ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ് പാളയംകുന്ന്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

അക്കാദമിക മാസ്റ്റർ പ്ലാൻ

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് എല്ലാ കുട്ടികളുടെയും അക്കാദമിക നിലവാരം ഉയർത്തുന്നതിന് വേണ്ടി നമ്മുടെ സ്കൂളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ക്ലാസ് റൂം പ്രവർത്തനങ്ങൾ അതനുസരിച്ച് ചിട്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പഠന പിന്നാക്കക്കാർക്കുള്ള പിന്തുണ ക്ലാസുകൾ

ജൂലൈ ആദ്യവാരം മുതൽ യുപി ,എച്ച് എസ് തലങ്ങളിൽ പഠന പിന്നാക്ക അവസ്ഥയിലുള്ള കുട്ടികളെ പ്രീ ടെസ്റ്റിലൂടെ കണ്ടെത്തുകയും ശ്രദ്ധ ,മലയാളത്തിളക്കം എന്നീ പ്രോഗ്രാമുകളിലൂടെ അധിക സമയം കണ്ടെത്തി കുട്ടികൾക്ക് പിന്തുണ ക്ലാസുകൾ നൽകിവരുന്നു .ഭിന്ന നിലവാരത്തിലുള്ള കുട്ടികളെ പരീക്ഷയിൽ ആത്മവിശ്വാസത്തോടെ പങ്കെടുപ്പിക്കുന്നതിനുള്ള ക്ലാസുകൾ എല്ലാ വിഷയങ്ങൾക്കും നൽകിവരുന്നു.

USS, NMMS

കഴിഞ്ഞ അക്കാദമിക വർഷത്തിൽ നമ്മുടെ സ്കൂളിൽ രണ്ടു കുട്ടികൾക്ക് യു എസ് എസ് ലഭിച്ചു .വിസ്മയ എ ഡി ശ്രീഭദ്ര ബി എന്നിവർക്കാണ് യു എസ് എസ് ലഭിച്ചത് .വർക്കല സബ് ജില്ലയിൽ നിന്ന് ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ചത് വിസ്മയക്കാണ് (ഗിഫ്റ്റഡ് ചൈൽഡ് 80% മാർക്ക് ) .NMMS ന് കഴിഞ്ഞവർഷം 13 കുട്ടികൾ യോഗ്യത നേടി ഇതിൽ ധന്യശ്രീ എസിന് സ്കോളർഷിപ്പ് ലഭിക്കുകയും ചെയ്തു.

YIP - ശാസ്ത്രപഥം കുട്ടികളിൽ

കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന് വേണ്ടി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ശാസ്ത്രപഥം. കഴിഞ്ഞവർഷത്തെ സംസ്ഥാനതല വിജയികൾ നമ്മുടെ സ്കൂളിലെ പ്രണവ് എം ,ജിത്തു ആർ എന്നിവരാണ് .

മേളകൾ

കലോത്സവം

കഴിഞ്ഞവർഷം സ്കൂൾ കലോത്സവ വിജയികളായ മുഴുവൻ കുട്ടികളെയും സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു .സബ് ജില്ലയിൽ എച്ച് സ് വിഭാഗത്തിൽ ഓവറാൾ മൂന്നാം സ്ഥാനവും ,യു പി വിഭാഗത്തിൽ രണ്ടാം സ്ഥാനവും ,സബ്ജില്ലാ ഓവറോൾ രണ്ടാം സ്ഥാനവും നമ്മുടെ സ്കൂളിലായിരുന്നു .സംസ്ഥാനതലത്തിൽ എച്ച്എസ്എസ് വിഭാഗം മോണോ ആക്ട് സൈനാ മോൾ (എ ഗ്രേഡ് ),കാവ്യകേളിയിൽ ചിന്മയിയ്ക്ക് എ ഗ്രേഡ് ജില്ലാതലത്തിൽ മാപ്പിളപ്പാട്ടിന് കൃഷ്ണ മനുവിന് എ ഗ്രേഡ് ലഭിച്ചു.

കായികം

കായികമേളയിൽ എല്ലാ ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു .നമ്മുടെ സ്കൂളിലെ അപർണ സംസ്ഥാനതലത്തിൽ ജൂനിയർ കബഡി മത്സരത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം നേടിയ ടീമിലെ അംഗമായിരുന്നു .സ്റ്റേറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ സൂര്യനാരായണൻ പങ്കെടുത്ത് എ ഗ്രേഡ് നേടി. കഴിഞ്ഞവർഷം നടന്ന SQAY MARTIAL ARTS AND MOUNTANAIRINGൽ ഗോൾഡ് മെഡൽ നേടിയത് നവനീത് ആണ്. ജില്ലാ ടീമിലേയ്ക് ഫുട്ബോളിൽ മൂന്ന് പേർക്കും കബഡിക്ക് 21 ,വോളിബോളിൽ 14 പേർക്കും ഷട്ടിൽ രണ്ടുപേർക്കും ക്രിക്കറ്റിൽ നാല് പേർക്കും ജില്ലയിൽ പങ്കെടുത്തു .ക്രിക്കറ്റ് ഫുട്ബോൾ ,വോളിബോൾ എന്നിവയിൽ കുട്ടികൾ സബ്ജില്ലാതലത്തിൽ പങ്കെടുക്കുകയുണ്ടായി .വ്യക്തിഗത ഇനങ്ങളായ ഓട്ടം ,ചാട്ടം എന്നിവയിലും കുട്ടികൾ പങ്കെടുത്തു .കായികരംഗത്ത് മികവ് പുലർത്തി ജില്ലാതല മത്സരത്തിന് അർഹരായവർ ശിവ ,അനന്ദു എം ,സൂര്യൻ എസ്,റെയ റോമി .

ശാസ്ത്രമേള

സബ്ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. സയൻസ് ഓവറോൾ സെക്കൻഡ് ,ഐടി ഓവറോൾ സെക്കൻഡ് ,എൽ പി ,യു പി വിഭാഗം പ്രവർത്തി പരിചയമേളയിൽ രണ്ടാം സ്ഥാനവും നേടുവാൻ നമുക്ക് കഴിഞ്ഞു .ജില്ലാ മത്സരത്തിൽ 21 കുട്ടികൾ പങ്കെടുത്തു. സ്റ്റേറ്റ് മത്സരത്തിൽ ശാസ്ത്രമേളയിൽ നോബിൽ ഗിരീഷ് ,അഭിനവ് . J എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി.

കുട്ടികളെ ആദരിക്കൽ

അക്കാദമിക വർഷത്തിൽ സ്കൂളിലെ പ്രതിനിധീകരിച്ച് വിവിധ മേഖലകളിൽ സ്റ്റേറ്റ് തലത്തിൽ പങ്കെടുത്ത കുട്ടികൾക്ക്, എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്കും, USS, NMMS, YIP, എന്നിവയിൽ മികവ് പുലർത്തിയവർക്കും പിടിഎ ആദരവ് നൽകി.