എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
ജൂൺ
ക്ലാസ് പി ടി എ
പത്താം ക്ലാസിലെ കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള ക്ലാസ് പി.ടി.എ മെയ് 30-ാം തീയതി വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.മെറിൻ സി. എം.സി പരിശീലകൻ ശ്രീ. ടിറ്റോ ജോണി കണ്ണാട്ടിനെ സ്വാഗതം ചെയ്തു. പ്രൊഫഷണൽ കൗൺസിലറായ അദ്ദേഹം സൗദി അറേബ്യയയിലെ നോർക്ക കോവിഡ് 19 ഹെല്പ് ഡെസ്ക് കൗൺസിലിങ് ടീമിന്റെ തലവനായിരുന്നു. ലോകമെമ്പാടും വ്യത്യസ്ത പാഠ്യപദ്ധതികളെക്കുറിച്ച് പരിചയമുള്ള അദ്ദേഹം ഇപ്പോൾ ആവശ്യക്കാർക്ക് തന്റെ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനായി ഒരു ഗൈഡൻസ് സെന്റർ (ഇൻസ്പൈറ ഗൈഡൻസ് സെന്റർ) വാഴക്കുളത്ത് നടത്തുന്നു.
സ്മാർട്ട് ലേർണിംഗ് എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ക്ലാസ് നടത്തിയത്. പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം, ലഹരിയുടെ വിപത്തുകൾ, മാതാപിതാക്കൾ കുട്ടികൾക്ക് മാതൃകയാകേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഏറെ വിജ്ഞാനപ്രദമായിരുന്ന ക്ലാസിൽ പത്താം ക്ലാസിലെ ഭൂരിപക്ഷം കുട്ടികളും മാതാപിതാക്കളും പങ്കെടുത്തു. ഗണിതാധ്യാപിക സി. മരിയ ജോസ് ക്ലാസിന് നന്ദി ആശംസിച്ചു. 12 മണിയോടുകൂടി ക്ലാസ് അവസാനിച്ചു. തുടർന്ന് പുതിയ പാഠ്യപദ്ധതി സമീപനത്തിൽ വന്നിട്ടുള്ള കാഴ്ചപ്പാടുകൾ അധ്യാപകർ പങ്കുവെച്ചു.
-
മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ ജി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു
-
കൗൺസിലർ ശ്രീ. ടിറ്റോ ജോണി
-
ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സി സ്വാഗതം നൽകുന്നു
-
ടിറ്റോ ജോണി ക്ലാസ് നയിക്കുന്നു
-
പി ടി എ യിൽ പങ്കെടുക്കുന്ന പത്താം ക്ലാസിലെ കുട്ടികളും മാതാപിതാക്കളും
-
ഗണിതാധ്യാപിക സി. മരിയ ജോസ് കൃതജ്ഞത പറയുന്നു
പ്രവേശനോൽസവം
സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ പ്രവേശനോത്സവം മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ ജി രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്തു . ലോക്കൽ മാനേജർ സി.ആൻഗ്രേയ്സ് അധ്യക്ഷസ്ഥാനം അലങ്കരിച്ചു. ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി യോഗത്തിന് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ. റെബി ജോസ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി . ഡിനി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സി. ശാലിനി യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. നവാഗതരായ കുട്ടികളെ ക്ലാസിലേക്ക് ആനയിക്കുകയും അവർക്ക് മധുര പലഹാര വിതരണം നടത്തുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, മുഴുവൻ പരിപാടികളുടെയും ഫോട്ടോയും വീഡിയോയും എടുത്ത് ഡോക്യൂമെന്റഷൻ തയ്യാറാക്കുകയും നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. സർക്കാർ തയ്യാറാക്കിയ ഔദ്യോഗിക പ്രവേശനോത്സവ ഗാനത്തിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫോട്ടോ, വീഡിയോ എന്നിവ ചേർത്ത് ആകർഷകമായ പ്രവേശനോത്സവ വീഡിയോ തയ്യാറാക്കി.
-
-
പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു
-
-
കെ സി എസ് എൽ പ്രവർത്തനവർഷ ഉദ്‌ഘാടനം
ആത്മീയ ധാർമ്മിക മൂല്യങ്ങൾ ഉൾക്കൊള്ളുന്നതാകണം നമ്മുടെ വിദ്യാഭ്യാസരംഗം എന്ന കാഴ്ചപ്പാടോടുകൂടി പ്രവർത്തിക്കുന്ന സംഘടനയാണ് കേരള കാത്തലിക് സ്റ്റുഡന്റസ് ലീഗ് (KSCL). വിദ്യാർത്ഥികളുടെ ആത്മീയ, ശാരീരിക, ബൗദ്ധിക തലങ്ങളിലെ സമഗ്രമായ വളർച്ചയിൽ ഈ സംഘടന പ്രധാന പങ്കുവഹിക്കുന്നു. കെ സി എസ് എൽ സംഘടനയുടെ 2025 - 26 പ്രവർത്തനവർഷ ഉദ്‌ഘാടനം ബഹുമാനപ്പെട്ട ജോസ് മോനിപ്പിള്ളി അച്ഛൻ നിർവഹിച്ചു.കെ സി എസ് എൽ ഭാരവാഹികളെ തിരഞ്ഞെടിക്കുകയും ചെയ്തു. അനിമേറ്റർസ് ആയ സി . ജിബി ജോൺ , ബിൻസി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു സ്‌കൂൾ വർഷാരംഭത്തിന്റെ ഭാഗമായി സ്‌കൂൾ ബസ് വെഞ്ചിരിപ്പും നടന്നു.
-
ഉദ്ഘാടനം ബഹുമാനപ്പെട്ട ജോസ് മോനിപ്പിള്ളി അച്ഛൻ നിർവഹിക്കുന്നു
-
പരിസ്ഥിതി ദിനാചരണം
ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. 10C ക്ലാസിലെ കുട്ടികളാണ് അസംബ്ലിക്ക് നേതൃത്വം നൽകിയത്. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ പത്രവാർത്ത വായിക്കുകയും പരിസ്ഥിതിദിന പോസ്റ്റർ പ്രദർശിപ്പിക്കുകയും ചെയ്തു. വിദ്യാർത്ഥിയായ ജോൺപോൾ കാവ്യാലാപനം നടത്തുകയും ആൽബർട്ട് ജീമോൻ ജോർജ് പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ കൊയർ പരിസ്ഥിതിദിന ഗാനം ആലപിച്ചു. അവധിക്കാല പ്രവർത്തനങ്ങളായ പത്രവാർത്ത, ഡിക്ഷണറി, ഡയറി എന്നിവ തയ്യാറാക്കിയവർക്ക് സി.മെറിൻ സി.എം.സി സമ്മാനങ്ങൾ നൽകി. നവാഗതരായ സി.ജെറിൻ, ഫെമിന എന്നീ അധ്യാപകരെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം നടത്തി. അസംബ്ലിക്ക് ശേഷം എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി എന്നീ ക്ലബ്ബുകളുടെ സാന്നിധ്യത്തിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തൈ നട്ടു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ഡോണി ജോർജ് ഇതിന് നേതൃത്വം നൽകി. തുടർന്ന് പരിസ്ഥിതി ക്ലബിന്റെ ഭാഗമായി സോഷ്യൽ സയൻസ് അദ്ധ്യാപിക സുനിത ജേക്കബിന്റെയും സയൻസ് അധ്യാപികയായ സി. ജെറിന്റെയും നേതൃത്വത്തിൽ ശലഭോദ്യാനപാർക്ക് ഉദ്‌ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി അമ്മയോടൊപ്പം ഒരു വൃക്ഷത്തൈ നട്ട് ഫോട്ടോ അയക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.
