ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/പ്രവർത്തനങ്ങൾ/2025-26
ജി.എച്ച്.എസ്.എസ് നൂറാം വാർഷിക സമാപനസമ്മേളനം - 2026 ജനുവരി 17,18
കുറ്റിപ്പുറം വിദ്യാഭ്യാസ, ആരോഗ്യ മേ ഖലകളിൽ കേരളം കൈവരിച്ച നേട്ടം ഏറെ അഭിമാനാർഹമെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ. പേരശ്ശന്നൂർ ജിഎ ച്ച്എസ്എസ് നൂറാം വാർഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്തർദേ ശീയ നിലവാരമുള്ള സ്കൂളുകൾ ഒട്ടേ റെയാണ്. ജനകീയ ഇടപെടലുകളും ജനപ്രതിനിധികളുടെ ഇടപെടലുകളും ശക്തമായത് വലിയ വികസന മുന്നേറ്റങ്ങൾക്കു കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
പൂർവ്വവിദ്യാർ ത്ഥി -അധ്യാപക സംഗമവും ഹയർസെക്കൻഡറി വിഭാഗത്തിന് നബാർഡ് സഹാ യത്തോടെ നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചാ യത്തംഗം വസീമ വേളേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. അജയൻ, പഞ്ചായത്ത് പ്രസിഡൻ്റ് കൈപ്പ ള്ളി ള്ളി അബ്ദുള്ളക്കുട്ടി, എ. സുലൈഖ, മാനവേന്ദ്രനാഥ്, സൈഫുന്നീസ, ടി.കെ. സ്മിത, ബുഷ്റ കവർ തൊടിയിൽ, പ്രദീപ് പേരശ്ശന്നൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഞായറാഴ്ച വൈകീട്ട് ആറിന് കുട്ടി കളുടെ കലാപരിപാടികളും ഗാനമേളയും നടന്നു.
ഹൈസ്കൂളിൽ രക്ഷിതാക്കളുടെ യോഗം; പഠന പിന്തുണ ശക്തമാക്കാൻ ആഹ്വാനം -2025 നവംബർ 21 വെളളി
മിഡ്-ടേം പരീക്ഷകളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിൽ രക്ഷിതാക്കളുടെ യോഗം നടന്നു. ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ പഠനത്തിലും ,പ്രകടനത്തിലും കൂടുതൽ മുന്നേറ്റം വരുത്താനായി വീട്ടിലെ പഠനാന്തരീക്ഷം ശക്തമാക്കേണ്ടതുണ്ടെന്നായിരുന്നു യോഗത്തിന്റെ മുഖ്യ സന്ദേശം.
അധ്യാപകർ വിശദീകരിച്ച പഠന റിപ്പോർട്ടുകളിൽനിന്ന് കുട്ടികൾക്ക് വേണ്ടിടത്ത് വ്യക്തിപരമായ ശ്രദ്ധയും പഠനപരമായ മാർഗനിർദേശവും അനിവാര്യമാണെന്ന് രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു. “എല്ലാ പരീക്ഷയും കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ഒരു അവസരമാണ്; മികച്ച വിജയം ഉറപ്പാക്കാൻ വീട്ടിൽനിന്നുള്ള പിന്തുണ നിർണ്ണായകമാണ്” എന്ന് അധ്യാപകർ വ്യക്തമാക്കി.
രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കുട്ടികളുടെ അക്കാദമിക വളർച്ചക്ക് കൈകോർക്കുമ്പോഴാണ് മികച്ച വിജയം കൈവരിക്കാനാകുന്നത് എന്ന അഭിപ്രായത്തോടെ യോഗം സമാപിച്ചു.
