റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
മൊബൈൽ ഫോൺ ഉപയോഗവും UPI പേയ്മെന്റ് ദുരുപയോഗവും: അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ്
സാങ്കേതികവിദ്യ അനുദിനം അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന പുതുലോകത്താണ് നമ്മൾ ജീവിക്കുന്നത്. നമ്മുടെ കുഞ്ഞുങ്ങൾ പാഠപുസ്തകങ്ങൾപോലെ സാങ്കേതികവിദ്യയെയും അടുത്തറിഞ്ഞ് പഠിയ്‌ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. മൊബൈൽഫോണും ഇന്റർനെറ്റുമൊക്ക തങ്ങളെക്കാൾ നന്നായി കുട്ടികൾ കൈകാര്യം ചെയ്യുന്നുവെന്ന് പരാതി പറയുന്ന മാതാപിതാക്കളെ കാണാറുണ്ട്. എന്നാലത് ഇന്നിന്റെ ആവശ്യകതയാണെന്ന് പലരും തിരിച്ചറിയാറില്ല. കുഞ്ഞുങ്ങൾ ജീവിക്കുന്ന കാലഘട്ടം അത് ആവശ്യപ്പെടുകയാണ്. സാങ്കേതികവിദ്യയുടെ തെറ്റായവഴികളിലൂടെ സഞ്ചരിക്കാതെ അതിനെ കൃത്യമായി ഉപയോഗിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കുകയും ഉപദേശിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ അമ്മമാർക്കായി മൊബൈൽ ഫോൺ ദുരുപയോഗവും
UPI പേയ്മെന്റുകളുടെ വിശ്വാസ്യതയെകുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സെഷനിൽ മൊബൈൽ ഫോണിന്റെ അശ്രദ്ധമായ ഉപയോഗം എങ്ങനെ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കാം എന്ന് വിശദീകരിച്ചു.
UPI പേയ്മെന്റുകളിൽ ഭീഷണിയായ തട്ടിപ്പുകൾക്കും സുരക്ഷാ മുൻകരുതലുകൾക്കുമാണ് പ്രത്യേക ശ്രദ്ധ നൽകിയതായത്. പാസ്‌വേഡുകളും ഒടിപികളുമായി സുരക്ഷിതമായ ഇടപാടുകൾ നടത്തുന്നതിനുള്ള മാർഗങ്ങൾ വിദ്യാർത്ഥികൾ മാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. ക്ലാസിന്റെ ഭാഗമായി മൊബൈൽ ഫോൺ സുരക്ഷ, അപരിചിത ലിങ്കുകൾ അമർത്തുമ്പോഴുണ്ടാകുന്ന അപകടങ്ങൾ, തട്ടിപ്പുകളെ തിരിച്ചറിയാനുള്ള മാർഗങ്ങൾ തുടങ്ങിയവ വിശദമായി ചർച്ച ചെയ്തു. ക്ലാസ് ഒരു ഇന്ററാക്ടീവ് സെഷനായിരുന്നു, അതിനാൽ മാതാക്കൾക്ക് സംശയങ്ങൾ ചോദിക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിച്ചു. ഈ ബോധവൽക്കരണ ക്ലാസ് വഴിഅമ്മമാർക്ക് പുതിയ തലമുറയുടെ മൊബൈൽ ശീലത്തെക്കുറിച്ചും സൈബർ ലോകത്തെ വിവിധ തട്ടിപ്പുകളെക്കുറിച്ചും അറിയാൻ സാധിച്ചു.ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ആയിട്ടുള്ള അമൃത,അക്ഷര പി. ബിനു,അവന്തിക ,എയ്ഞ്ചലീന ടി .അനീഷ് എന്നിവരാണ് ക്ലാസുകൾ എടുത്തത്
റോബോഫെസ്‌റ്റ്-2025
ലിറ്റിൽ കൈറ്റ്സ് മികവുത്സവത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ റോബോ ഫെസ്റ്റ് 2025 ഫെബ്രുവരി 13 ന് സംഘടിപ്പിക്കുകയുണ്ടായി. റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽകൈറ്റ്സിലെ കുട്ടികളാണ് റോബോട്ടിക് ഉപകരണങ്ങൾ നിർമ്മിച്ചത്. 2023-26 ബാച്ചിലെ കുട്ടികളാണ് ഇതിന് നേതൃത്വം നൽകിയത്.ആർഡിനോ മൈക്രോ കൺട്രോളർ ഉപയോഗപ്പെടുത്തി
ഗ്യാസ് സെൻസിംഗ് ഡിവൈസ്,ഓട്ടോമാറ്റിക് ട്രാഫിക് സിസ്റ്റം,ഡാൻസിങ് എൽഇഡി,ഓട്ടോമാറ്റിക് വാട്ടർ ഡിസ്പെൻസർ തുടങ്ങിയ വൈവിധ്യമാർന്ന റോബോട്ടിക് ഉപകരണങ്ങളുടെ പ്രവർത്തനമാ മാതൃകകൾ പ്രദർശനത്തിന്റെ ശ്രദ്ധ ആകർഷിച്ചു.
ആനിമേഷനുകൾ, കുട്ടികൾ പ്രോഗ്രാം ചെയ്ത് തയ്യാറാക്കിയഗെയിമുകൾ,ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച വീഡിയോ പ്രസന്റേഷൻ എന്നിവയും ഫെസ്റ്റിനെ ആകർഷകമാക്കി.


അടൽതിങ്കറിംഗ് ലാബ്
സന്ദർശനം
കലഞ്ഞൂർ ഗവൺമെൻറ് എച്ച്എസ്എസിലെ അടൽ തിങ്കറിംഗ് ലാബ് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു.ലോകോത്തര ഇന്നൊവേഷൻ ഹബുകൾ, ഗ്രാൻഡ് ചലഞ്ചുകൾ, സ്റ്റാർട്ട്-അപ്പ് ബിസിനസുകൾ, മറ്റ് സ്വയം തൊഴിൽ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയായി പ്രവർത്തിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം, പ്രത്യേകിച്ച് സാങ്കേതികവിദ്യാധിഷ്ഠിത മേഖലകളിൽ. വിദ്യാർത്ഥികൾ അടൽ തിങ്കറിംഗ് ലാബിലെ വിവിധ ഉപകരണങ്ങളും പ്രോജക്ടുകളും അനുഭവപരിചയമാക്കി. ലാബിലെ അദ്ധ്യാപകരും കുട്ടികളും 3D പ്രിന്റിംഗ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, കോഡിംഗ് തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടുത്തി. വിദ്യാർത്ഥികൾക്ക് പ്രായോഗിക പഠനാനുഭവം ലഭിക്കുകയും തങ്ങളുടെ സംശയങ്ങൾ നേരിട്ട് ചോദിക്കാനും അവസരം ലഭിക്കുകയും ചെയ്തു. സന്ദർശനം വിദ്യാർത്ഥികൾക്ക് ശാസ്ത്ര-സാങ്കേതിക മേഖലകളിൽ കൂടുതൽ ആകർഷണീയമാക്കുകയും പുതിയ ആശയങ്ങൾ ഉണർത്തുകയും ചെയ്തു. അവർക്കുള്ള ആവിഷ്കാര ശേഷിയും സംശയ പരിഹാര കഴിവുകളും വർധിപ്പിക്കാൻ ഇത് ഉപകരിക്കും