-
ഹെഡ്മിസ്ട്രസ് സി.മെറിൻ സി.എം.സി പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുന്നു
-
സ്കൂൾ കൊയർ
-
-
പോസ്റ്റർ പ്രദർശനം
-
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ് വൃക്ഷത്തൈ നടുന്നു
-
ശലഭോദ്യാനപാർക്ക് ഉദ്ഘാടനം
-
Scout & Guide
-
SPC
മെറിറ്റ് ഡേ
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലിന്റെ ഭാഗമായി ജൂൺ ആറാം തീയതി വെള്ളിയാഴ്ച മെറിറ്റ് ഡേ നടത്തി. ഹെഡ്മിസ്ട്രസ് സി. മെറിൻ സി എം സി യോഗത്തിന് സ്വാഗതം ആശംസിച്ചു. മൂവാറ്റുപുഴ എം എൽ എ ഡോ. മാത്യു കുഴൽനാടൻ യോഗം ഉദ്‌ഘാടനം ചെയ്യുകയും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവരെയും, ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ് കിട്ടിയവരെയും ആദരിക്കുകയും ചെയ്തു. ലോക്കൽ മാനേജർ സി . ആൻഗ്രേയ്സ് അധ്യക്ഷപദവി അലങ്കരിച്ചു. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ജോസ് പെരുമ്പിളിക്കുന്നേൽ, വാർഡ് മെമ്പർ ജോസ് പെരുമ്പിളിക്കുന്നേൽ, പി ടി എ പ്രസിഡന്റ് റെബി ജോസ്, എം പി ടി എ പ്രസിഡന്റ് ഡിനി മാത്യു, അധ്യാപക പ്രതിനിധി സി. ജിബി സി എം സി എന്നിവർ ആശംസകൾ നൽകി. USS, NMMS വിജയികളെ യോഗത്തിൽ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി കുമാരി ദേവിക എം നായർ യോഗത്തിന് നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
-
മെറിറ്റ് ഡേ
-
ഡോ. മാത്യു കുഴൽനാടൻ എം എൽ എ വിദ്യാർത്ഥികളെ ആദരിക്കുന്നു
-
കലാപരിപാടികൾ
ബാലവേല വിരുദ്ധദിനം
ബാലവേല തടയുന്നതിനുള്ള അവബോധവും പ്രവർത്തനവും വളർത്തുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലോക ബാലവേല വിരുദ്ധ ദിനം ജൂൺ പന്ത്രണ്ടാം തീയതി സ്‌കൂളിൽ സമുചിതമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ അസംബ്ലി നടത്തി. ഹെഡ്മിസ്ട്രസ് സി . മെറിൻ സി എം സി ദിനാചരണത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. കുട്ടികൾ വിവിധ തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി അസംബ്ലിയിൽ പ്രദർശിപ്പിച്ചു.
-
അസംബ്ലി
-
പോസ്റ്റർ രചന
-
വാർത്ത
സ്കൂൾ പ്രയർ ഗ്രൂപ്പ്
"ദൈവഭക്തിയാണ് അറിവിന്റെ ഉറവിടം " (സുഭാഷിതങ്ങൾ 1: 7 )
പ്രാർത്ഥന ആത്മാവിനും ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നു. ദൈവത്തിൽ ആശ്രയിച്ചുള്ള പഠനവും പ്രവർത്തനവും കൂടുതൽ ഫലദായകമാണ് എന്ന ബോധ്യം സ്വന്തമാക്കി ആത്മീയതയിൽ വളർന്നു വരുവാൻ കുട്ടികളെ പ്രചോദിപ്പിച്ചു കൊണ്ട് ജൂൺ പതിനേഴാം തീയതി സ്കൂൾ പ്രയർ ഗ്രൂപ്പിന് ആരംഭം കുറിച്ചു. സിസ്റ്റർ കാരുണ്യ സി എം സി പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസുകൾ എടുക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി തിരിതെളിച്ച് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു. ഓരോ ക്ലാസിലെയും ലീഡേഴ്സിന് ദീപം തെളിച്ചു നൽകി ദൈവം അവരുടെ ജീവിതത്തിൽ ഉടനീളം പ്രകാശമായിരിക്കട്ടെ എന്ന് ആശംസിച്ചു.
-
സി. കാരുണ്യ സി എം സി ക്ലാസെടുക്കുന്നു
-
ക്ലാസ്
-
പ്രയർ ഗ്രൂപ്പ് ഉദ്ഘാടനം
-
ക്ലാസ് ലീഡേഴ്സ് ദീപവുമായി
വാഴക്കുളം ഡയാലിസിസ് സെന്ററിന് ഒരു കൈത്താങ്ങ്
നിർദ്ധനരായ ഡയാലിസിസ് രോഗികളെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരു കോടി രൂപ സമാഹരണം എന്ന യജ്ഞവുമായി വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് മുന്നിട്ടിറങ്ങി. വാഴക്കുളം സെന്റ് . ജോർജ് ആശുപത്രിയോട് ചേർന്ന് ഒരു ഡയാലിസിസ് സെന്റർ ഒരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇവരെ സഹായിക്കാനും ഡയാലിസിസ് സെന്റർ ആരംഭിക്കാനുമായി കുട്ടികൾ പണം സമാഹരിച്ച് ട്രസ്റ്റിലേക്ക് കൈമാറി.