പാസ്‍വേഡ് - മോട്ടിവേഷൻ ക്ലാസ്
2025 ഒക്ടോബർ 25 ശനി
പേരശ്ശനൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ തലത്തിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിൻ്റെ കീഴിൽ നടത്തിവരുന്ന പാസ്‌വേഡ് വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് നടന്നു. പി.ടി.എ പ്രസിഡൻ്റ് ഒ.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ എം.വി വേലായുധൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്ററർ പി.എസ് ബാബുരജ് സ്വാഗതം പറഞ്ഞു.എസ് എം സി ചെയർമാൻ വി.ടി അബ്ദുൾ റസാഖ്, പി.ടി.എ വൈസ് പ്രസിഡൻ്റ് മുസ്തഫ വി എ ,സീനിയർ അസിസ്റ്റൻ്റ് പുഷ്പം കെ.കെ എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ, കരിയർ ഗൈഡൻസ്, ഗോൾസെറ്റിംഗ്, ടൈം മാനേജ്മെൻ്റ്, ലീഡർഷിപ്പ് വ്യക്തിത്വ വികസനം എന്നീ സെഷനുകളിൽ മുഹമ്മദ് റാഫി എം.വി , ഹിഷാം പി എന്നിവർ ക്ലാസ് നയിച്ചു. CCMY പെരിന്തൽമണ്ണ പ്രിൻസിപ്പൽ ശ്രീമതി റജീന.പി ക്യാമ്പ് വിശദീകരണം നടത്തി.
വാർഡ് മെമ്പർ മുഹ്‌സിനത്ത് പി ഉദ്ഘാടനം ചെയ്ത സമാപന ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ടി. സജിത്ത് സ്വാഗതം പറഞ്ഞു. ക്യാമ്പ് കോഡിനേറ്റർ ഷാഹിദ മണ്ടായപ്പുറം നന്ദി പറഞ്ഞു
പി.ടി.എ ജനറൽബോഡി യോഗം 2025 ഒക്ടോബർ 17 വെളളി
സ്വാഗതം അബ്ദുറഹ്മാൻ.ടി( സ്റ്റാഫ് സെക്രട്ടറി എച്ച്.എസ്.എസ്), അധ്യക്ഷൻ ഒ.കെ സേതുമാധവൻ (പിടിഎ പ്രസിഡണ്ട് ),ആശംസകൾ മുഹമ്മദ് മുസ്തഫ വി എ (പിടിഎ വൈസ് പ്രസിഡൻറ്), അബ്ദുൽ റസാഖ്.വി.ടി,(എസ് എം സി ചെയർമാൻ), റംല (എം പി ടി എ പ്രസിഡൻറ്), റിപ്പോർട്ട് അവതരണം സുലൈഖ എ( പ്രിൻസിപ്പൽ), വരവ് ചെലവ് കണക്ക് അവതരണം ബാബുരാജ് പി എസ് (ഹെഡ്മാസ്റ്റർ), നന്ദി സ്റ്റാഫ് സെക്രട്ടറി സജിത്ത് ടി, ( സ്റ്റാഫ് സെക്രട്ടറി എച്ച്.എസ്) എന്നീ ഔദ്യോദിക ചടങ്ങുകൾക്ക് ശേഷം പുതിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പും നടന്നു. ഒ.കെ സേതുമാധവൻ (പിടിഎ പ്രസിഡണ്ട് ), സബ്‍ന (എം പി ടി എ പ്രസിഡൻറ്),മുഹമ്മദ് മുസ്തഫ വി എ (പിടിഎ വൈസ് പ്രസിഡൻറ്), അബ്ദുൽ റസാഖ്.വി.ടി,(എസ് എം സി ചെയർമാൻ) എന്നിവർ ചേർന്ന 21 അംഗ പ.ടി.എ കമ്മറ്റി രൂപീകരിച്ചു
LP,UP വിഭാഗം സാനിറ്ററി യൂണിറ്റ് ഉദ്ഘാടനം 2025 ഒക്ടോബർ 16 വ്യാഴം
LSGD കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2025 -2026 വാർഷിക പദ്ധതി ജി.എച്ച്.എസ്.എസ് പേരശ്ശനൂർ LP,UP വിഭാഗം സാനിറ്ററി യൂണിറ്റ്
2025 ഓക്ടോബർ 16 വ്യാഴം 11.00 AM ജി.എച്ച്.എസ്.എസ് പേരശ്ശനൂർ ഉദ്ഘാടനം : ശ്രീമതി. വസീമ വേളേരി (പ്രസിഡന്റ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്), അധ്യക്ഷ : നസീറ പറതൊടി (പ്രസിഡന്റ്, കുറ്റിപ്പുറം പഞ്ചായത്ത്)വാർഡ് മെമ്പർ എം.വി.വേലായുധൻ,(പിടിഎ പ്രസിഡണ്ട് ),ആശംസകൾ മുഹമ്മദ് മുസ്തഫ വി എ (പിടിഎ വൈസ് പ്രസിഡൻറ്), അബ്ദുൽ റസാഖ്.വി.ടി,(എസ് എം സി ചെയർമാൻ)ബാബുരാജ് പി എസ് (ഹെഡ്മാസ്റ്റർ), സ്റ്റാഫ് സെക്രട്ടറി സജിത്ത് ടി എന്നിവർ സംസാരിച്ചു.
