ജി.എച്ച്.എസ്.മലമ്പുഴ/ഓട്ടിസം സെന്റർ
ഓട്ടിസം സെന്റര്‍
ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ
സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനു വേണ്ടി ധാരാളം ഇടപെടലുകള്‍ കേരളത്തിലെ സര്‍വ്വ ശിക്ഷാ അഭിയാന്‍ പദ്ധതി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുകയാണ്.അത്തരം പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമാണ് കേരളത്തിലെ തന്നെ ആദ്യത്തെ ഓട്ടിസം സെന്റര്‍ മലമ്പുഴ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്.