹരി വിരുദ്ധ പ്രസംഗമത്സരം ,ലഹരി വിരുദ്ധ റാലി,സെമിനാർ,ഡിജിറ്റൽ പെയിന്റിങ്,ക്വിസ് ത‍‍ുടങ്ങി വിവിധ പരിപാടികൾ ക‍ുട്ടികള‍ുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.

വിജയോത്സവം 2025 / 20-6-2025 വെളളി

വിജയോത്സവം ശ്രീ.ദിലീപ് കൈനിക്കര IAS ഉദ്ഘാടനം ചെയ്യ‍ുന്ന‍ു
സദസ്സ് - വിജയോത്സവം 2025
അവാർഡ് വിതരണം- വിജയോത്സവം 2025

പേരശ്ശനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി നടന്ന അനുമോദനസമ്മേളനം  തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ SSLC, പ്ലസ്ടു,ഉന്നത വിജയികൾക്കും LSS USS , ഇൻസ്പെയർ അവാർഡ് ജേതാക്കൾക്കും ട്രോഫികൾ വിതരണം ചെയ്തു.PTA പ്രസിഡണ്ട് ഒ.കെ. സേതുമാധവൻ അധ്യക്ഷത  യോഗത്തിൽ പ്രിൻസിപ്പൽ എ.സുലൈഖ സ്വാഗതവും ഹെഡ്മാസ്റ്റർ കെ . ബാബുരാജ് നന്ദിയും പറഞ്ഞു. വി.ടി. റസാഖ്, വി.എ. മുസ്തഫ, നിസാർ, അബ്ദുറഹ്മാൻ, ടി. സജിത് എന്നിവർ ആശംസകൾ നേർന്നു.

വായനമാസാചരണം - 2025 ജ‍ൂൺ 19- ജ‍ൂലൈ 19

പ്വായനാ മാസാചരണം -പരിപാടികൾ 2025
വായനാ മാസാചരണം -ചടങ്ങ്
ഷീല ടീച്ചർ സ്‍ക‍ൂൾ ലൈബ്രറിയിലേക്ക് പ‍ുസ്‍തകം കൈമാറ‍ുന്ന‍ു

വായനമാസാചരണത്തിന് തുടക്കം ക‍ുറിച്ച‍ു കൊണ്ട‍ുള്ള പരിപാടികള‍ുടെ   ഉദ്ഘാടനം ജൂൺ 19 ന് പ്രത്യേക അസംബ്ലിയിൽ ഡെപ്യ‍ൂട്ടി ഹെഡ് മിസ്‍ട്രസ് കെ.കെ.പ‍ുഷ്പം ടീച്ചർ നിർവഹിച്ച‍ു. എം.വി.രവീന്ദ്രൻ പി.എൻ .പണിക്കർ അനുസ്മരണം നടത്തി. 8C യിലെ ഫാത്തിമ ഹിബ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊട‍ുത്തു. 9 B യിലെ ഗായത്രി പ‍ുസ്തകപരിചയവ‍ും 8B യിലെ അനുരുദ്ര കവിപരിചയവ‍ും നടത്തി. സ്കൂൾ ലൈബ്രറിയിലേക്ക് ഷീലടീച്ചർ 71 പ‍ുസ്തകങ്ങൾ സംഭാവന നൽകി. ബാലവേല വിരുദ്ധ പോസ്റ്റർ രചനയിൽ 8 B യിലെ വി.കെ.നിവേദിതയ‍ും, കെ.നിഹാല‍ും, ഷിഫ്ന ഷെറിനും യഥാക്രമം 1,2,3 സ്ഥാനങ്ങൾ പങ്കിട്ട‍ു'

ഈദ് ഫെസ്റ്റിനോടനുബന്ധിച്ച മാപ്പിളപ്പാട്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സജിത് മാഷ്, പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ച‍ു.

പ്രവേശനോത്സവം 2025 / 02-06-2025 തിങ്കൾ

പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ
പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ
പ്രവേശനോത്സവം 2025 കാഴ്ചകളില‍ൂടെ
ലിറ്റിൽ കൈറ്റ് എക്സിബിഷൻ കാണ‍ുന്ന ക‍ുട്ടികൾ
AI പരിചയപ്പെട‍ുന്ന അമ്മമാർ

2025 -26 അധ്യയന വർഷത്തെ ജി.എച്ച്.എസ്.എസ് പേരശ്ശന്ന‍ൂരിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ച‍ു. SMC ചെയർമാൻ വി.ടി.അബ‍്‍ദ്ദ‍ുൾ റസാക്ക് അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ഉദ്‍ഘാടനം ചെയ്‍ത‍ു. ഹെഡ്മാസ്റ്റർ പി.എസ്.ബാബ‍ുരാജ് സ്വാഗതം പറഞ്ഞ‍ു.പ്രിൻസിപ്പൽ സ‍ുലൈഖ, പി.ടി.എ വൈസ് പ്രസിഡൻറ് മ‍ുസ്തഫ.വി.എ ,0SA പ്രതിനിധി നിസാർ.സി.പി എന്നിവർ ആശംസകൾ പറഞ്ഞ‍ു.സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി നന്ദി പറഞ്ഞ‍ു.

നവാഗതർക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി.അക്ഷര തൊപ്പി വെച്ച് പ്രവേശന ഹാളിലേക്ക് പ‍ൂക്കൾ നൽകി സ്വീകരിച്ച‍ു .സമ്മാനമായി കളർബ‍ുക്ക്, ക്രയോൺസ്, നോട്ട്ബ‍ുക്ക് എന്നിവ നൽകി. തുടർന്ന് എൽ .പി വിഭാഗം ക‍ുട്ടികള‍ുടെ വെൽക്കം ഡാൻസ്, യ‍ു.പി വിഭാഗം ക‍ുട്ടികള‍ുടെ ലഹരിക്കെതിരെയ‍ുള്ള നൃത്തശില്പം എന്നിവ ഉണ്ടായിരുന്നു. ഇതിനോടന‍ുബന്ധിച്ച് ലിറ്റിൽകൈറ്റ് യൂണിറ്റിന്റെ പ്രവേശനോത്സവ‍ും നടന്ന‍ു.ലിറ്റിൽ കൈറ്റ് പരിശീലനം നൽക‍ുന്ന സോഫ്റ്റ്‌വെയറ‍ുകൾ അവയ‍ുടെ ഉപരിപഠനത്തിനായ‍ുള്ള സ്ഥാപനങ്ങൾ ജോലി സാധ്യതകൾ എന്നിവ പരിചയപ്പെട‍ുന്ന എക്സിബിഷന‍ും,ലിറ്റിൽ കൈറ്റ് സിലബസ്,പ്രവേശന പരീക്ഷ എന്നിവ ഉൾപ്പെട‍ുത്തിയ സെമിനാറ‍ും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തി. തുടർന്ന് ക‍ുട്ടികൾക്ക് മധ‍ുരം നൽകി.

പരിസ്ഥിതി ദിനം - 2025 - 05-06-2025 വ്യാഴം

പരിസ്ഥിതി ദിനം ആഘോഷങ്ങൾ


"എത്ര മനോഹരമായ വാസ്തുവിദ്യ മനുഷ്യർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞാല‍ും, ഒരു മരം പോല‍ുള്ള അത്ഭുതകരമായ ഒരു വസ്തു അവർക്ക് ഒരിക്കല‍ും സൃഷ്ടിക്കാൻ കഴിയില്ല." എന്ന പിയർ ല‍ൂയിജി നെർവിയ‍ുടെ വാക്ക‍ുകളെ അന്വർഥമാക്കിക്കൊണ്ടായിര‍ുന്ന‍ു പേരശ്ശന്ന‍‍ൂർ സ്‍ക‍ൂളിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ.

            അഞ്ച‍ു പതിറ്റാണ്ടിലേറെയായി കുരുന്നുകൾക്ക് തണലായി നിന്ന ആൽമര മ‍ുത്തശ്ശിയെയ‍ും, ആൽമരം നട്ട മ‍‍ുത്തശ്ശൻമാരെയ‍ും ആദരിക്ക‍ുന്ന ചടങ്ങ് ഏറെ ഹ‍ൃദ്യമായിര‍ുന്ന‍ു. മ‍ുഹമ്മദ് ക‍ുട്ടി ഹാജി,  വേലായ‍ുധേട്ടൻ പരമേശ്വരേട്ടൻ എന്നിവരാണ് 1973 ൽ സ്‍ക‍ൂൾ മ‍ുറ്റത്ത് ആൽമരങ്ങൾ നട്ടത്.ഒരു തൈ നട്ട് പേരശ്ശന്നൂരിന്റെ തണലായി മാറ‍ുകയായിരുന്നു ഇവർ.

പ്രകൃതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ട‍ുളള "പ്രകൃതി എന്റെ കൂട്ടുകാരൻ" എന്ന പരിപാടിയിൽ ക‍ുര‍ുന്ന‍ുകൾ കയ്യൊപ്പ് പതിപ്പിച്ച‍ും,തൈകൾ നട്ട‍ും പരിസ്ഥിതി ദിനം മനോഹരമാക്കി. കഥ,കവിത,ലേഖനം,ക്വിസ്,സെമിനാർ,പോസ്റ്റർ നിർമ്മാണം പ‍ൂന്തോട്ട വിപ‍ുലീകരണം എന്നീ വിവിധ പരിപാടികള‍ും നടന്ന‍ു.