ജി.എൽ.പി.എസ് തൂവ്വൂർ/ പരിസ്ഥിതി ക്ലബ്ബ്
ദൃശ്യരൂപം
പരിസ്ഥിതി ക്ല്ബ്ബ് 42 കുട്ടികളും അതിന്റെ തനതു പ്രവർത്തനങ്ങളുമായി ഈ സ്കൂളിൽ മുന്നേറുന്നു .പ്രകൃതി സംരക്ഷണത്തിനായി നൽകി വരുന്ന ബാല പാഠങ്ങൾ ജീവിതതിലുടനീളം നില നിർത്താൻ അവരെ പ്രാപ്തരാക്കുന്നു.ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിക്കാറുണ്ട്.ഓരോ കുട്ടിക്കും ഒരു തൈ നൽകി അവരുടെ വീടുകളിൽ വളർത്തുന്നു.ചെടിയുടെ വളർച്ചാ ഘട്ടങ്ങൾ ക്ലാസ്സിൽ ചർച്ച ചെയ്യുന്നു.സ്കൂളും പരിസരവു പ്ലാസ്റിക് വിമുക്തമാണ് . പ്ലാസ്റ്റികിന്റെ ദൂഷ്യ വശങ്ങൾ മനസ്സിലാക്കിയ കുട്ടികൾ അതിനെ പടിക്ക് പുറത്തു നിർത്തുന്നു.മനോഹരമായ ഒരു ഉദ്യാനം സ്കൂളിന്റെ മുൻ വശത്ത് കുട്ടികൾ നട്ട് നനച്ചുണ്ടാക്കിയിട്ടുണ്ട്.