-
കുട്ടികൾ ശേഖരിച്ച തുക ട്രസ്റ്റിന് കൈമാറുന്നു
പി ടി എ ജനറൽ ബോഡി മീറ്റിംഗ്
ജൂൺ 17 ചൊവാഴ്ച്ച സ്കൂൾ ഓഡിറ്റോറിയത്തിൽ പി ടി എ ജനറൽ ബോഡി മീറ്റിംഗ് നടത്തി. കൗൺസലിങ് വിദഗ്ധനും സൈക്കോതെറാപ്പിസ്റ്റുമായ ഡോ. ജെയിംസ് മണിത്തോട്ടം മാതാപിതാക്കൾക്ക് ക്ലാസെടുത്തു. കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചുമായിരുന്നു വിഷയം. തുടർന്ന് പുതിയ പി ടി എ അംഗങ്ങളെയും പ്രസിഡൻ്റിനെയും തെരഞ്ഞെടുത്തു. പ്രസിഡന്റായി സിജു സെബാസ്റ്റിയനെയും എം പി ടി എ പ്രസിഡന്റ് ആയി ഡിനി മാത്യുവിനേയും തെരെഞ്ഞെടുത്തു. വേദിയിൽ ലോക്കൽ മാനേജർ സി. ആൻഗ്രെയിസ്, ഹെഡ്മിസ്ട്രസ്സ് സി. മെറിൻ സി എം സി, പി ടി എ റെബി ജോസ്, എം പി ടി എ പ്രസിഡൻ്റ് ഡിനി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
-
പി ടി എ ജനറൽ ബോഡി മീറ്റിംഗ്
-
തെരെഞ്ഞെടുക്കപ്പെട്ട പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ
-
പി ടി എ ജനറൽ ബോഡി മീറ്റിംഗ് സദസ്
-
ഡോ. ജെയിംസ് മണിത്തോട്ടം മാതാപിതാക്കൾക്ക് ക്ലാസെടുക്കുന്നു
-
മുൻ പിടിഎ പ്രസിഡന്റ് റെബി ജോസിനെ സി. ആൻഗ്രേയ്സ് ആദരിക്കുന്നു
വായനാദിനം
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ പത്തൊൻപത് വായനാദിനമായി ആചരിച്ചു .ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിൽ അസംബ്ലി നടത്തി. 10എ ക്ലാസ്സിലെ കുട്ടികൾ ആണ് ഇതിന് നേതൃത്വം നൽകിയത്. കുട്ടികൾ പ്ലക്കാർഡുകൾ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സി. മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. കുട്ടികൾ അവതരിപ്പിച്ച പി എൻ പണിക്കരെക്കുറിച്ചുള്ള കവിതാലാപനം, പുസ്തക നിരൂപണം, എന്നിവ ഏറെ ശ്രദ്ധേയമായിരുന്നു . ഒരാഴ്ച നീണ്ടു നിൽക്കുന്ന വായനാവാരം മത്സരങ്ങളും വിവിധ പരിപാടികളും മലയാളം അധ്യാപകർ ഷെല്ലി സിറിയക് , അഞ്ചു ടീച്ചർ, ബിബീഷ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. വായനാവാരാചരണത്തിന്റെ ഭാഗമായി പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ്, കഥാരചന, കവിതാരചന, ഉപന്യാസരചന, ചിത്രരചന - പെൻസിൽ, ജലഛായം, ഓയിൽ പെയിന്റിങ്, കാർട്ടൂൺ, വായന മത്സരം എന്നിവ ജൂൺ 19 മുതൽ ജൂൺ 30 വരെയുള്ള ദിവസങ്ങളിൽ നടന്നു.
-
കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ
-
ഹെഡ്മിസ്ട്രസ്സ് സി. മെറിൻ വായനാദിന പ്രതിജ്ഞ ചൊല്ലുന്നു
-
ആൽബിൻ വായനാദിന സന്ദേശം നൽകുന്നു
-
കവിതാലാപനം
വായനാ വാരാചരണം
വായന വാരാചരണത്തോട് അനുബന്ധിച്ച ഓരോരോ ദിവസങ്ങളിൽ ആയ ക്വിസ് മത്സരം, കഥാ രചന , കവിതാ രചന, പോസ്റ്റർ മേക്കിങ് , ജലച്ചായം പെൻസിൽ രചന , ഓയിൽ പെയിന്റിംഗ് എന്നിവ നടത്തി.വായന വാരത്തോട് അനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ജെമി ജീമോൻ, അഗന്സ് ജോസ് എന്നിവർ വിജയികളായി . യുപി വിഭാഗത്തിൽ ബിൽഷാ ബിനു ,ഗൗരി നന്ദ എസ് എന്നിവരും വിജയിച്ചു.
വിദ്യാരംഗം കലാസഹിത്യവേദിയുടെയും ഇതര ക്ലബ്ബുകളുടെയും ഉദ്‌ഘാടനം
ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, മാക്സ് ,സയൻസ് ,സോഷ്യൽ സയൻസ്, നേച്ചർ, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ക്ലബ്ബുകളുടെയും ഔപചാരിക ഉദ്ഘാടനം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സോക്രട്ടീസ് അക്കാദമി ഡയറക്ടറും അധ്യാപകൻ ,സംവിധായകൻ എന്നീ നിലയിൽ പ്രശസ്തനുമായ ശ്രീ .അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുടെ വിവിധ മികവാർന്ന കലാപരിപാടികളും നടന്നു.
-
അജയ് വേണു പെരിങ്ങാശ്ശേരി ക്ലബ്ബുകളുടെ ഉദ്ഘടനകർമ്മം നിർവഹിക്കുന്നു
-
അജയ് വേണു പെരിങ്ങാശ്ശേരി
-
ക്ലാസെടുക്കുന്നു
-
കലാപരിപാടികൾ
അക്കാദമിക മാസ്റ്റർ പ്ലാൻ
2025 - 26 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചുള്ള മാസ്റ്റർ പ്ലാൻ ജൂൺ പത്തൊൻപതാം തീയതി സോക്രട്ടീസ് അക്കാഡമി ഡയറക്ടർ ആയ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു.
-
അക്കാദമിക മാസ്റ്റർ പ്ലാൻ ഉദ്ഘാടനം ചെയ്യുന്നു
യോഗാദിനം
ജൂൺ 21 യോഗാദിനത്തോടനുബന്ധിച്ച് എസ് പി സി , ലിറ്റിൽകൈറ്റ്സ് , ജെ ആർ സി , സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്ക് യോഗ പരിശീലനം നടത്തി. യോഗ പരിശീലക ദീപ മാത്യുവിൻ്റെ നേതൃത്വത്തിലായിരുന്നു പരിശീലനം സംഘടിപ്പിച്ചത്. 9.30 ക്ക് ആരംഭിച്ച യോഗ 10.15ന് അവസാനിച്ചു. തുടർന്ന് യോഗ ക്വിസ് മത്സരം സംഘടിപ്പിച്ചു.
-
യോഗാസനം ചെയ്യുന്ന വിവിധ ക്ലബ് അംഗങ്ങൾ
-
യോഗാസനം
-
യോഗ പരിശീലക ദീപ മാത്യു
-
ലോക ലഹരിവിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂൺ 26 ആം തീയതി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്ലാഷ് മോബ് ഏറെ ശ്രദ്ധേയമായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എസ് പി സി, ജെ ആർ സി കുട്ടികൾ ലഹരി വിരുദ്ധ ദിനത്തിൽ അണിനിരന്നു. സ്കൂളിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി ഖസാക്കിൻ്റെ ഇതിഹാസം, ഒരു സങ്കീർത്തനം പോലെ, ആലാഹയുടെ പെണ്മക്കൾ എന്നീ നോവലുകൾ വായിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുന്ന മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു.
-
ഫ്ലാഷ് മോബ് അവതരിപ്പിക്കുന്ന കുട്ടികൾ
-
ലഹരി വിരുദ്ധ പോസ്റ്റർ
-
ഹെഡ്മിസ്ട്രസ്സ് സി മെറിൻ സി എം സി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
-
അസംബ്ലി
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ് മാസ്റ്റർ ബിബിഷ് ജോൺ ലിറ്റിൽ കൈറ്റ് മിസ്ട്രസ് ടിനു കുമാർ എന്നിവരുടെ നേതൃത്വത്തിൽ എട്ടിലെ കുട്ടികൾക്കായി ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ നടത്തി. 109 കുട്ടികൾ അപേക്ഷ തന്നതിൽ 107 കുട്ടികളാണ് പരീക്ഷ എഴുതിയത്. മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരീക്ഷ ഡോക്യുമെൻ്റ് നടത്തി. വിജയിക്കുന്ന ആദ്യത്തെ 40 കുട്ടികൾക്ക് ക്ലബ്ബിൽ അംഗത്വം ലഭ്യമാകും.
-
പരീക്ഷയുടെ നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കുന്ന കുട്ടികൾ
-
അഭിരുചി പരീക്ഷ
ജർമ്മൻ ഭാഷപഠനം
ജർമ്മൻ ഭാഷ പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്ക് വേണ്ടി ഇൻറർനാഷണൽ ലാംഗ്വേജ് സ്കൂളിൻ്റെ നേതൃത്വത്തിൽ സ്കൂളിൽ ജർമ്മൻ ഭാഷാ പഠനം ആരംഭിച്ചു.
-
ജർമ്മൻ ക്ലാസ് കേൾക്കുന്ന കുട്ടികൾ
-
ജർമ്മൻ അധ്യാപകൻ കുട്ടിയുമായി സംവദിക്കുന്നു
-
ക്ലാസ് നയിക്കുന്ന ജർമ്മൻ അദ്ധ്യാപകർ
ഐ ടി , പ്രവൃത്തിപരിചയ മേളകൾ
ഈ അധ്യയന വർഷത്തിലെ മേളയ്ക്ക് വേണ്ടി കുട്ടികളിലെ സർഗാത്മക കഴിവുകളെ കണ്ടെത്തി നേരത്തെ തന്നെ കുട്ടികളെ തിരഞ്ഞെടുക്കാനും അവർക്ക് വേണ്ട പരിശീലനം നല്കുന്നതിനുമായി 30/06/2025 ന് ഐ ടി , പ്രവൃത്തിപരിചയ മേളകൾ നടത്തി . ധാരാളം കുട്ടികൾക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ ഉള്ള അവസരം കൂടി ആയിരുന്നു ഈ മേള വഴിയൊരുക്കിയത് . രാവിലെ 9.30-12.30 വരെ ആയിരുന്നു മത്സരസമയം .
-
ഐടി മേളയിൽ പങ്കെടുക്കുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
-
കമ്പ്യൂട്ടർ ലാബിൽ ഐടി മേള നടക്കുന്നു
-
പ്രവൃത്തി പരിചയ മേള
-
പ്രവൃത്തി പരിചയ മത്സരങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികൾ
ജൂലൈ
കണക്ക് ,സയൻസ് , സോഷ്യൽ സയൻസ് മത്സരങ്ങൾ
ശാസ്ത്രമേളക്ക് മുന്നോടിയായി കുട്ടികളെ കണ്ടെത്തി നേരത്തെ പരിശീലിപ്പിക്കുന്നതിനു വേണ്ടി സ്കൂൾ തല ശാസ്ത്ര മേളകൾ നടന്നു . 01/07/2025 ന് ആണ് മത്സരങ്ങൾ നടത്തിയത്.
-
ഗണിത ശാസ്ത്ര മേള
-
സാമൂഹ്യ ശാസ്ത്ര മേള
-
ശാസ്ത്ര മേളയിൽ കുട്ടികൾ നിർമ്മിച്ച വസ്തുക്കൾ
ഡോക്ടേഴ്സ് ഡേ
ജൂലൈ 1 ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ചു നമ്മുടെ സ്കൂളിലെ ഹെഡ്മിസ്ട്രസ് സി മെറിൻ സി എം സി, സ്കൗട്ട് ആൻഡ് ഗൈഡ് , ജെ ആർ സി കുട്ടികൾ, അധ്യാപകർ എന്നിവർ വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ സന്ദർശിക്കുകയും അവിടെ ജോലിചെയ്യുന്ന ഡോക്ടേഴ്സ് ന് ആദരം അർപ്പിക്കുകയും ചെയ്തു .ഈ ഹോസ്പിറ്റലിൽ നീണ്ട നാളായി സുസ്ത്യർഹമായ സേവനം അനുഷ്ഠിക്കുന്ന ഡോ. തേജസ്സ് കൊച്ചികുന്നേലിന് പ്രത്യേക അനുമോദനം നൽകുകയും ചെയ്തു .
ബഷീർ ദിനാചരണം
ജൂലൈ 7 തിങ്കളാഴ്ച ബഷീർ ദിനത്തോടനുബന്ധിച്ച് സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. രാവിലെ 11:15 അസംബ്ലി ആരംഭിച്ചു. 9 ബി ക്ലാസിലെ കുട്ടികളാണ് അസംബ്ലി നടത്തിയത്. ഈശ്വര പ്രാർത്ഥനയോടെയാണ് അസംബ്ലി ആരംഭിച്ചത് ജെഫ്രിൻ ജോമി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഞ്ജിമ ഷൈജൻ പ്രധാന വാർത്തകൾ വായിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചും, അദ്ദേഹം രചിച്ച കൃതികളെക്കുറിച്ചും ആഗി മരിയ റോബി എല്ലാവർക്കും ഒരു അവലോകനം നൽകി. സ്കൂൾ കൊയറിന്റെ വക ബഷീർ ദിനത്തോടനുബന്ധിച്ച് കവിതാലാപനം നടത്തി. അന്നാ ഷിബു ബഷീറിന്റെ കൃതിയിലെ മുച്ചീട്ടുകാരന്റെ മകളായ സൈനബയെ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ കുട്ടികൾക്ക് നിർദ്ദേശം നൽകുകയും വായന വാരത്തോടും, ബഷീർ ദിനത്തോടും അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. തുടർന്ന് ദേശീയ ഗാനത്തോടെ 11:15 ന് അസംബ്ലി അവസാനിച്ചു.
-
മുച്ചീട്ടുകളിക്കാരന്റെ മകൾ നോവലിന്റെ ദൃശ്യാവിഷ്ക്കാരം
-
ബഷീറിന്റെ ജീവചരിത്ര വിവരണം
സ്കൂൾ വെഞ്ചിരിപ്പ്
ജുൺ 30ാം തീയതി തിങ്കളാഴ്ച്ച സെന്റ്.ലിറ്റിൽ തെരേസാസ് ഹൈസകൂളിൽ തിരുഹൃദയത്തിരുന്നാളിനോട് അനുബന്ധിച്ച് വെഞ്ചിരിപ്പ് നടന്നു . രാവിലെ 10 മണിക്ക് പ്രർത്ഥനയോ വെഞ്ചിരിപ്പ് ആരംഭിച്ചു.അദ്ധ്യപകരും കുട്ടികളും പ്രാർത്ഥനയിൽ പങ്കെടുത്തു. ഫാ.ജോസ് മോനിപ്പിള്ളിയും , ഫാ.ഡെൽബിൻ കുരീക്കാട്ടിലും വെഞ്ചിരിപ്പ് കർമ്മങ്ങൾ നിർവ്വഹിച്ചു . 11:00 മണിയോടെ വെഞ്ചിരിപ്പ് അവസാനിച്ചു.
-
ഫാ .ജോസ് മോനിപ്പിള്ളിൽ വെഞ്ചിരിപ്പ് പ്രാർത്ഥനയിൽ
-
ക്ലാസ് വെഞ്ചിരിപ്പൂ നടത്തുന്നു
നാമനിർദ്ദേശ പത്രിക സമർപ്പണം
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ 2025 അദ്ധ്യായന വർഷത്തെ
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ജൂലൈ 15-ാം തീയതി നടത്താൻ തീരുമാനിച്ചു. ജൂലൈ 7-ാം തീയതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പിനു മുന്നോടിയായി നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള അപേക്ഷ ക്ഷണിച്ചു .സുനിത ടീച്ചർ നേതൃത്വം നൽകി.ഓരോ ക്ലാസ്സുകളിൽ നിന്നും തിരഞ്ഞെടുപ്പിനു മത്സരിക്കാനുള്ള കുട്ടികളുടെ നാമനിർദ്ദേശ പത്രിക ക്ലാസ്സ് ടീച്ചേർസ്പൂരിപ്പിച്ചു നൽകി.ഓരോ ക്ലാസ്സുകളിൽ നിന്നും കുറഞ്ഞത് രണ്ട് കുട്ടികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു നൽകി.ജൂലൈ 16 തീയതി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സത്യപ്രതിജ്ഞ നടത്തും.
