ജൂലൈ രണ്ടാം തീയതി രണ്ടു ലാബിലുമായി 40 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി . മൊത്തം 191 കുട്ടികൾ പരീക്ഷ എഴുതി . കൈറ്റ് മാസ്റ്റർ മിഖ്ദാദ് സർ, കൈറ്റ് മിസ്ട്രെസ്സ് മുഹ്സിന ടീച്ചർ പരീക്ഷക്ക് നേതൃത്യം നൽകി.
പ്രിലിമിനറി ക്യാമ്പ്
2022-25 ബാച്ചിലെ കുട്ടികൾക്കായി 10/6/2022 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മാസ്റ്റർ ട്രെയ്നർസ് കോർഡിനേറ്റർ റോജി മാസ്റ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി .