പൊയിലൂർ എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 7 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14539 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ പൊയിലൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊയിലൂർ എൽ.പി.എസ്.

പൊയിലൂർ എൽ.പി.എസ്
വിലാസം
പൊയിലൂർ

പൊയിലൂർ പി.ഒ.
,
670693
,
കണ്ണൂർ ജില്ല
സ്ഥാപിതം1897
വിവരങ്ങൾ
ഇമെയിൽpoyiloorlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14539 (സമേതം)
യുഡൈസ് കോഡ്32020600254
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തൃപ്പങ്ങോട്ടൂർ,,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയങ്ക ടി കെ
പി.ടി.എ. പ്രസിഡണ്ട്അഭിനേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അർഷ
അവസാനം തിരുത്തിയത്
07-07-202514539


പ്രോജക്ടുകൾ




ചരിത്രം

പൊയിലൂർ എൽ പി സ്‌കൂൾ - ഒരു പ്രദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ല്

1897 ൽ വിളക്കോട്ടൂരിലെ ശ്രീ എം ചത്തു ഗുരുക്കൾ എന്ന മഹാനുഭാവനാണ് പൊയിലൂർ പ്രദേശത്തെ പ്രഥമ പ്രാഥമിക വിദ്യാലയമായ ഈ വിദ്യാലയം സ്ഥാപിച്ചത്. 'ഹിന്ദു ബോയ്സ് സ്‌കൂൾ ' എന്ന പേജിലാണ് ഈ വിദ്യാലയം അറിയപ്പെട്ടത്. 1902 ൽ അംഗീകാരം ലഭിച്ച ഈ വിദ്യാലയം പിന്നീട് 'പൊയിലൂർ ബോയ്സ് എലിമെന്ററി സ്‌കൂൾ' എന്ന പേരിലും പിന്നീട് ' പൊയിലൂർ എൽ പി സ്‌കൂൾ' എന്ന പേരിലും അറിയപ്പെട്ടു. ചത്തു ഗുരുക്കളിൽ നിന്നും സ്‌കൂളിന്റെ ഉടമസ്ഥത പൊയിലൂരിലെ ശ്രീ സി കെ ചാത്തുക്കുട്ടി എന്നവർ ഏറ്റെടുത്തു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ ശ്രീ കുഞ്ഞിക്കോരൻ മാസ്റ്റർ എന്ന വ്യക്തിയും പിന്നീട് അദ്ദേഹത്തിന്റെ മകനായ ഇപ്പോഴത്തെ മാനേജർ ശ്രീ കെ പി ജയചന്ദ്രൻ എന്നവരിലേയ്ക്കും ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ് കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി.

  കുറെ വർഷക്കാലം ശ്രീ കെ ചന്തുക്കുട്ടിപ്പണിക്കർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രധാനാധ്യാപകൻ. പിന്നീട് ശ്രീ കെ കുഞ്ഞിരാമൻ, ശ്രീമതി എം കുങ്കി, ശ്രീമതി കെ വി നാരായണി, ശ്രീ ടി കുമാരൻ, ശ്രീ ടി നാരായണൻ, ശ്രീമതി വി. വി. ഗിരിജാകുമാരി, പി പുരുഷോത്തമൻ, ശ്രീ വി പി രവീന്ദ്രൻ, എന്നിവർ പ്രധാനാധ്യാപകരായി 2017  മുതൽ ശ്രീ പി അജിത് കുമാർ ആണ് പ്രധാനാധ്യാപകനായി പ്രവർത്തിക്കുന്നത്. പ്രധാനാധ്യാപകൻ ഉൾപ്പെടെ 5 അധ്യാപകരാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

ആദ്യകാലത്ത് ഓലമേഞ്ഞ കെട്ടിടമായിരുന്നു ഇത് പിന്നീട് ഘട്ടം ഘട്ടമായി കെട്ടിടം പരിഷ്കരിക്കപ്പെടുകയും ഇപ്പോൾ ഓട് മേഞ്ഞ 2 ഹാളികളിലാണ് ക്‌ളാസ് മുറികൾ പ്രവർത്തിക്കുന്നത്. 1 മുതൽ 5 വരെ യുള്ള 5 ക്‌ളാസ്സുകളും പ്രീ പ്രൈമറിക്കായി ഒരു മുറിയും ഉണ്ട്. എലാ ക്‌ളാസ് മുറികളുടെയും തറ സിമിന്റിട്ടതും മേൽക്കൂര ഓടുമേഞ്ഞതുമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറെ വേറെ ടോയിലറ്റുകൾ ഉണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബും അടച്ചുറപ്പുള്ള പാചകപ്പുരയും ഉണ്ട്. ആകെ ഏഴര സെന്റ് സ്ഥലത്തണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ സ്ഥലപരിമിതി വളരെയധികമാണ്. കളിസ്ഥലത്തിന്റെ അപര്യാപ്തത ഉണ്ട് എന്നതും വസ്തുതയാണ്. എല്ലാകളസ്സ് മുറികളിലും ഫാൻ, ട്യൂബ് ലൈറ് എന്നിവയുണ്ട്.

ഐ ടി രംഗം

2008 ൽ അന്നത്തെ എം എൽ എ ശ്രീ കെ പി മോഹനന്റെ ഫണ്ടിൽ നിന്നും ലഭിച്ചതും 2014 ൽ വടകര എം പി ആയിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഫണ്ട് വക ലഭിച്ചതുമായ ൨ ഡെസ്ക് ടോപ്പ് കംപ്യൂട്ടറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഇപ്പോൾ ഒരെണ്ണമാണ് പ്രവർത്തിക്കുന്നത്. ഐ ടി @ സ്‌കൂൾ വക ലഭിച്ച 2 ലാപ് ടോപ്പുകളും ഒരു എൽ സി ഡി പ്രൊജക്ടറും അനുബന്ധ ഉപകരണങ്ങളും ഇപ്പോൾ പ്രവർത്തന ക്ഷമമാണ്‌

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂൾ കലാമേളകൾ, ശാസ്ത്രമേളകൾ, കായിക മേളകൾ എന്നിവയിൽ സജീവ പങ്കാളിത്തം കാഴ്ചവച്ചിട്ടുള്ള ഈ വിദ്യാലയം ചില ഇനങ്ങളിൽ ജില്ലാ തലത്തിൽ വരെ പങ്കെടുക്കുന്നതിനുള്ള അർഹത നേടിയിട്ടുണ്ട്.

മുഴുവൻ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിപുലമായ നിലയിൽ സ്‌കൂൾ വാർഷികങ്ങൾ ആഘോഷിക്കാറുണ്ട്. 1997 ലെ ശതാബ്ദി ആഘോഷം വൻ തോതിൽ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു പ്രസ്തുത ആഘോഷത്തോടനുബന്ധിച്ച് നാട്ടുകാർ നടത്തിയ ഇടപെടലിന്റെ ഫലമായാണ് വിദ്യാലയത്തിന് സ്വന്തമായി ഒരു കിണർ എന്ന സ്വപ്നം യാഥാർഥ്യമായത്.

മാനേജ്‌മെന്റ്

ശ്രീ ചത്തു ഗുരിക്കളിൽ നിന്നും പൊയിലൂരിലെ ശ്രീ സി കെ ചാത്തുക്കുട്ടി എന്ന ആൾ മാനേജ്‌മെന്റ് ഏറ്റെടുക്കുകയും തുടർന്ൻ അദ്ദേഹത്തിന്റെ മകനായ ശ്രീ കുഞ്ഞിക്കോരൻ എന്നവരിലേയ്ക്കും പിന്നീട് അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ മാനേജരുമായ ശ്രീ കെ പി ജയചന്ദ്രൻ എന്നവരിലേയ്ക്കും ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യപ്പെടുകയുണ്ടായി.

==മുൻസാരഥികൾ==കെ ചന്തുക്കുട്ടി പണിക്കർ , കെ പി കുഞ്ഞിരാമൻ , എം കുങ്കി, കെ വി നാരായണി, ടി കുമാരൻ, ടി നാരായണൻ, വി വി ഗിരിജാകുമാരി, പി പുരുഷോത്തമൻ, വി പി രവീന്ദ്രൻ എന്നിവർ ഈ വിദ്യാലയത്തിലെ മുൻ പ്രധാനാധ്യാപകർ ആയിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പാനൂർ ബസ് സ്റ്റാന്റിൽ നിന്നും പാറാട് കല്ലിക്കണ്ടി തൂവക്കുന്നു പൊയിലൂർ റോഡിലൂടെ 9 കി മി സഞ്ചരിച്ചാൽ പോസ്റ്റ് ഓഫീസിനു സമീപം റോഡിന്റെ വലതു വസത്തതാണ് പൊയിലൂർ എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=18|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=പൊയിലൂർ_എൽ.പി.എസ്&oldid=2749497" എന്ന താളിൽനിന്ന് ശേഖരിച്ചത്