എന്റെ സ്‍കൂൾ എന്റെ അഭിമാനം 2025 - 2025 ഒക്ടോബർ 9 വ്യാഴം
KITE VICTERS സംഘടിപ്പിക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകളെക്കുറിച്ചുള്ള റീൽസ് മത്സരത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ് യൂണിറ്റ് സ്കൂളിന്റെ മികവ്, വ്യത്യസ്തമായ പ്രവർത്തനങ്ങൾ, അക്കാദമിക് മാതൃകകൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ ഫലപ്രദമായ വിനിയോഗം തുടങ്ങിയവ ഉൾപ്പെടുത്തികൊണ്ട് റീൽസ് നിർമ്മിച്ചു.വീഡിയോ റെക്കോർഡിങ്ങ്, എഡിറ്റിങ്ങ് എന്നിവ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നടത്തി. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗമായ ഗായത്രി പി വോയിസ് ഓവർ നൽകി
വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
"കലാരവം 2025" - സ്കൂൾ കലാമേള, 2025 സെപ്തംബർ 25,26
2025 26ലെ സ്കൂൾ കലാമേള "കലാരവം 2025" സെപ്റ്റംബർ 25,26 തീയതികളിലായി നടന്നു. പ്രിൻസിപ്പൽ സുലൈഖ.എ സ്വാഗതം പറഞ്ഞ ചടങ്ങ് പി.ടി.എ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു പി.ടി.എ വൈസ് ചെയർമാൻ മുസ്തഫ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് ,എക്സിക്യൂട്ടീവ് അംഗം ഷാഫി, സ്റ്റാഫ് സെക്രട്ടറിമാരായ അബ്‍ദുറഹിമാൻ, സജിത്ത്.ടി എന്നിവർ ആശംസ അറിയിച്ചു. കൺവീനർ രവീന്ദ്രൻ.എം.വി നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.
നിറങ്ങൾ ഒന്നിച്ചിറങ്ങിയ “ഒളിമ്പിയ 2025”- കായികമേള 2025-26 സെപ്റ്റംബർ 18,19
പേരശ്ശന്നൂർ 19-9-2025 :
ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പേരശ്ശന്നൂരിലെ അത്ലറ്റിക്സ് മീറ്റ് "ഒളിമ്പിയ 2025”, സെപ്റ്റംബർ 18,19 തീയതികളിലായി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. LP, സബ് ജൂനിയർ, ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം നടത്തി.
ലിറ്റിൽ കൈറ്റ്, ബണ്ണീസ്, ബുൾ ബുൾ, കബ്ബ്, ഗൈഡ്സ്, ജെആർസി, വിവിധ ഹൈസുകൾ എന്നിവർ പങ്കെടുത്ത മാർച്ച്പാസ്റ്റോടുകൂടി ആരംഭിച്ച അത്തലറ്റിക്സ് മീറ്റ് പിടിഎ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സുലൈഖ ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് , പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് നിസാർ സി പി , എക്സിക്യൂട്ടിവ് അംഗം ഗഫൂർ എന്നിവർ സന്നിഹിതരായിരുന്നു
സബ് ജൂനിയർ വിഭാഗത്തിൽ ബ്ലൂ ഹൗസും ഗ്രീൻ ഹൗസും 47 പോയന്റോടെ ഒന്നാം സ്ഥാനം പങ്കിട്ടു 43 പോയിന്റുമായി റെഡ് ഹൗസ് രണ്ടാം സ്ഥാനവും 27 വൈറ്റ് ഹൗസ് മൂന്നാം സ്ഥാനത്തും എത്തി.
