എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


2024- 25പ്രവേശനോത്സവം

പ്രവേശനോത്സവം ജൂൺ 3 ന് വിപുലമായ പരിപടികളോടെ നടന്നു. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ആൻസി ജോസ് പെരുമ്പള്ളിക്കുന്നേൽ ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലീന ഗ്രേസ് സി. എം. സി അധ്യക്ഷ ആയിരുന്നു . സിസ്റ്റർ മെറിൻ സി. എം .സി (ഹെഡ്മിസ്ട്രസ് ) നവാഗതരായ കുട്ടികൾക്ക് സ്വാഗതം നേർന്നു . പി റ്റി എ പ്രസിഡന്റ് റെബി ജോസ് ആശംസകൾ അർപ്പിച്ചു.വിവിധ കലാപരിപാടികളും പ്രവശനോത്സവ ഗാനവും കുട്ടികൾ അവതരിപ്പിച്ചു. നിറമുള്ള ബലൂണുകൾ നൽകിയും മധുര പലഹാരങ്ങൾ നൽകിയും നവാഗതരെ വരവേറ്റു .

ഇന്നേ ദിവസം എട്ടു വർഷത്തെ സ്തുത്യർഹ സേവനത്തിനു ശേഷം വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ നിന്നും കരിമണ്ണൂർ സെന്റ്. ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലേക്ക് സ്ഥലം മാറി പോകുന്ന ഇംഗ്ലീഷ് അധ്യാപക സിനി ഭാസ്കറിനു യാത്രയയപ്പ് സമ്മേളനം നടത്തി.

പരിസ്ഥിതി ദിനം - ജൂൺ 5

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാവിലെ 9:30 ന് ഈശ്വരപ്രാർഥനയോടുകൂടി പരിപാടികൾ ആരംഭിച്ചു. . കുട്ടികൾ കൊണ്ടുവന്ന പോസ്റ്ററുകൾ, പ്ലകാർഡുകൾ സ്കൂളിൽ തോരണമായി അലങ്കരിച്ചു. പരിസ്ഥിതി ദിനത്തോടാനുബന്ധിച്ചു കുട്ടികൾ പരിസ്ഥിതി ദിന ഗാനം ആലപിച്ചു. "വൃക്ഷത്തെ സ്നേഹിച്ച ബാലൻ " എന്ന രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ കഥയെ ആസ്പദമാക്കി കുട്ടികൾ നാടകം അവതരിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വൃക്ഷതൈ നട്ടു. എസ്  പി  സി യുടെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഹെഡ്‌മിസ്ട്രെസ് വൃക്ഷ തൈ വിതരണം ചെയ്തു.

പി ടി എ ജനറൽ ബോഡി യോഗം

ജൂൺ 8  ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. കൗൺസിലർ ട്രെയ്നറും പ്രൊഫസറും ആയ മിസ് . ജിലുമാത്യു  സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മാതാപിതാക്കൾക്കായി പോസിറ്റീവ് പാരന്റിങ് എന്ന വിഷയത്തിൽ ക്ലാസ് നൽകി . പി ടി എ  , എം പി ടി എ പ്രസിഡന്റ് നെ തിരഞ്ഞെടുക്കുകയും ചെയ്തു.പി ടി എ പ്രസിഡന്റ് ശ്രീ റെബി ജോസ് ,എം പി ടി എപ്രസിഡന്റ് ദിനി മാത്യു എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരെയും  തിരഞ്ഞെടുത്തു .

ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തിൽ കുട്ടികൾ പോസ്റ്റർ നിർമിക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റർ മെറിൻ സി എം സി ബാലവേലവിരുദ്ധദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു .

കെ സി എസ് എൽ - പ്രവർത്തങ്ങൾ

കെ സി എസ് എൽ - പ്രവർത്തങ്ങൾക്ക് കഴിഞ്ഞ വർഷത്തെ മികച്ച മൂന്നാമത്തെ യൂണിറ്റ് ആയി നമ്മുടെ സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു . ഈ വർഷത്തെ ഉത്‌ഘാടനം സിസ്റ്റർ കാരുണ്യ സി എം സി നിർവഹിച്ചു . സിസ്റ്റർ മെറിൻ സി എംസി  സിസ്റ്റർ ജിബി സി എം സി , സിസ്റ്റർമാരിയ തെരേസ്, ശ്രീമതി ബിൻസി ജോസഫ് , അനിത സി പി  എന്നിവരും സന്നിഹിതരായിരുന്നു . ഭാരവാഹികളായി അന്ന മേരി ഷിജോ , ജോൺപോൾ ബിജു എന്നിവരെ തിരഞ്ഞെടുത്തു .

ലോക രക്തദാന ദിനം

ലോക രക്തദാനദിനത്തോട് അനുബന്ധിച്ചു ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലി നടത്തി. രക്ത ദാനത്തിന്റെ മഹത്വ മുൾക്കൊള്ളുന്ന പോസ്റ്റർ നിർമിക്കുകയും, പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു .

ലിറ്റിൽ കൈറ്റ്സ് അവാർഡ്

2023 - 24 ലെ മികച്ച യൂണിറ്റുകൾക്കുള്ള ലിറ്റിൽ കൈറ്റ്സ് അവാർഡിൽ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി .