സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 24 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST GEORGE U P S POONITHURA (സംവാദം | സംഭാവനകൾ)
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ
വിലാസം
പൂണിത്തുറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017ST GEORGE U P S POONITHURA




................................

ചരിത്രം

വൈറ്റില ജംഗ്ഷന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയില്‍ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയര്‍ത്തി നില്‍ക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊന്‍പ്രഭ വിതറുന്ന സെന്റ് ജോര്‍ജ്ജസ് യു പി സ്കൂള്‍ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാര്‍ച്ചില്‍ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിച്ചതോടെ ഇതേ വര്‍ഷം ജൂണ്‍ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡില്‍ ഒന്നാം ക്ലാസില്‍ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോര്‍ജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂള്‍ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിന്‍കൊല്ലങ്ങളില്‍ 2,3,4ക്ലാസുകള്‍ ആരംഭിച്ചു. ഈ കാലയളവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്ത് 1943 ല്‍ ഓടിട്ട കെട്ടിടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനെ ഒരു ലോവര്‍ സെക്കന്ററി സ്കൂള്‍ ആക്കാനുള്ള ഭഗീരഥ പ്രയത്നങ്ങളാണ് പിന്നീട് നടന്നത്. ഡോ. ജോസഫ് മുണ്ടമ്പള്ളിയുടെ നേതൃത്വത്തില്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തുകയും , വിദ്യാഭ്യാസ വകുപ്പദ്ധ്യക്ഷന്മാരെ സമീപിക്കുകയും ചെയ്ചു. അവസാനം കൊച്ചി മഹാരാജാവിന്റെ പക്കലും നിവേദനങ്ങളെത്തി. തത്ഫലമായി ഈ വിദ്യാലയം 1944 ല്‍ ലോവര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെടുകയും , ഫോറം 1 ആരംഭിക്കുകയും ചെയ്തു. പിന്‍കൊല്ലങ്ങളില്‍ ഫോറം II, III എന്നിവ യഥാക്രമം ആരംഭിച്ചു. ആദ്യകാലങ്ങളില്‍ തൃപ്പൂണിത്തുറയില്‍ നിന്നും സിസ്റ്റേസ് കാല്‍നടയായി ഇവിടെ എത്തി പഠിപ്പിച്ചു പോന്നു. ആ മഠത്തിലെ സുപ്പീരിയര്‍ ആയിരുന്നു സ്കൂള്‍ മാനേജര്‍. ഈ രീതി തന്നെ ഇപ്പോഴും തുടരുന്നു. 1970 ല്‍ ആണ് ഇവിടെ ആദ്യമായി അധ്യാപക – രക്ഷകര്‍ത്തൃ സംഘടന രൂപം കൊള്ളുന്നത് . അതിന്റെ ആദ്യ പ്രസിഡന്റ് ശ്രീ. പി വി ജോസഫ് പാലത്തിങ്കല്‍ ആയിരുന്നു..ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ വി എക്സ് ആന്റണി വളരെ ശ്ലാഘനീയമാവിധം പി.റ്റി എ ക്ക് നേതൃത്വം നല്‍കിവരുന്നു.

1983 ല്‍ ഈ വിദ്യാലയം വിമല കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലായി . 1990 ല്‍ വര്‍ണ്ണാഭമായ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു. 1998 ല്‍ ഉന്നതസാങ്കേതിക പഠനത്തിന് നാന്ദികുറിക്കുക എന്ന ലക്ഷ്യത്തോടെ കമ്പ്യൂട്ടര്‍ ലാബിന് ആരംഭം കുറിച്ചു. ഒപ്പം സ്കൂള്‍ ബസ് സൗകര്യവും ലഭ്യമാക്കി. സെന്റ് .ജോര്‍ജ്ജസിന്റെ ഏറ്റവും മഹത്തായ നേട്ടങ്ങളില്‍ ഒന്നാണ് , വിവിധ സേവന മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. Rev.Fr. വര്‍ഗ്ഗീസ് തൊട്ടിയില്‍, Rev.Fr.ജെയിംസ് തൊട്ടിയില്‍, Rev.Fr. ജാക്സണ്‍, Rev.Fr.സെബാസ്റ്റ്യന്‍, Rev.Fr.ജോസ് തൊട്ടിയില്‍, സബ് ജഡ്ജി. ശ്രീമതി എല്‍സമ്മ ജോസഫ്,ശ്രീ.ജോസഫ് വൈറ്റില, ശ്രീ .ജയസൂര്യ തുടങ്ങി അസംഖ്യം വ്യക്തിത്വങ്ങള്‍ അദ്ധ്യാത്മിക കലാ സാഹിത്യ മേഖലകളില്‍ ഇന്നും നിറസാന്നിധ്യമായി വിരാചിക്കുന്നു. വിദ്യാലയത്തിന്റെ ഏതൊരു വികസന പ്രവര്‍ത്തനത്തിലും അകമഴിഞ്ഞ് സഹായിക്കുന്ന ഈ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നും ഒരു മുതല്‍ കൂട്ടാണ് എന്നത് നിസംശയം പറയാം.

== ഭൗതികസൗകര്യങ്ങള്‍ ==2016-'17അധ്യായനവര്‍ഷത്തില്‍ 362ആണ്‍കുട്ടികളും 198 പെണ്‍കുട്ടികളും ഉള്‍പ്പെടെ 560കുട്ടികള്‍ പഠനം നടത്തുന്ന ഈ വിദ്യാലയത്തില്‍ 404 കുട്ടികളും അധ്യാപകരും ഇവിടെ നിന്നും ഉച്ചഭക്ഷണം കഴിക്കുന്നു. സാമ്പാര്‍, മോരുകറി , പരിപ്പ് കറി, കടല,ചെറുപയര്‍,അച്ചിങ്ങത്തോരന്‍,അച്ചാറ് എന്നിങ്ങനെ രുചികരങ്ങളായ വിവിധ തരം കറികളാണ് ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാട്ടര്‍ പ്യൂരിഫയറിന്റെ സഹായത്താല്‍ ശുദ്ധീകരിച്ച വെള്ളമാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് സ്വയംതൊഴില്‍ പരിശീലനം നല്കുന്നതിനായി പ്രവര്‍ത്തിപരിചയപഠന അധ്യപികയുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തുന്നു.


"എല്ലാ കുട്ടികളേയും മലയാളം എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക" എന്ന ലക്ഷ്യത്തോടെ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തി ഇവര്‍ക്കായി ശനിയാഴ്ച്ചകളില്‍ അധ്യാപകര്‍ ക്ലാസ്സ് എടുക്കുന്നു. വായനയിലൂടെ അജ്ഞാനത്തിന്റെ വാതിലുകള്‍ കൊട്ടിയടച്ച് വിജ്ഞാനത്തിന്റെ വാതായനങ്ങള്‍ തുറക്കാന്‍ ഉതകുന്ന രീതിയില്‍ വിവിധങ്ങളായ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലൈബ്രറി -സ്റ്റോക്ക് രജിസ്റ്ററും , ഇഷ്യു രജിസ്റ്ററോടും കൂടി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിലേക്കായി വെടിപ്പും വൃത്തിയുമുള്ള കക്കൂസ് -മൂത്രപ്പുരകള്‍ ആണ്‍-പെണ്‍ തിരിച്ച് സാധ്യമാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}