വി എം എച്ച് എസ് കൃഷ്ണപുരം/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-26
2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. ചുണ്ടിൽ പുഞ്ചിരിയും ഹൃദയത്തിൽ പ്രതീക്ഷകളുമായി എത്തിയ പുത്തൻ കൂട്ടുകാരെ വരവേൽക്കാൻ വിശ്വഭാരതി എല്ലാ അർത്ഥത്തിലും ഒരുങ്ങിയപ്പോൾ മഴ മാറി മാനം തെളിഞ്ഞു നിന്നു. വാദ്യഘോഷങ്ങളും കലാരൂപങ്ങളും പാൽപ്പായസവുമെല്ലാം പ്രവേശനോത്സവത്തിന് മിഴിവേകി.
സ്കൂളിലെ വിവിധ യൂണിറ്റുകളായ ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട് ആൻഡ് ഗൈഡ്സ് , ജെ.ആർ.സി എന്നിവയുടെ പൂർണ്ണ സഹകരണത്തോടെ പ്രവേശനോത്സവം വളരെ മനോഹരമാക്കി.
പി ടി എ പ്രസിഡന്റ് സാബു വാസുദേവൻ അവർകളുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ടീച്ചർ ഇൻ ചാർജ് ശ്രീ ആർ ധനേഷ് സ്വാഗതം പറഞ്ഞു. കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കോട്ടിരേത്തു ശ്രീഹരി ഉത്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ബി സന്തോഷ്, ഗ്രാമപഞ്ചയത്ത് അംഗങ്ങൾ, പി ടി എ, എം പി ടി എ അംഗങ്ങൾ, സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു. റിട്ടയേർഡ് ഡിവൈഎസ്പി ശ്രീ സോമശേഖരൻ ഉണ്ണിത്താൻ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് എടുത്തു.സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ബി പ്രഭാത് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.
സ്കൂൾതല പരിസ്ഥിതി ദിനാചരണം 2025 ജൂൺ 6
കൃഷ്ണപുരം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന ആറ്കടമ്പൻ തോടിന്റെ സംരക്ഷണത്തിനായി സ്കൂൾ എക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ തണ്ണീർതട സംരക്ഷണ നടത്തവും വനവൽക്കരണവും സംഘടിപ്പിച്ചു . താൻ ജീവിക്കുന്ന പരിസ്ഥിതിയുടെ സംരക്ഷണം തൻ്റെ ധാർമ്മിക ചുമതലയാണ് എന്ന ബോധം ഓരോ കുട്ടിയുടെയും ഉള്ളിൽ വളർത്തുക എന്ന സന്ദേശമാണ് ഈ ദിനാചരണത്തിലൂടെ സ്കൂൾ മുന്നോട്ട് വെച്ചത് .തണ്ണീർത്തട സംരക്ഷണ നടത്തം കായംകുളം DYSP എൻ ബാബുക്കുട്ടൻ ഫ്ലാഗ് ഓഫ് ചെയ്തു.ശബ്ദം-വായു-ജലം ഇവയുടെ സംരക്ഷണം ഓരോരുത്തരുടെയും കടമയാണ് എന്ന് DYSP സൂചിപ്പിച്ചു .ദിനാചരണത്തിൻ്റെ ഭാഗമായി തോടിൻ്റെ ഇരു കരകളിലും അഞ്ഞൂറോളം വ്യക്ഷത്തൈകൾ വച്ചു പിടിപ്പിച്ച് സംരക്ഷിക്കുന്ന വിശ്വ ഹരിതം പദ്ധതിയുടെ ഭാഗമായി ആദ്യ വൃക്ഷ തൈ നടുന്ന ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു.
ജൂൺ 19 വായനദിനം.
വിപുലമായ പരിപാടികളോടെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് രാവിലെ 10 മണിക്ക് പിടിഎ പ്രസിഡണ്ട് ശ്രീ.സാബു വാസുദേവൻ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗ പരിപാടികൾ ആരംഭിച്ചു.സ്കൂൾ ടീച്ചർ ഇൻ ചാർജ് ശ്രീ ആർ ധനേഷ് സ്വാഗതം പ്രസംഗം നടത്തി. വിശിഷ്ടാതിഥിയായി എത്തിയ പ്രഭാഷകൻ ശ്രീ. അനിൽകുമാർ പി.സി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വായന വാരാചരണം ഉദ്ഘാടനം ചെയ്തു . തുടർന്ന് കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ലൈബ്രറി ചാർജ് വഹിക്കുന്ന ശ്രീ ദീപക് "ഇലയും ഇതളും"എന്ന പുതിയ പരിപാടിയെക്കുറിച്ച് വിശദമാക്കി . തുടർന്ന് സ്കൂൾ മാനേജർ ശ്രീ ബി.സന്തോഷ് വായനദിന സന്ദേശം നൽകുകയുണ്ടായി . കുട്ടികളുടെ വായന ദിന ഗാനവും കവിതയും, പരിപാടിക്ക് മാറ്റുകൂട്ടി . തുടർന്ന് 9 B യിൽ നിന്നും തീർത്ഥ വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാരംഗം സ്കൂൾ കോഡിനേറ്ററും മലയാളം അധ്യാപികയുമായ ശ്രീമതി രതിമോൾ കൃതജ്ഞത രേഖപ്പെടുത്തി . അന്നേ ദിവസം ഉച്ചയ്ക്ക് വായന മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. അടുത്ത ദിവസങ്ങളിലായി ക്വിസ് മത്സരം, ചിത്രരചന മത്സരം, കവിതാ രചന, കഥാ രചന, ഉപന്യാസ മത്സരം, പ്രസംഗമത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
മധുരം മലയാളം.

ശ്രാവണം@25

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനവും 'ശ്രാവണം@25'പൂകൃഷി നടീൽ ചടങ്ങും നടന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി ടീച്ചർ സീഡ് ക്ലബ്ബിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. ഓണത്തിന് മുന്നോടിയായി വിവിധയിനം പൂക്കൾ കൃഷി ചെയ്യുന്ന പദ്ധതിയായ 'ശ്രാവണം @26 'കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോട്ടിരേത്ത് ശ്രീഹരി ഉദ്ഘാടനം ചെയ്തു. വിവേകോദയം
വിവേകോദയം
പ്രഗത്ഭരുമായി സംവദിക്കുന്ന കുട്ടികളുടെ സ്വതന്ത്ര്യചിന്തനത്തെ ഉണർത്തുന്ന പരിപാടിയായ "വിവേകോദയ"യിൽ മൂന്ന് പ്രമുഖവ്യക്തികൾ അതിഥികളായി എത്തിയത് വിദ്യാർത്ഥികൾക്ക് ഉജ്ജ്വല അനുഭവങ്ങളാണ് സമ്മാനിക്കപ്പെട്ടത്. പൂർവ്വവിദ്യാർത്ഥിയും ജനപ്രതിനിധിയുമായ ശരത്കുമാർ പാട്ടത്തിൽ സ്വന്തം സാമൂഹികജീവിത അനുഭവങ്ങൾ പങ്കുവെക്കുകയും കുട്ടികളിൽ നേത്യത്വക്ഷമത വികസിപ്പിക്കാൻ പ്രചോദനമാകുകയും ചെയ്തു. അതുപോലെ, പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ ഡോ. ഹാഷ്മി ഖദീജ റഹ്മാൻ, അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ ആദ്യ മലയാളി വനിത എന്ന നിലയിൽ തന്റെ അതിജീവന അനുഭവങ്ങൾ പങ്കുവെച്ച് വിദ്യാർത്ഥികൾക്ക് അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും വാതായനം തുറന്നു നൽകി. 2023ലെ കുറ്റാന്വേഷണ മികവിനുള്ള കേരളാ പോലീസിന്റെ ബാഡ്ജ് ഓഫ് അവാർഡ് നേടിയ, ഇപ്പോൾ നീണ്ടകര മറൈൻ എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടറായുള്ള സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന പൂർവ്വവിദ്യാർത്ഥി അരുൺ ശിശുപാലൻ സാറിന്റെ സാന്നിധ്യവും കുട്ടികൾക്ക് ഏകാഗ്രതയും അർപ്പണബോധവും ഉണർത്തുന്ന അനുഭവമായി.

വിശ്വഭാരതിയുടെ ചന്ദ്രോത്സവം...
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിനാഘോഷവും സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനവും നടന്നു. ഹെഡ് മാസ്റ്റർ ആർ. ധനേഷ് അവർകളുടെ അധ്യക്ഷതയിൽ യോഗ പരിപാടികൾ ആരംഭിച്ചു. സോഷ്യൽ സയൻസ് ക്ലബ് കൺവിനറും അധ്യാപികയുമായ ലക്ഷ്മി എം. എസ് സ്വാഗതം പറഞ്ഞു. മുൻ റിസോഴ്സ് ഗ്രൂപ്പ് അംഗവും റിട്ട. സാമൂഹിക ശാസ്ത്രം അധ്യാപകനുമായ ബി വേണുഗോപാൽ ഉദ്ഘാടനം നിർവഹിക്കുകയും കുട്ടികൾക്ക് ചാന്ദ്രദിനത്തിനെ കുറിച്ച് വളരെ രസകരമായി ക്ലാസ്സ് എടുക്കുകയും ചെയ്തു. ഇംഗ്ലീഷ് അധ്യാപനായ ജിഷ്ണു എസ് ആശംസകൾ നേർന്നു. തുടർന്ന് സോഷ്യൽ സയൻസ് അധ്യാപകനായ ഹരിശ്രീ കൃതജ്ഞത രേഖപെടുത്തി.

മെഡൽ മഴക്കാലം
ജില്ലാ വടം വലി അസോസിയേഷൻ നടത്തിയ ചാമ്പ്യൻഷിപ്പിൽ 2nd ഓവറോൾ നേടിയ കായിക പ്രതിഭകൾക്കും കായിക അദ്ധ്യാപകൻ രഞ്ചു സ്കറിയയ്ക്കും അനുമോദനം നൽകിയ ചടങ്ങ് മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഡി.അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തപ്പോൾ...

വിശ്വഭാരതിയുടെ_മാർഗ്ഗദീപം
സ്കൂളിൻ്റെ സ്ഥാപക മാനേജരായ കോട്ടിരേത്ത്.ശ്രീ. പി.രാഘവക്കുറുപ്പ് അവർകളെ അദേഹത്തിൻ്റെ ചരമവാർഷിക ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ അനുസ്മരിച്ചു. തുടർന്ന് അദേഹത്തിൻ്റെ ഭവനത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ കുടുംബാംഗങ്ങളോടൊപ്പം സ്കൂൾ മാനേജരും വിദ്യാർത്ഥികളും,അധ്യാപക അനധ്യാപക ജീവനക്കാരും പങ്കുകൊണ്ടു.