വി എം എച്ച് എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ/2025-26

16:15, 28 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vmhs36058 (സംവാദം | സംഭാവനകൾ) (2025-26 Preveshanothsavom)

പ്രവേശനോത്സവം 2025-26

2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. ചുണ്ടിൽ പുഞ്ചിരിയും ഹൃദയത്തിൽ പ്രതീക്ഷകളുമായി എത്തിയ പുത്തൻ കൂട്ടുകാരെ വരവേൽക്കാൻ വിശ്വഭാരതി എല്ലാ അർത്ഥത്തിലും ഒരുങ്ങിയപ്പോൾ മഴ മാറി മാനം തെളിഞ്ഞു നിന്നു.  വാദ്യഘോഷങ്ങളും കലാരൂപങ്ങളും പാൽപ്പായസവുമെല്ലാം പ്രവേശനോത്സവത്തിന് മിഴിവേകി.

  സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.

പി ടി എ പ്രസിഡന്റ്‌ സാബു വാസുദേവൻ അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടീച്ചർ ഇൻ ചാർജ് ശ്രീ ആർ ധനേഷ്  സ്വാഗതം പറഞ്ഞു. കൃഷ്ണപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീ കോട്ടിരേത്തു ശ്രീഹരി ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ബി സന്തോഷ്‌, ഗ്രാമപഞ്ചയത്ത് അംഗങ്ങൾ, പി ടി എ, എം പി ടി എ അംഗങ്ങൾ, സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. റിട്ടയേർഡ് ഡിവൈഎസ്പി ശ്രീ സോമശേഖരൻ ഉണ്ണിത്താൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്‌ എടുത്തു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി പ്രഭാത്  ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.