ജൂനിയർ വിഭാഗത്തിൽ 74 പോയന്റോടെ റെഡ് ഹൗസ് ഒന്നാം സ്ഥാനവും 70 പോയന്റോടെ വൈറ്റ് ഹൗസ് രണ്ടാം സ്ഥാനവും 32 പോയന്റോടെബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും 13 പോയന്റോടെ ഗ്രീൻഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.
സീനിയർ വിഭാഗത്തിൽ 100 പോയിന്റോടെ റെഡ് ഹൗസ് ഒന്നാം സ്ഥാനവും 39 പോയന്റോടെ വൈറ്റ് ഹൗസ് രണ്ടാം സ്ഥാനവും 37 പോയന്റോടെ ബ്ലൂ ഹൗസ് മൂന്നാം സ്ഥാനവും 18 പോയന്റോടെ ഗ്രീൻ ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.മത്സരങ്ങളിൽ വിജയിച്ചവർക്ക് മെഡലും സർട്ടിഫിക്കറ്റും നൽകി.
മാർച്ച് പാസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
.
ഓണാഘോഷം 2025
GHSS പേരശ്ശനൂർ 100-ാം വാർഷികത്തോടനുബന്ധിച്ച് പേരശ്ശനൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ പൂക്കള മത്സരം നടന്നു. വിവിധ ക്ലബ്ബുകളും സ്കൂളും മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സമ്മാനം ടൗൺ ടീം ചാരിറ്റി ക്ലബ്ബ് പൈ ങ്കണ്ണൂർ നേടി. രണ്ടാം സമ്മാനം H S ബ്രദേഴ്സ് പേരശ്ശനൂരും മൂന്നാം സമ്മാനം സെവൻസ്റ്റാർ പേരശ്ശനൂരും കരസ്ഥമാക്കി.
വിജയികൾക്കുളള ട്രോഫികൾ പ്രിൻസിപ്പൾ സുലൈഖ ടീച്ചർ, HM ബാബുരാജ് സാർ, PTA പ്രസിഡന്റ്,OK സേതുമാധവൻ, PTA വൈസ് പ്രസിഡന്റ് മുസ്തഫ,മറ്റ് PTA അംഗങ്ങളും വിതരണം ചെയ്തു.
കുട്ടികൾക്കായി പൂക്കള മത്സരം ,കുപ്പിയിൽ വെള്ളം നിറക്കൽ, സുന്ദരിക്ക് പൊട്ടുതടൽ, ആനയ്ക്ക് വാൽ വരക്കൽ ,കസേരകളി , സ്പൂൺ റേസ് തുടങ്ങിയ വിവിധ കളികളും നടത്തി
സ്വാതന്ത്ര്യദിനം - 2025 ആഗസ്റ്റ് 15 വെളളി
2025 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു ബണ്ണീസ് , ജെ ആർ സി, കബ്ബ്, ബുൾബുൾ, എൻ സി സി യൂണിറ്റുകളുടെ സന്നിധ്യത്തിൽ പരിപാടികൾ വർണ്ണാഭമായിരുന്നു.പിടിഎ പ്രസിഡണ്ട് ഒ കെ സേതു മാധവൻ ,വൈസ് പ്രസിഡൻറ് മുസ്തഫ വി എ എസ്എംസി ചെയർമാൻ അബ്ദുൽ റസാഖ് വി ടി, ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് ,പ്രിൻസിപ്പൽ ഇൻ ചാർജ് അഭിലാഷ് എന്നിവർ ആശംസകൾ അറിയിച്ചു.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു ദേശഭക്തിഗാനം പ്രസംഗം ഗ്രൂപ്പ് ഡാൻസ് എന്നീ പരിപാടികൾ ആവേശമായി. സ്വതന്ത്രദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ് വിജയികൾക്ക് സമ്മാനദാനം നടന്നു.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് UP ക്ലാസിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഹിന്ദി പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഖിലകൃഷ്ണയ്ക്ക് PTA പ്രസിഡന്റ് ഒ.കെ സേതുമാധവൻ സമ്മാനം നൽകി
ഐ.എസ്.ആർ.ഒ പ്രദർശനം ഉദ്ഘാടനം 1-8-2025 , വെളളി
ജി.എച്ച്.എസ്.എസ് പേരശ്ശന്നൂർ സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വിക്രം സാരാഭായി സ്പേസ് സെൻറർ തിരുവനന്തപുരം നടത്തുന്ന ഐ.എസ്.ആർ.ഒ പ്രദർശനം ഉദ്ഘാടനം ആഗസ്റ്റ് 1 വെള്ളിയാഴ്ച 9 30 ന് നടന്നു.
പ്രിൻസിപ്പൽ സുലൈഖ എ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ഒ.കെ സേതുമാധവൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ ബാബുരാജ് പി എസ് റിപ്പോർട്ട് അവതരിപ്പിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ എം.വി.വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് മുസ്തഫ വി എ, എം പി ടി എ പ്രസിഡണ്ട് റംല , സ്റ്റാഫ് സെക്രട്ടറിമാരായ മുഹമ്മദ് അബ്ദുറഹിമാൻ.ടി, സജിത്ത് ടി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ വി.എം.മുരളീകൃഷ്ണൻ നന്ദി പറഞ്ഞു
സ്കൂൾ സുരക്ഷാസമിതി ഉദ്ഘാടനം 31-7-2025 വ്യാഴം
സ്കൂൾ സുരക്ഷാസമിതി ഉദ്ഘാടനം സബ് ഇൻസ്പെക്ടർ ശ്രീ.നസീർ തിരൂർക്കാട് നിർവഹിച്ചു .പ്രശാന്തി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ. കെ പുഷ്പം അധ്യക്ഷത വഹിച്ചു , സുബ്രഹ്മണ്യൻ എം , എം.വി. രവീന്ദ്രൻ, സജിത്ത്.ടി , കെ.കെ .മുഹമ്മദാലി, ഷാഹിദ എം.പി ,തമന്ന കാത്തൂൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മോട്ടിവേഷൻ ക്ലാസ്സും നടന്നു.
ക്ലാസ് പി.ടി.എ 28-7-2025 തിങ്കൾ
ഒന്നു മുതൽ 10 വരെയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി.
യുപി ക്ലാസിലെയും ഹൈസ്കൂൾ ക്ലാസിലെയും പഠനത്തിലുംഗ്രേഡിലും മാർക്കിലുള്ള വ്യത്യാസങ്ങൾ ,യൂണിഫോം ,പാഠപുസ്തകങ്ങൾ
കുട്ടികളുടെ ബാഗ് പുസ്തകങ്ങൾ എന്നിവ ഇടയ്ക്ക് പരിശോധിക്കുക, കൃത്യനിഷ്ഠത, ലിപ്സ്റ്റിക്ക് , സ്ഥിരമായി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‍നങ്ങൾ എന്നിവയെ കുറിച്ച്, അമിതമായ മിഠായി കഴിക്കൽ, പാഠപുസ്തകങ്ങൾ കൃത്യമായി വായിക്കുക,സ്കൂളിലേക്ക് കുട്ടികൾ വരുന്നില്ലെങ്കിൽ ക്ലാസ് ടീച്ചേഴ്സിനെ നിർബന്ധമായും അറിയിക്കുക , കുട്ടികൾക്ക് രാവിലെ ഭക്ഷണം നൽകി പറഞ്ഞയക്കണം ഉച്ചഭക്ഷണത്തിന് പ്ലേറ്റ് കൊടുത്തയക്കണം എന്നീ വിവിധ വിഷയങ്ങൾ ചർച്ച ചെയ്‍തു.
