കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് തൂവ്വൂർ
വിലാസം
തുവ്വൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201748145




ചരിത്രം

പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറില്‍ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന തുവ്വൂരിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ല്‍ തുവ്വൂര്‍ അധികാരി ആയിരുന്ന കൂരിയാടി നാരായണന്‍ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കല്‍ ശങ്കരനുണ്ണി വക കെട്ടിടത്തില്‍ (ഇന്നത്തെ തറക്കല്‍ എ.യു .പി.എസ് സ്കൂള്‍ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോര്‍ഡിന്റെ കീഴില്‍ ഒരു മാപ്പിള എല്‍ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമന്‍ കുട്ടി പണിക്കര്‍ വക കെട്ടിടത്തില്‍ (ഇന്നത്തെ തുവ്വൂര്‍ ജി . എല്‍. പി സ്കൂള്‍ കെട്ടിടം ) ഹിന്ദു ബോര്‍ഡിന്റെ കീഴില്‍ ഒരു ഹിന്ദു എല്‍.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരില്‍ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂള്‍ നിര്‍ത്തലാകുകയും അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ തറക്കല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവ.മാപ്പിള എല്‍.പി.സ്കൂള്‍.ശ്രീ.രാമന്‍ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂര്‍ ഗവ.എല്‍.പി.സ്കൂള്‍ ആയി മാറി.

                          ഇത് പോയ കാലം ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളില്‍ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍, ,സഹജീവികളുടെ കണ്ണീരൊപ്പാന്‍ മനസ്സുള്ള ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍, അധ്യാപകരും വിദ്ധ്യാര്‍ഥികളും രക്ഷിതാക്കളും  ഒന്നിച്ചു മുന്നോട്ട്.......................................,

ഭൗതികസൗകര്യങ്ങള്‍

അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകള്‍ . ക്ലാസ്സ്‌ റൂമുകള്‍ എല്ലാം നിലം ടൈലിട്ടതും ഫാന്‍ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികള്‍ ചിത്രങ്ങളാല്‍ ആകര്ഷ്കമാകിയതും ആണ്.ആകര്‍ഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,രണ്ടു കിണറുകളില്‍ നിന്നായി ശുദ്ധജല സംവിധാനം,ആകര്‍ഷകമായ സ്കൂള്‍ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടര്‍ -ഗണിത -സയന്‍സ് ലാബുകള്‍ ,2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റര്‍ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കള ,ആണ്‍ കുട്ടികള്‍കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലെറ്റ്‌ സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂള്‍ സ്റേറ്റ്ഹൈവെയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കണ്ണന്‍ കുട്ടി മാസ്റ്റര്‍
  2. രാമന്‍ കുട്ടി മാസ്റ്റര്‍
  3. ദേവകി ടീച്ചര്‍
  4. രാജി ടീച്ചര്‍
  5. അച്ചാമ്മ ടീച്ചര്‍
  6. അല്‍ഫോന്‍സ ടീച്ചര്‍
  7. അപ്പുകുട്ടന്‍ മാസ്റ്റര്‍
  8. ആമിന ടീച്ചര്‍
  9. വാസുദേവന്‍ മാസ്റര്‍
  10. രാധ ടീച്ചര്‍
  11. കുഞ്ഞന്‍ മാസ്റ്റര്‍
  12. കാളി ടീച്ചര്‍
  13. മാധവന്‍ മാസ്റ്റര്‍
  14. ഷന്‍മുഖന്‍ മാസറ്റര്‍
  15. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍
  16. പണിക്കര്‍ മാസ്റ്റര്‍
  17. രാജമ്മ ടീച്ചര്‍
  18. ഏലി കുട്ടി ടീച്ചര്‍
  19. കുര്യാക്കോസ് മാസ്റ്റര്‍
  20. ഖാദര്‍ മാസ്റ്റര്‍

നേട്ടങ്ങള്‍

  1. ഈ വര്‍ഷം വണ്ടൂര്‍ ഉപജില്ല കലാമേളയില്‍ എല്‍.പി വിഭാഗം ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.11, 76.28 |zoom=13}}0

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തൂവ്വൂർ&oldid=273335" എന്ന താളിൽനിന്ന് ശേഖരിച്ചത്