വിദ്യാരംഗം കലാസാഹിത്യവേദി ഉപജില്ലാതല ഉദ്ഘാടനം
2025 ജൂലൈ 11 ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉപജില്ലാതല ഉദ്ഘാടനവും നാടൻപാട്ട് ശില്പശാലയും കദളിക്കാട് വിമല മാതാ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് വളരെ ഭംഗിയായി നടന്നു. കോട്ടപ്പടി സൗത്ത് ഗവൺമെന്റ് എൽ പി സ്കൂളിലെ അധ്യാപകനും കലാകാരനും മോട്ടിവേഷണൽ ട്രെയിനറുമായ ശ്രീ എം. ആർ ശൈലേഷ് ആണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ഓരോ സ്കൂളിൽ നിന്നും ഒരു അധ്യാപകനും വിദ്യാർത്ഥിയും ആണ് പങ്കെടുത്തത്. നമ്മുടെ സ്കൂളിലെ മികച്ച ഗായികയായ ക്രിസ്റ്റീനാ സാജു നാടൻപാട്ട് ശില്പശാലയിൽ അതിഗംഭീരമായി ഒരു കൃഷിപ്പാട്ട് പാടുകയുണ്ടായി. അങ്ങനെ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി വിലയിരുത്തുവാനും പ്രകടിപ്പിക്കാനും ഉള്ള വേദി ഒരുക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി.
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്
ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ വച്ച് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. 10:30 യോടെ തിരഞ്ഞെടുപ്പ് ആരംഭിച്ചു സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ ഉദ്ഘാടനം ചെയ്തു. സിസ്റ്റർ മരിയ തെരേസ്, സുനിത ടീച്ചർ, ബിബീഷ് സാർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സ്, ജെ.ആർ.സി,
സ്കൗട്ട് ആൻഡ് ഗൈഡ്,എസ്.പി.സി എന്നിങ്ങനെ വിവിധ ക്ലബ്ബുകളിലെ അംഗങ്ങളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.4 ബൂത്തുകളിലായി പോളിംങ് നടന്നു.ഓരോ ബൂത്തുകളിലും 5 ഘട്ടങ്ങളായാണ് പോളിംങ് നടന്നത്.ക്ലാസ്സ് അടിസ്ഥാനത്തിൽ എസ്.പി.സി കുട്ടികൾ വിദ്യാർത്ഥികളെ പോളിംങ് ബൂത്തിലേക്ക് കൊണ്ടുവന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ എന്ന ഓപ്പൺ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് .11:30 യോടെ തിരഞ്ഞെടുപ്പ് അവസാനിച്ചു.
-
വോട്ടിങ്ങിനായി കാത്തു നിൽക്കുന്ന കുട്ടികൾ
-
-
-
-
-
സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം
ജൂലൈ 16-ാം തീയതി സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ സ്കൂൾ വാർത്താ ചാനൽ ഉദ്ഘാടനം നടത്തി. അദ്ധ്യാപകരായ ബിബീഷ് സാർ, ടിനു ടീച്ചർ എന്നിവരുടെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് സ്കൂൾ വാർത്താ ചാനൽ ആരംഭിച്ചത്. തെരേസാസ് ന്യൂസ് എന്ന പേരിൽ ആരംഭിച്ച ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മെറിൻ നിർവ്വഹിച്ചു.
സ്കൂൾ വിക്കി പരിശീലനം
സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ ജൂലൈ 16 തീയതി അദ്ധ്യാപകർക്കു സ്കൂൾ വിക്കി പരിശീലനം നൽകി. വൈകിട്ടു 4 മണിയോടെ ക്ലാസ്സ് ആരംഭിച്ചു. കൈറ്റ് മാസ്റ്റർ ബിബീഷ് സാർ ക്ലാസ്സിന് നേതൃത്വം നൽകി.ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുറച്ചു കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. സ്കൂളിലെ ഐ. ടി പ്രവർത്തനങ്ങൾ, സ്കൂൾ വിക്കി എന്നിവയായിരുന്നു ക്ലാസ്സിന്റെ വിഷയങ്ങൾ. 5 മണിയോടെ ക്ലാസ്സ് അവസാനിച്ചു.