സമഗ്ര പ്ലസ് പരിശീലനം 18-7-2025 വെളളി
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഒന്ന് മുതൽ പത്ത് വരെയുളള ക്ലാസുകളിലെ അധ്യാപകർക്ക് സമഗ്ര പ്ലസ് പരിശീലനം നൽകി.ഐ.ടി ലാബിൽ വെച്ച് നടന്ന പരിപാടിയിൽ ടീച്ചിംങ് മാന്വൽ തയ്യാറാക്കുന്നതിനും, സമർപ്പിക്കുന്നതിനുമുളള പരിശീലനം നൽകി. പരിശീലനത്തിന് ലിറ്റിൽ കൈറ്റ് മെന്റർ ഷഹർബാൻ.കെ നേതൃത്വം നൽകി.
വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം -കലയും സാഹിത്യവും സംഗമിച്ചു
പേരശ്ശനൂർ ഗവ ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെയും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം കവിയും നാടക പ്രവർത്തകനും നാടൻപാട്ട് ഗവേഷകനുമായ ഇ.കെ.ഷാജാറാം നിർവഹിച്ചു പി.ടി.എ 'പ്രസിഡണ്ട് ഒ.കെ സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടി എ വൈസ് പ്രസിഡൻ്റ് മുസ്തഫ,ഹെഡ് മാസ്റ്റർ പി.എസ് ബാബുരാജ്, കെ.കെ പുഷ്പം, ടി.സജിത്ത്, എം. വി.രവീന്ദ്രൻ, കെ. അമ്പിളി, പി.പി.രജനി, എന്നിവർ സംസാരിച്ചു. തുടർന്ന് കഥ, കവിത, നാടൻ പാട്ട് ആസ്വാദനക്കളരിക്ക് ഇ.കെ. ഷാജാറാം നേതൃത്വം നൽകി.
മോട്ടിവേഷൻ ക്ലാസ് 30/6/2025 തിങ്കൾ
മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസിലെ കുട്ടികൾക്ക് നടത്തുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പര "പെപ്പ് ടോക്ക്" ന് തുടക്കമായി. വിജയഭേരി കോഡിനേറ്റർ ഷാഹിദ എം.പി സ്വാഗതം പറഞ്ഞ ചടങ്ങ് ഹെഡ്മാസ്റ്റർ ബാബുരാജ് പി.എസ് ഉദ്ഘാടനം ചെയ്‍തു. സീനിയർ അസിസ്റ്റൻറ് പുഷ്പം.കെ.കെ , സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി എന്നിവർ സംസാരിച്ചു. തുടർന്ന് മോട്ടിവേഷൻ ക്ലാസിന്റെ ഭാഗമായി നൽകിയ വീഡിയോ പ്രദർശനം നടന്നു
പേ വിഷബാധ ബോധവൽക്കരണ ക്ലാസ് 30/6/2025 തിങ്കൾ
പേ വിഷബാധയെക്കുറിച്ച് അവബോധം നൽകുന്നതിനുവേണ്ടി കുട്ടികൾക്ക് പേ വിഷബാധ ബോധവൽക്കരണ ക്ലാസ് നടത്തി. കുറ്റിപ്പുറം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ.ശിഹാബ് .കെ.ടി ക്ലാസ് എടുത്തു.ഹെഡ്മാസ്റ്റർ ബാബുരാജ് പി.എസ്. വാർഡ് മെമ്പർമാരായ മുഹസ്സിനത്ത് ,വേലായുധൻ.എം.വി എന്നിവർ സംസാരിച്ചു. രവീന്ദ്രൻ മാഷ് പേവിഷബാധ ബോധവൽക്കരണ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു
ലോക ലഹരി വിരുദ്ധ ദിനം 26-6-2025
നല്ല ചിന്തകൾക്ക് ചിറകുകളേകി ലഹരിക്കെതിരെ...
പേരശ്ശന്നൂർ : ജീവിതത്തോടുള്ള മത്സരമാകട്ടെ ലഹരി എന്ന സന്ദേശം നൽകി പേരശ്ശന്നൂർ ഗവ.ഹൈസ്‍കൂളിലെ ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് തുടക്കമായി.സുംബാ ഡാൻസ് ഫ്ലാഷ് മോബ് ,ലഹരി വിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം ,ലഹരി വിരുദ്ധ പ്രസംഗമത്സരം ,ലഹരി വിരുദ്ധ റാലി,സെമിനാർ,ഡിജിറ്റൽ പെയിന്റിങ്,ക്വിസ് തുടങ്ങി വിവിധ പരിപാടികൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ആവേശമായി.
വിജയോത്സവം 2025 / 20-6-2025 വെളളി
പേരശ്ശനൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി നടന്ന അനുമോദനസമ്മേളനം തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ SSLC, പ്ലസ്ടു,ഉന്നത വിജയികൾക്കും LSS USS , ഇൻസ്പെയർ അവാർഡ് ജേതാക്കൾക്കും ട്രോഫികൾ വിതരണം ചെയ്തു.PTA പ്രസിഡണ്ട് ഒ.കെ. സേതുമാധവൻ അധ്യക്ഷത യോഗത്തിൽ പ്രിൻസിപ്പൽ എ.സുലൈഖ സ്വാഗതവും ഹെഡ്മാസ്റ്റർ കെ . ബാബുരാജ് നന്ദിയും പറഞ്ഞു. വി.ടി. റസാഖ്, വി.എ. മുസ്തഫ, നിസാർ, അബ്ദുറഹ്മാൻ, ടി. സജിത് എന്നിവർ ആശംസകൾ നേർന്നു.
വായനമാസാചരണം - 2025 ജൂൺ 19- ജൂലൈ 19
വായനമാസാചരണത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള പരിപാടികളുടെ ഉദ്ഘാടനം ജൂൺ 19 ന് പ്രത്യേക അസംബ്ലിയിൽ ഡെപ്യൂട്ടി ഹെഡ് മിസ്‍ട്രസ് കെ.കെ.പുഷ്പം ടീച്ചർ നിർവഹിച്ചു. എം.വി.രവീന്ദ്രൻ പി.എൻ .പണിക്കർ അനുസ്മരണം നടത്തി. 8C യിലെ ഫാത്തിമ ഹിബ വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 9 B യിലെ ഗായത്രി പുസ്തകപരിചയവും 8B യിലെ അനുരുദ്ര കവിപരിചയവും നടത്തി. സ്കൂൾ ലൈബ്രറിയിലേക്ക് ഷീലടീച്ചർ 71 പുസ്തകങ്ങൾ സംഭാവന നൽകി. ബാലവേല വിരുദ്ധ പോസ്റ്റർ രചനയിൽ 8 B യിലെ വി.കെ.നിവേദിതയും, കെ.നിഹാലും, ഷിഫ്ന ഷെറിനും യഥാക്രമം 1,2,3 സ്ഥാനങ്ങൾ പങ്കിട്ടു'
ഈദ് ഫെസ്റ്റിനോടനുബന്ധിച്ച മാപ്പിളപ്പാട്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് സ്റ്റാഫ് സെക്രട്ടറി സജിത് മാഷ്, പ്രശാന്തി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
പ്രവേശനോത്സവം 2025 / 02-06-2025 തിങ്കൾ
2025 -26 അധ്യയന വർഷത്തെ ജി.എച്ച്.എസ്.എസ് പേരശ്ശന്നൂരിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. SMC ചെയർമാൻ വി.ടി.അബ‍്‍ദ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ച ചടങ്ങ് പി.ടി.എ പ്രസിഡന്റ് ഒ.കെ.സേതുമാധവൻ ഉദ്‍ഘാടനം ചെയ്‍തു. ഹെഡ്മാസ്റ്റർ പി.എസ്.ബാബുരാജ് സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ സുലൈഖ, പി.ടി.എ വൈസ് പ്രസിഡൻറ് മുസ്തഫ.വി.എ ,0SA പ്രതിനിധി നിസാർ.സി.പി എന്നിവർ ആശംസകൾ പറഞ്ഞു.സ്റ്റാഫ് സെക്രട്ടറി സജിത്ത്.ടി നന്ദി പറഞ്ഞു.
നവാഗതർക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കി.അക്ഷര തൊപ്പി വെച്ച് പ്രവേശന ഹാളിലേക്ക് പൂക്കൾ നൽകി സ്വീകരിച്ചു .സമ്മാനമായി കളർബുക്ക്, ക്രയോൺസ്, നോട്ട്ബുക്ക് എന്നിവ നൽകി. തുടർന്ന് എൽ .പി വിഭാഗം കുട്ടികളുടെ വെൽക്കം ഡാൻസ്, യു.പി വിഭാഗം കുട്ടികളുടെ ലഹരിക്കെതിരെയുള്ള നൃത്തശില്പം എന്നിവ ഉണ്ടായിരുന്നു. ഇതിനോടനുബന്ധിച്ച് ലിറ്റിൽകൈറ്റ് യൂണിറ്റിന്റെ പ്രവേശനോത്സവും നടന്നു.ലിറ്റിൽ കൈറ്റ് പരിശീലനം നൽകുന്ന സോഫ്റ്റ്‌വെയറുകൾ അവയുടെ ഉപരിപഠനത്തിനായുള്ള സ്ഥാപനങ്ങൾ ജോലി സാധ്യതകൾ എന്നിവ പരിചയപ്പെടുന്ന എക്സിബിഷനും,ലിറ്റിൽ കൈറ്റ് സിലബസ്,പ്രവേശന പരീക്ഷ എന്നിവ ഉൾപ്പെടുത്തിയ സെമിനാറും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തി. തുടർന്ന് കുട്ടികൾക്ക് മധുരം നൽകി.
പരിസ്ഥിതി ദിനം - 2025 - 05-06-2025 വ്യാഴം
"എത്ര മനോഹരമായ വാസ്തുവിദ്യ മനുഷ്യർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞാലും, ഒരു മരം പോലുള്ള അത്ഭുതകരമായ ഒരു വസ്തു അവർക്ക് ഒരിക്കലും സൃഷ്ടിക്കാൻ കഴിയില്ല." എന്ന പിയർ ലൂയിജി നെർവിയുടെ വാക്കുകളെ അന്വർഥമാക്കിക്കൊണ്ടായിരുന്നു പേരശ്ശന്നൂർ സ്‍കൂളിലെ പരിസ്ഥിതി ദിനാഘോഷങ്ങൾ.
അഞ്ചു പതിറ്റാണ്ടിലേറെയായി കുരുന്നുകൾക്ക് തണലായി നിന്ന ആൽമര മുത്തശ്ശിയെയും, ആൽമരം നട്ട മുത്തശ്ശൻമാരെയും ആദരിക്കുന്ന ചടങ്ങ് ഏറെ ഹൃദ്യമായിരുന്നു. മുഹമ്മദ് കുട്ടി ഹാജി, വേലായുധേട്ടൻ പരമേശ്വരേട്ടൻ എന്നിവരാണ് 1973 ൽ സ്‍കൂൾ മുറ്റത്ത് ആൽമരങ്ങൾ നട്ടത്.ഒരു തൈ നട്ട് പേരശ്ശന്നൂരിന്റെ തണലായി മാറുകയായിരുന്നു ഇവർ.
പ്രകൃതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ടുളള "പ്രകൃതി എന്റെ കൂട്ടുകാരൻ" എന്ന പരിപാടിയിൽ കുരുന്നുകൾ കയ്യൊപ്പ് പതിപ്പിച്ചും,തൈകൾ നട്ടും പരിസ്ഥിതി ദിനം മനോഹരമാക്കി. കഥ,കവിത,ലേഖനം,ക്വിസ്,സെമിനാർ,പോസ്റ്റർ നിർമ്മാണം പൂന്തോട്ട വിപുലീകരണം എന്നീ വിവിധ പരിപാടികളും നടന്നു.